കല്ല്യാശ്ശേരി സൗത്ത് യു പി സ്കൂൾ

15:48, 13 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13662 (സംവാദം | സംഭാവനകൾ)

== ചരിത്രം ==സാമൂഹ്യമായും സാംസ്കാരികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോട്ടായിരുന്ന മലബാര്‍ മേഖലയില്‍ മംഗലാപുരം പോലുള്ള വ്യാവസായിക നഗരത്തില്‍ ഓടു വ്യവസായവുമായി ബന്ധമുണ്ടായിരുന്ന കല്ല്യാശ്ശേരി - കീച്ചേരിയിലെ ശ്രീ രാമന്‍ നായരുടെ മനസ്സില്‍ അവിടങ്ങളിലുള്ള വിദ്യാഭ്യാസ ഉയര്‍ച്ചകള്‍ കണ്ടപ്പോള്‍ മനസ്സിലുണര്‍ന്ന ഒരു ആശയമാണു.13 വിദ്യാരത്ഥികളും ഒരു അദ്ധ്യാപകനുമായി 1931 ഏപ്രില്‍ ഒന്നിനു ശ്രീ പി ഒ എം കുഞ്ഞിരാമന്‍ നന്വ്യാരുടെ വീട്ടുവരാന്തയില്‍ തുടങ്ങിയ കല്ലായശ്ശേരി എയ്ഡഡ് ഗേള്‍സ് സ്കൂള്‍ എന്ന ഒരു സരസ്വതീ ക്ഷേത്രം.ഏകദേശം രണ്ടു മാസത്തിനു ശേഷം ക്ലാസ്സുകള്‍ ഇവിടെ നിന്നും മാനേജരുടെ വീട്ടിലെ രണ്ടു മുറികളിലേക്ക് മാറ്റി.1932 മുതല്‍ ഇന്നു കാണുന്ന സ്ക്കൂള്‍ സമുച്ചയത്തിലെ പഴയ ബ്ലോക്കിലേക്കുവന്നു.പിന്നീട് പുതിയ ബ്ലോക്കുകള്‍ നിര്‍മ്മിക്കുകയും 1950 മുതല്‍ ഇത് കല്ല്യാശ്ശേരി സൗത്ത് എല്‍. പി സ്ക്കൂള്‍ ആയും 1964 ല്‍ കല്ല്യാശ്ശേരി സൗത്ത് യു.പി സ്ക്കൂള്‍ ആയും ഉയര്‍ത്തപ്പെട്ടു.പല തവണ സബ് ജില്ലാ ബാല കലോല്‍സവം,പ്രവൃത്തി പരിചയ-ശാസ്ത്ര മേള,സ്കൗട്ട് ആന്‍റ് ഗൈഡ് പരിശീലന ക്യാന്വുകള്‍,വിജ്നാനോല്‍സവങ്ങള്‍ തുടങ്ങി പല മേളകള്‍ക്കും വേദിയൊരുക്കാന്‍ ഈ സ്ക്കൂളിന്ന് സാധിച്ചിട്ടുണ്ട്.പഠന നിലവാരത്തിനൊപ്പം പഠ്യതര വിഷയങ്ങളിലും നിരവധി പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ച ഈ സ്ക്കൂള്‍ പാപ്പിനിശ്ശേരി ഉപജില്ലയിലെ മാത്രമല്ല മലബാറിലെത്തന്നെ മറ്റ് സ്ക്കൂളുകള്‍ക്ക് മാതൃകയായി വളര്‍ന്ന് 1974 ല്‍ മാതൃകാ വിദ്യാലയം എന്നപദവി നേടുകയുണ്ടായി.

കല്ല്യാശ്ശേരി സൗത്ത് യു പി സ്കൂൾ
വിലാസം
കല്ല്യാശ്ശേരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
അവസാനം തിരുത്തിയത്
13-02-201713662




== ഭൗതികസൗകര്യങ്ങള്‍ ==സ്മാര്‍ട്ട് ക്ലാസ്സ് റൂം, കുട്ടികളുടെ പാര്‍ക്ക്, സൗകര്യപ്രദമായ ക്ലാസ്സ് മുറികള്‍,സ്ക്കൂള്‍ ലാബ്,പെണ്‍ കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും പ്രത്യകം പ്രത്യകം ടോയ് ലറ്റ്, കളിസ്ഥലം,ടൈല്‍സ് ഇട്ട അടുക്കള

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==കലാകായിക പ്രവൃത്തി പരിചയമേളകളില്‍ കുട്ടികളെ പ്രാപ്തരാക്കുന്ന പ്രവര്‍ത്തനങ്ങള്‍,കബ്-ബുള്‍ബുള്‍-സ്കൗട്ട് പ്രവര്‍ത്തനങ്ങള്‍,സഹവാസ ക്യാന്വ്.

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

പ്രമാണം:18019-3.jpg
സ്മാര്‍ട്ട് റൂം

വഴികാട്ടി