സെന്റ്.ആന്റണീസ്.എൽ.പി.എസ്.ഷൊർണ്ണൂർ

22:54, 19 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lathamurali444 (സംവാദം | സംഭാവനകൾ)
സെന്റ്.ആന്റണീസ്.എൽ.പി.എസ്.ഷൊർണ്ണൂർ
വിലാസം
ഗണേശ്ഗിരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-02-2017Lathamurali444




ചരിത്രം

ശ്രീ ഗണേശ ഭഗവാന്റെ നാമധേയത്താൽ അറിയപ്പെടുന്ന ഗണേശഗിരിയിലെ നിവാസികൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകാനായി 1937ൽ മിസ്.ആനീസ് പോൾ എന്ന മഹത് വനിതയാണ് ഈ വിദ്യാലയം ആരംഭിച്ചത്.ആദ്യ കാലങ്ങളിൽ സ്വന്തമായി പണം ചെലവ് ചെയ്താണ് ഈ വിദ്യാലയം നടത്തിയിരുന്നത് .ആരംഭത്തിൽ പെണ്കുട്ടികൾക്കു മാത്രമായിരുന്ന ഈ വിദ്യാലയം ഗവണ്മെന്റ് ഉത്തരവു പ്രകാരം മിശ്ര വിദ്യാലയമായി മാറി .1955 വരെ ഈ വിദ്യാലയത്തിൽ അഞ്ചാം ക്ലാസ് വരെ ഉണ്ടായിരുന്നു .1992 ജൂൺ 19 ന് ഈ വിദ്യാലയത്തിന്റെ സ്ഥാപകയും മാനേജരും ആയിരുന്ന മിസ് ആനീസ് പോൾ നിര്യാതയായപ്പോൾ സഹോദരീപുത്രിയായ ശ്രീമതി തങ്കമ്മയെ മാനേജർ സ്ഥാനത്തേക്ക് നിയമിച്ചു .1996 ൽ ഈ വിദ്യാലയം Daughter's of Mary എന്ന സന്യാസിനി സഭ ഏറ്റെടുക്കകയും മദർ സ്റ്റെഫാനി പുതിയ മാനേജർ ആയി മാറുകയും ചെയ്തു .2006ൽ വീണ്ടും മാനേജർ കൈമാറ്റം വന്നു ഇപ്പോഴത്തെ മാനേജർ 2001 ൽ രാഷ്ട്രപതിയിൽ നിന്നും ഏറ്റവും നല്ല അധ്യാപകനുള്ള ദേശിയ അവാർഡ് നേടിയ ശ്രീ ജോസഫ് മാസ്റ്റർ ആണ് .

ഭൗതികസൗകര്യങ്ങള്‍

വിശാലമായ ക്ലാസ്സ്മുറികളും,ഓഫീസ്‌റൂമും ,കമ്പ്യൂട്ടർ ലാബും ,ലൈബ്രറി എന്നിവയും എല്ലാ ക്ലാസ്സ്മുറികളിലും ഫാനുകളും ആവശ്യമായ മേശ കസേര,ബെഞ്ച്,ഡെസ്ക് എന്നിവയും ഉണ്ട് .അടുക്കളയും വിശാലമായ ഭക്ഷണശാലയും അവിടേക്കാവശ്യമായ പാത്രങ്ങൾ ,പ്ലേറ്റുകൾ ,ഗ്ലാസ്സുകൾ ,സ്പൂണുകൾ ,വാട്ടർ പ്യൂരിഫൈർ എന്നിവയും ഉണ്ട്.സ്കൂളിൽ സ്റ്റേജ്, സൗണ്ട് സിസ്റ്റം എന്നീ സൗകര്യങ്ങളും ഉണ്ട് .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേക യൂറിനൽ ടോയ്‌ലറ്റ് എന്നിവയുമുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

1937- 1992 മിസ് ആനീസ് പോൾ

1992 -1996 ശ്രീമതി തങ്കമ്മ ജോസഫ്

1996 -2006 മദർ സ്റ്റെഫാനി

2006-മുതൽ ശ്രി ജോസഫ് മാസ്റ്റർ

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി