ടി.ഐ.യു.പി.എസ്. പൊന്നാനി

16:55, 14 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19550 (സംവാദം | സംഭാവനകൾ)
ടി.ഐ.യു.പി.എസ്. പൊന്നാനി
വിലാസം
പൊന്നാനി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
14-02-201719550




ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്. കേരളത്തിലെ "ചെറിയ മക്ക" എന്നറിയപ്പെടുന്ന പൊന്നാനിയിലെ പുരാതന വിദ്യാലയമാണ്‌ ടി ഐ യു പി സ്കൂൾ. 1901 ൽ രൂപീകൃതമായ " തഅലീമുൽ ഇഖ് വാൻ മദ്രസ്സയാണ്‌ 1914 ൽ മദ്രാസ്സ്‌ ഗവർമ്മെന്റിന്റെ അംഗീകാരത്തോടെ അംഗീകൃത വിദ്യാലയമായത്‌. വൈദേശികാധിപത്യത്തോടുള്ള എതിർപ്പ്‌ ഇംഗ്ലീഷിനോടുള്ള വിരോധമായത്‌ നിമിത്തം ഭൗതീക വിദ്യാഭ്യാസത്തെ അവജ്ഞയോടെ കണ്ടിരുന്ന ഈ പ്രദേശത്തെ ജനസാമാന്യത്തിനിടയിൽ നിന്ന് ആധുനിക വിദ്യാഭ്യാസത്തിന്റെ ആവശ്യകത ബോധ്യപ്പെട്ട ധീഷണാ ശാലികളായ ഉസ്മാൻ മാസ്റ്റർ, ഖാൻ സാഹിബ്‌, വി. ആറ്റക്കോയ തങ്ങൾ, പാലത്തും വീട്ടിൽ കുഞ്ഞുണ്ണി, കല്ലറക്കൽ ഇന്പിച്ചി തുടങ്ങിയവർ "യായിച്ചന്റകം" തറവാട്ടിന്റെ അങ്കണത്തിൽ വെച്ചാണ്‌ ഈ സ്ഥാപനത്തിന്‌ രൂപം നൽകിയത്‌. ഇതേ തറവാട്ടിൽ നിന്നുള്ള കെ വി ഇബ്രാഹീം കുട്ടി മാസ്റ്റർ ആണ്‌ ഏറ്റവും കൂടുതൽ കാലം ഈ സ്ഥാപനത്തിന്റെ പ്രധാനാധ്യാപകനായി വർത്തിച്ചത്‌.

മുൻ മന്ത്രിയും കമ്മ്യൂണിസ്റ്റ്‌ നേതാവുമായിരുന്ന ഇ കെ ഇന്പിച്ചി ബാവ, പൊന്നാനി എം എൽ എ യും മുസ്ലീം ലീഗ്‌ നേതാവുമായിരുന്ന വി പി സി തങ്ങൾ മദ്രാസ്സ്‌ ഹൈ കോടതി ചീഫ്‌ ജസ്റ്റിസ്‌ ആയിരുന്ന കുഞ്ഞാമദ്‌ കുട്ടി ക്വുർ ആൻ വ്യാഖ്യാതാവും നിരവധി ശാസ്ത്ര ഗ്രന്ഥങ്ങളുടെ രചയിതാവുമായ റിട്ടയേർഡ്‌ മദ്രാസ്സ്‌ ചീഫ്‌ എഞ്ചിനീയർ എ എം ഉസ്‌മാൻ, ദീർഘകാലം പൊന്നാനി എം ഇ എസ്‌ കോളേജ്‌ പ്രിൻസിപ്പാളായിരുന്ന പ്രൊഫസ്സർ എ വി മൊയ്തീൻ കുട്ടി, ഇപ്പോൾ ജപ്പാനിലെ ശാസ്ത്രജ്ഞൻ ആയ അബ്ദുല്ല ബാവ, ബാബാ ആറ്റോമിക്‌ റിസർച്ച്‌ സെന്ററിലെ ശാസ്ത്രജ്ഞൻ ആയ കെ കെ ഹനീഫ്‌ തുടങ്ങി ജീവിതത്തിന്റെ വിവിധ മേഖലകളിൽ അറിയപ്പെടുന്ന നിരവധി പേർ ഈ വിദ്യാലയത്തിന്റെ ശിഷ്യ ഗണത്തിൽ പെടുന്നു. 2005 മുതലാണ്‌ സ്കൂൾ അധ്യായനം മുസ്ലീം കലണ്ടർ മാറ്റി ജനറൽ കലണ്ടർ ആക്കിയത്‌. കഴിഞ്ഞ കുറെ വർഷങ്ങളായി ശാസ്ത്ര പ്രവൃത്തി പരിചയ മേളയിലും കലാ കായിക മേളകളിലും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയത്തിന്‌ സാധിച്ചു. പൊന്നാനി അഴീക്കൽ, മീൻ തെരുവ്‌, മരക്കടവ്‌, മുക്കാടി , തെക്കേ കടവ്‌ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കളാണ്‌ ഇവിടുത്തെ പഠിതാക്കളിൽ ഭൂരിഭാഗവും. അഴീക്കൽ ജി എഫ്‌ എൽ പി സ്കൂൾ, ടൗൺ ജി എം എൽ പി സ്കൂൾ എന്നിവ ഇതിന്റെ ഫീഡിംഗ്‌ സ്കൂളുകളാണ്‌.


ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസ്.പി.സി
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി

"https://schoolwiki.in/index.php?title=ടി.ഐ.യു.പി.എസ്._പൊന്നാനി&oldid=333826" എന്ന താളിൽനിന്ന് ശേഖരിച്ചത്