അക്ഷരാഗ്നിക്കൊണ്ട് കബനീ തീരത്തെ ഗ്രാമങ്ങളെ പ്രകാശഭരിതമാക്കിയ നിര്‍മലക്ക് ഇന്ന് 34 വയസ്സ്...ആദ്യബാച്ച് നൂറു മേനി ...അന്നു മുതല്‍ ഇന്നു വരെ മികച്ച മുന്നേറ്റം...സംസ്ഥാന-ജില്ല തല യുവജന-കായിക-ശാസ്ത്ര-വിദ്യാരംഗ ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഐ.ടി പ്രവര്‍ത്തിപരിചയമേളകളില്‍ ശ്രദ്ധേയ നേട്ടങ്ങള്‍...ഐ.ടി രംഗത്തെ നിറ സാന്നിധ്യം-ബാസ്കറ്റ് ബോളില്‍ ദേശിയ താരങ്ങള്‍....ചരിത്രം കുറിച്ച വിജയങ്ങള്‍ ....രാഷ്ട്രപതി പുരസ്കാര്‍ നേടിയ സ്കൗട്ട് അംഗങ്ങള്‍...ദേശിയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ മികച്ച പ്രോജക്ടുകള്‍ ...ഗ്രാമത്തിന്റെ പരിശുദ്ധിയും പരിസ്ഥിതി സൗഹൃദ അന്തരീക്ഷവും....സാധരണക്കാരനെ എന്നും വിദ്യകൊണ്ട് പ്രബുദ്ധരാക്കിയ ...വരും തലമുറകള്‍ക്ക് പ്രതീക്ഷയായ... നിര്‍മ്മലക്ക് ഇത് സാര്‍ത്ഥകമായ വര്‍ഷങ്ങള്‍
മക്കളുടെ ഉന്നതവിദ്യാഭ്യാസത്തിനായി ഒരു സെക്കന്ററി വിദ്യാലയത്തേപ്പറ്റി ചിന്തിച്ച ബഹുമാനപ്പെട്ട ഫാദര്‍ വിന്‍സന്റ് താമരശേരിയുടെ നേതൃത്വത്തിലുള്ള കമ്മറ്റിയുടെ പരിശ്രമഫലമായി 1982 ജൂണ്‍ മാസമാണ് ഈ വിദ്യാലയം സ്ഥാപിതമായത്.3 ഡിവിഷനുകളിലായി 111 വിദ്യാര്‍ത്ഥികളും 6 അധ്യാപകരും ഒരു അനധ്യാപകനും ഉള്‍പ്പെടുന്ന ഒരു കൊച്ചു വിദ്യാലയം 1982 -ബഹു.ഫാ.വിന്‍സന്‍റ് താമരശ്ശേരി കൂടാതെ ശ്രീ ജോസഫ് നരിവേലിയില ,ശ്രീ നെല്ലക്കല്‍ തോമസ്,പരേതനായ ശ്രീ ഏറത്ത് മത്തായി,
പരേതനായ ശ്രീ ജോസഫ് പാറയ്ക്കല് എന്നിവരുടെ നേതൃത്തത്തില്‍ ഇപ്പോള്‍ ഉള്ള കെട്ടിടം നിര്‍മ്മിച്ചു.1982 ജൂണ്‍ 1-ന്
ബഹു. ശ്രീ വി.എസ്.ചാക്കോ സാറിന്റെ നേതൃത്തത്തില്‍ നിര്‍മ്മല ഹൈസ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു.അന്ന് ആറ് അദ്ധ്യാപകരും,രണ്ട് അനദ്ധ്യാപകരുമായി തുടങ്ങിയ സ്ഥാപനം ഇന്ന് ഇരുപത്
അദ്ധ്യാപകരും, നാല് അനദ്ധ്യാപകരും,നാനൂറ് കുട്ടികളുമായി,കബനിഗിരിയുടെ വിദ്യാദീപമായി നിലകൊള്ളുന്നു.നൂറ് ശതമാനം റിസള്‍ട്ടുമായി ആദ്യബാച്ച് പുറത്തിറങ്ങി.
സ്ഥലനാമചരിത്രം
കബനിഗിരിയുടെ ആദ്യത്തെ പേര് മരക്കടവ് എന്നായിരുന്നു. കുടിയേറ്റത്തിനു മുമ്പ് തന്നെ കര്‍ണ്ണാടകക്കാരനായ 'കാളപ്പഷൗക്കാര്‍' എന്ന മരക്കച്ചവടക്കാരന്‍ ഈ പ്രദേശത്തുനിന്നും മരം വാങ്ങി 'മാസ്തി' എന്ന തന്റെ ആനയെക്കൊണ്ട് വലിപ്പിച്ചും മറ്റും പുഴയിലൂടെ അക്കരെ കടത്തി മൈസൂര്‍ക്ക് കൊണ്ടുപോയിരുന്നുവെന്നും, അങ്ങനെയാണ് ഈ പ്രദേശത്തിന് മരം കടത്തുന്ന കടവെന്ന അര്‍ത്ഥം വരുന്ന മരക്കടവ് എന്ന പേര് വന്നതെന്നും പറയപ്പെടുന്നു. 1954-ല്‍ മരക്കടവില്‍ ഗവ.എല്‍.പി. സ്കൂള്‍ ആരംഭിച്ചു. പിന്നീട് മരക്കടവില്‍ നിന്നും ഒന്നരകിലോമീറ്റര്‍ തെക്കുമാറി ഒരങ്ങാടി രൂപം കൊണ്ടു. ഇത് 'പരപ്പനങ്ങാടി ' എന്നറിയപ്പെട്ടു.1954-ല്‍ മരക്കടവില്‍ ഗവ.എല്‍.പി. സ്കൂള്‍ ആരംഭിച്ചു. 1976-ല്‍ കബനിഗിരിയില്‍ സെന്റ് മേരീസ് യു.പി.സ്കൂള്‍ ആരംഭിച്ചു. 1982-ല്‍ നിര്‍മ്മല ഹൈസ്കൂളും സ്ഥാപിതമായി.ഇന്ന് കബനിഗിരി എല്ലാവിധ സൗകര്യങ്ങളുമുള്ള ഒരു ഗ്രാമമായി മാറിയിരിക്കുന്നു
പുല്‍പ്പള്ളിയെന്ന പുല്ലുഹള്ളി
പുല്ലുഹള്ളി അഥവാ പുല്ലള്ളിയാണ് പില്‍ക്കാലത്ത് പുൽപ്പള്ളി യായി മാറിയത്.വയനാട് ജില്ലയുടെ തെക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് പുൽപ്പള്ളി സുൽത്താൻ ബത്തേരി താലൂക്കിലാണ് പുൽപ്പള്ളി വില്ലേജ്. പ്രാദേശികമായി കരുമം എന്നും ഈ സ്ഥലത്തിനു പേരുണ്ട് . വില്ലേജിന്റെ വിസ്തൃതി 77.70 ച.കി.മീ.യാണ് . ഐതിഹ്യങ്ങൾ നിറഞ്ഞതാണ് ഈ ഗ്രാമം. ഇവിടത്തെ സീതാദേവിക്ഷേത്രം പ്രസിദ്ധം. വാല്മീകി മഹർഷിയുടെ ആശ്രമത്തിൽ അഭയം തേടിയ സീതാദേവിയുടെ കഥ ഓർമിപ്പിക്കുന്നതാണ് ഈ ക്ഷേത്രം. ദേവിയുടെ ഇരിപ്പിടമെന്നു വിശ്വസിക്കപ്പെടുന്ന കൽത്തറയും ദേവിയുടെ കണ്ണുനീരിനാലുണ്ടായെതെന്നു കരുതപ്പെടുന്ന തീർഥവും ആരെയും ആകർഷിക്കുന്നതാണ്. ശ്രീരാമൻ സീതയുമൊത്ത് വനവാസം നടത്തിയത് ഇവിടെയാണെന്ന് ഐതിഹ്യം പറയുന്നു. ലവകുശന്മാർ മുനികുമാരന്മാരെന്ന പേരിൽ ഇവിടെ ആരാധിക്കപ്പെടുന്നു. നക്‌സലൈറ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട ചരിത്രമുണ്ട് , പുൽപ്പള്ളിക്ക്.
കബനിനദി
കബിനി അഥവ കപില എന്നും അറിയപ്പെടുന്ന(ചിലപ്പോൾ കബനി എന്നും പറയുന്നു) ഈ നദി കാവേരി നദിയുടെ പോഷക നദിയാണ്. കേരളം,തമിഴ്‌നാട്,കർണാടകം എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ കൂടി ഒഴുകുന്നു.
പശ്ചിമഘട്ട മലനിരകളിൽ ഉത്ഭവിച്ച്, വയനാട്ടിൽ മാനന്തവാടിപുഴയുടെയും പനമരം പുഴയുടേയും സംഗമത്തിൽ വെച്ച് കബിനിയെന്ന് പെരെടുക്കുന്നു.അവിടെ നിന്നും കിഴക്ക് ദിശയിൽ ഒഴുകി കർണാടകത്തിൽ തിരുമകുടൽ നർസിപൂരിൽ കാവേരിയുമായി ചേരുന്നു. നുഗു,ഗുണ്ടൽ, താരക,ഹബ്ബഹള്ള എന്നിവ കബിനിയുടെ പോഷക നദികളാണ്. മൈസൂര്‍ ജില്ലയിൽ ഹെഗ്ഗദേവനകൊട്ടക്കടുത്ത് ബീദരഹള്ളിക്കും ബീച്ചനഹള്ളിക്കും ഇടയിൽ പണിഞ്ഞിരുക്കുന്ന കബിനി അണകെട്ട് ജലസേചനത്തിനും വൈദ്യുതി ഉത്പാദിക്കാനും ഉപയോഗിക്കുന്നു. കൂടാതെ ബന്ദിപൂർ ദേശീയ ഉദ്യാനവും [1] നാഗർഹോളെ ദേശീയ ഉദ്യാനവും (രാജിവ് ഗാന്ധി ദേശീയ ഉദ്യാനം)[2] കബിനി ജലസംഭരണിയോട് ചെർന്ന് കിടക്കുന്നു. വേനൽ കാലങ്ങളിൽ ദാഹ ജലത്തിനായി വലയുന്ന പക്ഷിമൃഗാദികൾക്ക് ഈ ജലസ്രോതസ്സ് ഉപയോഗപ്രദമാവുന്നു.അതിനാൽ വേനൽ കാലങ്ങളിൽ ധാരാളം വിനോദ സാഞ്ചാരികളെ ഇവിടം ആകർഷിക്കുന്നു.
നദിതടപ്രദേശം - 7040 ചതുരശ്ര കി. മീ.
നീളം - 234 കി. മീ.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കൂടാതെ നൂതന ബാസ്കറ്റ്ബോള്‍ കോര്‍ട്ടുമുണ്ട്
ജില്ലയിലെ തന്നെ ഏറ്റവും ചിട്ടയായി ക്രമീകരിക്കപ്പെട്ട മള്‍ട്ടിമീഡിയ ക്ലാസ‌്മുറിയാണ് നിര്‍മ്മലയുടെ ഒരു പ്രത്യേകത..
വിശാലമായ ഒരു കമ്പ്യൂട്ടര്‍ ലാബും സജ്ജമാക്കിയിട്ടുണ്ട്. ലാബില്‍ 20 ഓളം കമ്പ്യൂട്ടറുകളുണ്ട്.വിദ്യാലയം ഹൈടെക്ക് ആക്കുന്നതിന്റെ ഭാഗമായി ഇപ്പോള്‍ മൂന്ന് ക്ലാസ്സുമുറികള്‍ സ്മാര്‍ട്ട് ക്ലാസ്സുമുറികളാക്കിയിട്ടുണ്ട്. ബാക്കിമുറികള്‍ കൂടി ഹൈടെക്ക്ആക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു
ഏകദേശം മൂവായിരത്തോളം പുസ്തകങ്ങളുള്ള വിശാലമായ ഒരു ലൈബ്രറി നിര്‍മലയുടെ മുതല്‍കൂട്ടാണ്. വിദ്യാലയത്തോട് ചേര്‍ന്നുള്ള തോട്ടത്തില്‍ ബൃഹത്തായ പച്ചക്കറി കൃഷി നടത്തിവരുന്നു
2015 ദേശീയ ഐ.സി.ടി.അവാര്‍ഡ് (കേരളാ നോമിനേഷന്‍)-മധുമാസ്റ്റര്‍ Madhu_kabani [[1]]
പഠന പ്രവര്‍ത്തനങ്ങള്‍
കൊടിയ വേനലിലും, കബനിയുടെ ഓളങ്ങള്‍ ഏററുവാങ്ങി പുഴയോരത്തെ പൂമരം പോലെ, സമൂഹത്തിന് നേര്‍ക്കാഴ്ചയായി കബനിഗിരി നിര്‍മ്മല കാല്‍ നൂററാണ്ട് പിന്നിടുകയാണ്. മികച്ച മാര്‍ക്കുകാരനെ- തയ്യാറാക്കുന്നതിലുപരി , വിദ്യാര്‍ത്ഥികളുടെ സര്‍തോന്മുഖമായ കഴിവുകളുടെ പ്രോല്‍സാഹിപ്പിക്കുന്ന നിര്‍മ്മല ഹൈസ്കൂള്‍ സാഹിത്യ മേഖലകളിലും മികവ് പ്രകടിപ്പിക്കുന്നു.സ്കൂള്‍ - ജില്ലാ-സംസ്ഥാന തലങ്ങളില്‍ മികച്ച സാഹിത്യ പ്രതിഭകളെ ഈ സ്ഥാപനം സംഭാവന ചെയ്തിട്ടുണ്ട്.സംഗീത-സാഹിത്യ-ചിത്രരചന മേഘലകളില്‍ കഴിവ് തെളിയിച്ച മിഥുല, രേഷ്മ, ,മനു,നിര്‍മല്‍ ജോസഫ്, അരുണ്‍, ആതിര, റ്റിനു, ശിശിര, മെര്‍ലിന്‍, ജയേഷ്, വിനീഷ്, അഖില്‍, രാജേഷ്,ആഷ്ലി ജോര്‍ജ്,ഡോണ്‍ ജോസ് എന്നിവര്‍ ഇതിനുദാഹരണമാണ്.
1.പാറയ്ക്കല് ചാക്കോ എന്‍ഡോവ്മെന്‍റ്
പഠനത്തില്‍ മികച്ച നേട്ടം കൈവരിക്കുന്ന വിദ്യാര്‍ത്ഥിക്ക്
2.ഷാജി.എം.ടി.എന്‍ഡോവ്മെന്‍റ്
സാമ്പത്തികമായി പിന്നോക്കം, പഠനത്തില്‍ മികച്ച നേട്ടം കൈവരിക്കുന്ന വിദ്യാര്‍ത്ഥിക്ക്
3.വി.എസ്.ചാക്കോ എന്‍ഡോവ്മെന്‍റ്
പഠനത്തില്‍ മികവും സാമ്പത്തികമായി പിന്നോക്കവുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക്
4.എ.സി.ഉണ്ണികൃഷ്ണന്‍ എന്‍ഡോവ്മെന്‍റ്
പഠനത്തില്‍ മികവും സാമ്പത്തികമായി പിന്നോക്കവുമുള്ള SC/ST വിദ്യാര്‍ത്ഥികള്‍ക്ക്
പൂര്‍വ്വ വിദ്യാര്‍ഥി സംഘടന
നമ്മുടെ ജീവിതത്തിലെ അപൂര്‍വ്വമായ ഒരു കാലഘട്ടമാണ വിദ്യാര്‍ഥി ജീവിതം.
വളപ്പൊട്ടുകളും മയില്‍ പീലിത്തുണ്ടുകളും പങ്കു വച്ച വിദ്യാര്‍ഥി ജീവിതം ജീവിതത്തിലെ നിറമുള്ള ഓര്‍മ്മകളാണ.
കൂട്ടം വിട്ട് പറന്നു പോയ പക്ഷികളുടെ ഒരുമിച്ചു ചേരല്‍ കടന്നുപോയ വസന്തത്തിന്റെ ഓര്‍മ്മക്കുറിപ്പുകളാണ
പുതിയ ദിക്കുകള്‍ തേടി പലവഴി പറന്നു പോയ പറവകള്‍ ഒരുമിച്ചു ചേരുന്ന സുന്ദര നിമിഷം.
പങ്കുവയ്ക്കാന്‍ ,ഓര്‍മിക്കാന്‍ ,എത്രയെത്ര നിമിഷങ്ങള്‍..........
ഓര്‍മ്മകള്‍ സജീവമാണ് .നിരന്തര സമ്പര്‍ക്കങ്ങളും, കണ്ടുമുട്ടലുകളും,ഓര്‍മ്മപ്പെടുത്തലുകളും,
അനുഭവങ്ങളെ മറവിയുടെ പൊടിപുരളാതെ എന്നും സൂക്ഷിക്കും എന്ന ലക്ഷ്യത്തോടെ.വരും തലമുറയ്ക്ക് മാതൃകയായി.....
കബനിഗിരി നിര്‍മല ഹൈസ്കൂളില്‍ പൂര്‍വ്വ വിദ്യാര്‍ഥി സംഘടന സജീവമായി പ്രവര്‍ത്തിക്കുന്നു
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
പുല്‍പ്പള്ളി നഗരത്തില്‍ നിന്നും ഏകദേശം പത്ത് കിലോമീറ്റര്‍ അകലെ കബനിനദിയോട് ചേര്‍ന്നു കിടക്കുന്ന മനോഹരമായ കബനിഗിരി എന്ന പ്രദേശത്താണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്`.