................................

തിരുമന. എൽ .പി. സ്കൂൾ
വിലാസം
വില്ല്യാപ്പള്ളി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-02-2017Najeebck




ചരിത്രം

കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിലെ തോടന്നൂർ ബ്ളോക്കിൽപ്പെടുന്ന വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്തിലാണ് തിരുമന എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.

പഴയ കടത്തനാടിന്റെ ഭാഗമായ ഈ പ്രദേശത്ത് കാര്‍ഷിക മേഖലക്ക് പ്രാധാന്യം കൊടുത്ത ഒരു സമൂഹമാണ് നിലവിലുണ്ടായിരുന്നത്. ചുരുക്കം ചില ജന്മിമാരുടേയും തമ്പുരാക്കന്മാരുടേയും ഉടമസ്ഥതയിലായിരുന്നു അന്നത്തെ കൃഷി ഭൂമി മുഴുവനും. ജന്മിത്വം ശക്തമായി വേരോടിയിരുന്ന പ്രദേശമായിരുന്നു ഇതെന്നുള്ളതിന് നാടന്‍പാട്ടുകളും വടക്കന്‍പാട്ടുകളും തെളിവു നല്‍കുന്നുണ്ട്. ദേശീയ പ്രസ്ഥാനത്തിന്റെയും സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റേയും അലയൊലികള്‍ ഈ പ്രദേശത്തും ഉണ്ടായിട്ടുണ്ട്. ലോകനാര്‍കാവ് ക്ഷേത്രപ്രവേശനം, പൊതു കുളങ്ങളില്‍ കുളിക്കാനുള്ള അവകാശത്തിനു വേണ്ടി നടത്തിയ സമരം, പന്തിഭോജനം തുടങ്ങിയ അയിത്ത വിരുദ്ധസമരരൂപങ്ങള്‍ വില്യാപ്പള്ളിയിലും ഉണ്ടായിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷം 60-കളുടെ അവസാനത്തില്‍ പഞ്ചായത്തിലെ വയലുകള്‍ പുരയിടങ്ങളാക്കി മാറ്റപ്പെട്ടു തുടങ്ങി. എഴുപതുകളിലും എണ്‍പതുകളിലും ഈ പ്രക്രിയയ്ക്ക് വേഗം കൂടി. പരമ്പരാഗത രംഗത്തുണ്ടായിരുന്ന പല യൂണിറ്റുകളും ഇന്ന് നിലവിലില്ലെങ്കിലും കൈത്തറിമേഖലയിലും കയര്‍ മേഖലയിലും പേരിനെങ്കിലും ചില യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പരമ്പരാഗതരീതിയില്‍ നടക്കുന്ന എണ്ണയാട്ട് യൂണിറ്റ്, അവല്‍ ഇടിക്കല്‍, മണ്‍പാത്രനിര്‍മ്മാണം എന്നീ കുടില്‍ വ്യവസായങ്ങളും ഉണ്ടായിരുന്നു. വിദ്യാഭ്യാസ സൌകര്യങ്ങളുടെ കാര്യത്തില്‍ താരതമ്യേന മെച്ചപ്പെട്ട അവസ്ഥയാണ് വില്യാപ്പള്ളിക്കുള്ളത്. വളരെ പഴയകാലത്തുതന്നെ കടപ്പൊട്ടമ്മാര്‍ എന്ന നാടോടി ഗുരുനാഥന്മാര്‍ പല പ്രദേശങ്ങളിലും വിദ്യാഭ്യാസ പ്രവര്‍ത്തനം നടത്തിയതായി പറയപ്പെടുന്നു. പിന്നീട് എഴുത്താശാന്മാരുടെ നേതൃത്വത്തിലുള്ള വിദ്യാകേന്ദ്രങ്ങള്‍ പ്രചാരത്തില്‍ വന്നു. ഇങ്ങനെയുള്ള ചില കേന്ദ്രങ്ങള്‍ പില്‍ക്കാലത്ത് വിദ്യാലയങ്ങളായി രൂപപ്പെടുകയുണ്ടായി. തീരുമന എൽ പി സ്‍കൂൾ  പഴയകാലം മുതലേ പ്രശസ്തമായ വിദ്യാലയമാണ്.വിവിധ കാലങ്ങളിലായി ഈ വിദ്യാലയത്തിൽ  അതിപ്രശസ്തരും പണ്ഡിതരുമായ ധാരാളം അധ്യാപകര്‍ പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. 


ഭൗതികസൗകര്യങ്ങള്‍

നഴ്സറി (LKG,UKG) പഠനം, കംമ്പ്യൂട്ടർ പഠനം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജർ

ടി.പി. ബാലകൃഷ്ണൻ മാസ്റ്റർ.

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. മണന്തല നാരായണ കുറുപ്പ്
  2. കണാരക്കുറുപ്പ് മാസ്റ്റർ
  3. ഗോപാലക്കുറുപ്പ് മാസ്റ്റർ
  4. തയ്യുള്ളതിൽ കുമാരൻ മാസ്റ്റർ
  5. കുഞ്ഞിശങ്കരക്കുറുപ്പ് മാസ്റ്റർ
  6. കുഞ്ഞിരാമക്കുറുപ്പ് മാസ്റ്റർ
  7. ലീലാമ്മ ടീച്ചർ
  8. എം.സി. ശ്രീധരൻ മാസ്റ്റർ
  9. കെ. വിജയകുമാരൻ മാസ്റ്റർ
  10. എൻ.കെ. ഗോപാലൻ മാസ്റ്റർ
  11. ടി.പി. രാമചന്ദ്രൻ മാസ്റ്റർ
  12. ടി.വസന്ത ടീച്ചർ
  13. സി.കെ. ഭാർഗവി ടീച്ചർ


നേട്ടങ്ങള്‍

  • ജില്ലയിലെ മികച്ച ശാസ്ത്ര വിദ്യാലയം,
  • ജില്ലാ ശാസ്ത്രമേളയിൽ തുടർച്ചയായി റണ്ണേഴ്സ്പ്,
  • സബ് ജില്ലാ ശാസ്ത്രമേളയിൽ തുടർച്ചയായി ചാംപ്യൻഷിപ്,
  • സബ്ജില്ലാ കായികമേളയിൽ റണ്ണേഴ്സ്പ്,
  • കലാമേളയിലും മികച്ച പ്രകടനം....

ചിത്രശാല

<gallery> TLPS4.JPG

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ഡോ. ടി.എം. ജ്യോതി ( ശാസ്ത്രജ്ഞൻ,യു.എസ്.എ)
  2. മനോജ് നാരായണൻ (നാടക സംവിധായകൻ, സംസ്ഥാന അവാർഡ് ജേതാവ്)
  3. ഡോ. മുഹമ്മദ് അനസ്
  4. ഡോ. നിതാസ വി.
  5. ഡോ.ഷുഹൈബ് വി.പി.

വഴികാട്ടി

{{#multimaps:11.6225295,75.6285792 |zoom=13}}

"https://schoolwiki.in/index.php?title=തിരുമന._എൽ_.പി._സ്കൂൾ&oldid=338848" എന്ന താളിൽനിന്ന് ശേഖരിച്ചത്