സെന്റ് ഗ്രിഗറീസ് യൂ പി സ്ക്കൂൾ കുഴുപ്പിള്ളി

18:36, 11 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pvp (സംവാദം | സംഭാവനകൾ)

................................

സെന്റ് ഗ്രിഗറീസ് യൂ പി സ്ക്കൂൾ കുഴുപ്പിള്ളി
വിലാസം
kuzhuppilly
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലErnakulam
വിദ്യാഭ്യാസ ജില്ല Ernakulam
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,english
അവസാനം തിരുത്തിയത്
11-02-2017Pvp




ചരിത്രം

വൈപ്പിന്‍ കരയുടെ അഭിമാനമായി നിലകൊള്ളുന്ന സെന്റ് ഗ്രിഗറീസ് യു.പി.സ്കൂള്‍1894-ല്‍പ്രവര്‍ത്തനമാരംഭിച്ചുവെങ്കിലുംസാമ്പത്തീകപരാധീനതമൂലംസര്‍ക്കരിലേക്ക് വിട്ടികോടുക്കേണ്ടതായി വന്നു.എന്നാല്‍1915 ഫെബ്രുവരി28ാം തീയതിയുണ്ടായ കോച്ചി ദിവാന്റെ കല്‍പന നമ്പര്‍ സി-1283/90 പ്രകാരം പള്ളിക്കു തന്നെ പ്രസ്തുത സ്കൂള്‍ തിരിച്ച് കിട്ടി.1914-ല്‍വികാരിയായി വന്ന റവ.ഫാ.തോമസ് മാ‍‍‍ ‍‍‍‍‍‍‍ഞ്ഞാലിയാണ് വിദ്യാലയത്തിന്റെ പ്രഥമ പ്രധാനഅധ്യാപകന്‍ മൂന്ന് ക്ലാസ്സ്മുറികളുള്ള സ്കൂള്‍ കെട്ടിടം അദ്ദേഹം പുതുക്കി പണിതു.

2011ജൂണില്‍ വികാരി യായിരുന്ന റവ.ഫാ.തോമസ് പാറേക്കാട്ടിലിന്റെ നേതൃത്വത്തില്‍ വിദ്യാലയം പൊളിച്ചുമാറ്റിഇപ്പോഴുള്ള പുതിയ കെട്ടിടം പണിത് പ്രവര്‍ത്തനം ആരംഭിച്ചു. ഈവിദ്യാലയത്തില്‍ പഠിച്ച വിദ്യാര്‍ഥികളില്‍ അഭ്യസ്തവിദ്യരായ ഒത്തിരി വ്യക്തികള്‍ പ്രശസ്തിയുടെ ഉന്നതപീഠം അലങ്കരിക്കുന്നത് അഭിമാനാര്‍ഹമായ നേട്ടമായി കരുതുന്നു.

606 വിദ്യാര്‍ഥികള്‍ ഇപ്പോള്‍ ഇവിടെ അധ്യയനം നടത്തുന്നു. 20 അധ്യാപികമാര്‍ ഇവിടെ സേവനം ചെയ്തുവരുന്നു.പഠനത്തിനുപുറമെ പാഠ്യേതര വിഷയങ്ങള്‍ക്കും പ്രത്യേക പരിശീലനം നല്‍കുന്നുണ്ട്. പി ടി എ,എം പി ടി എ യുടെ പ്രവര്‍ത്തനങ്ങള്‍ വഴരെ സജീവമാണ്. സബ്ജില്ല, ജില്ലാതല മത്സരങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുകയും പ്രശസ്തമായവിജയം നേടുകയും ചെയ്യുന്നു. ശാസ്ത്രമേളയില്‍ കടല്‍ വിഭങ്ങളുടെ ശേഖരണത്തിന് ഒന്നാം സ്ഥാനം ലഭിക്കുകയുണ്ടായി. ദിനാചരണങ്ങള്‍ ഓരോക്ലാസിലേയും അധ്യാപകരുടെ നേതൃത്വത്തില്‍ വളരെ ഭംഗിയായി നടത്തപ്പെടുന്നു. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് അധ്യയനസമയത്തിന് പുറമെയുള്ള സമയങ്ങളില്‍ പ്രത്യേക പരിശീലനം നല്‍കിവരുന്നു. മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും ഒരോടേമിലും പ്രത്യേക ബോധവല്‍ക്കരണക്ലാസ്സുകളും കൗണ്‍സിലിങ്ങും പ്രശസ്തരുടെ നേതൃത്വത്തില്‍ നടത്തിവരുന്നു. എസ്.ബി.ഐ. വഴി ലഭിച്ച വാട്ടര്‍ പ്യൂരിഫയര്‍ കുട്ടികള്‍ക്ക് ശുദ്ധമായ കുടിവെള്ളം നല്‍കുന്നതിന് സഹായകരമാണ്. കൃ‍ഷിയോടുള്ള ആഭിമുഖ്യം വളര്‍ത്താന്‍ ഹരിതക്ലബിന്റെ നേതൃത്വത്തില്‍ വിവിധങ്ങളായപച്ചക്കറികള്‍ കൃഷി ചെയ്തു. വിദ്യാരംഗം,ഗണിതശാസ്ത്രക്ലബ്,സാമൂഹ്യശാസ്ത്രക്ലബ്,എന്നിവയൂടെ നേതൃത്വത്തില്‍ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു നല്ലപാഠംപദ്ധതിയുടെസാമൂഹ്യഅവബോധം വളര്‍ത്താനുതുകുന്ന ഒത്തിരിയേറെ പ്രവര്‍നങ്ങള്‍ ചെയ്തുവരുന്നു.

2016-2017 അധ്യയന വര്‍ഷത്തില്‍ 603 കുട്ടികള്‍ പഠനം നടത്തിവരുന്നു.പ്രധാനാധ്യാപിക ഉള്‍പ്പെടെ 20 സ്ഥിരം അധ്യാപികമാരും ഒരു ദിവസ വേതന അധ്യാപികയും സേവനം ചെയ്യുന്നു.ഐ.ടി പരിശീലനത്തിനായി പി.ടി.എ.യുടെനേതൃത്വത്തില്‍ഒരു അധ്യാപിക സേവനം ചെയ്യുന്നുണ്ട്.ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നതിനായി ബി. ആര്‍. സി യില്‍ നിന്നും ഒരു അധ്യാപിക ആഴ്ചയില്‍ രണ്ടു ദിവസം സേവനം ചെയ്യുന്നു. കുട്ടികളുടെ ആരോഗ്യപരമായ കാര്യങ്ങളുടെ ശ്രദ്ധയ്ക്കായി ആരോഗ്യവകുപ്പില്‍നിന്നും ആഴ്ചയില്‍ ഒരു ദിവസം ഒരു നേഴ്സിന്റെ സേവനം ലഭ്യമാണ്. 5 കമ്പ്യൂട്ടറുകള്‍ വിദ്യാര്‍ത്ഥികളുടെ പരിശീലനത്തിനായുണ്ട്. 18 ക്ലാസ്സ് മുറികള്‍, ഒരു ഓഫീസ് മുറി, ഒരു ലൈബ്രറി, ഒരു കമ്പ്യൂട്ടര്‍ മുറി, ഒരു സ്റ്റാഫ് റൂം എന്നിവ അടങ്ങുന്ന എല്‍ ആകൃതിയിലുള്ള ബഹുനിലകെട്ടിടമാണ് ഇവിടെയുള്ളത്. ഓരോ ക്ലാസ്സ് മുറിയിലും 2 ഫാനുകളും ആവശ്യത്തിന് ലൈറ്റും സ്പീക്കര്‍ സൗകര്യവും ഉണ്ട്. ഓരോ ക്ലാസ്സിലും വായനമൂല, ബുക്ക് സ്റ്റാര്‍ഡ്, ആവശ്യത്തിന് ഡസ്ക്, ബഞ്ച്, ബ്ലാക്ക് ബോര്‍ഡ് എന്നിവ ഉണ്ട്.

കുടിവെള്ള സൗകര്യം (വാട്ടര്‍ പ്യൂരിഫെയര്‍) സ്കൂള്‍ബസ്, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ടോയ്ലറ്റ്, അടുക്കള, സ്റ്റോര്‍റൂം, പ്രൊജക്ടര്‍ എന്നിവ ഉണ്ട്.

ആവശ്യമുള്ളവ

സയന്‍സ് ലാബ്, ഗണിത ലാബ്, പ്രൊജക്ടര്‍, ലാപ്ടോപ്പ്, ടെലിവിഷന്‍, കമ്പ്യൂട്ടര്‍, വൈറ്റ് ബോര്‍ഡ്.

പഠന നിലവാരം

50 % കുട്ടികള്‍ വളരെ മികച്ച നിലവാരം പുലര്‍ത്തുന്നു. 30 % കുട്ടികള്‍ ശരാശരി നിലവാരം പുലര്‍ത്തുന്നവരാണ്. എന്നാല്‍ 20 % കുട്ടികള്‍ മികച്ച നിലവാരത്തിലേക്ക് എത്തേണ്ടവരാണ്. ഇവര്‍ക്കുവേണ്ടി അക്ഷരക്ലാസ്സ്, അടിസ്ഥാനഗണിതക്ലാസ്സ്, വായനക്ലാസ്സ്, ഗ്രൂപ്പ് പഠനം എന്നിവ നടത്തി വരുന്നു. മത്സരങ്ങള്‍ ബോധവത്ക്കരണം എന്നിവ സംഘടിപ്പിക്കുന്നു.

നിരന്തര വിലയിരുത്തല്‍- ഓരോ പ്രവര്‍ത്തനങ്ങള്‍ക്കനുസൃതമായ മൂല്യനിര്‍ണ്ണയം നടത്തി റക്കോര്‍ഡ് സൂക്ഷിക്കുന്നു.

കലാകായിക പ്രവൃത്തി പരിചയം- കാര്യക്ഷമമായി നടന്നുവരുന്നു.

പഠനപോഷണപരിപാടി- പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നു.

ക്വിസ് മത്സരങ്ങള്‍- വിവിധ വിഷയങ്ങളിലുള്ള ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. മികച്ച വിജയം നേടുന്നവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നു.

ഐ.ടി. അധിഷ്ഠിത പഠനം - ഐ.ടി. ക്ലാസ്സുകള്‍ കാര്യക്ഷമമായി നടക്കുന്നു. ‌ അസംബ്ലി- ഇംഗ്ലീഷ്, മലയാളം ഭാഷകളിലുളള അസംബ്ലി മാറി മാറി നടത്തുന്നതിനു പുറമേ പ്രത്യേക സന്ദര്‍ഭങ്ങളില്‍ ഹിന്ദി, സംസ്കൃതം അസംബ്ലികളും നടത്തുന്നു.


പഠനയാത്ര- എല്ലാവര്‍ഷവും പഠനയാത്ര നടത്തുന്നു.

സെമിനാര്‍ - വിദഗ്ധരായ വ്യക്തികളുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും ഓരോ ടേമിലും സെമിനാര്‍ സംഘടിപ്പിക്കുന്നു.

അധ്യാപകശാക്തീകരണം- മനേജ്മെന്റിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ അധ്യാപകശാക്തീകരണ പരിപാടികള്‍ നടത്തിവരുന്നു.

സ്കൂള്‍ തല മേളകള്‍- ക്ലാസ്സ് അടിസ്ഥാനത്തില്‍ ദിനാചരണമത്സരങ്ങള്‍, വായനാ മത്സരം- കായികമത്സരം, യുവജനോത്സവം, സംസ്കൃതോത്സവം, പ്രവൃത്തി പരിചയമേളകള്‍, ക്വിസ് മത്സരങ്ങള്‍, ശാസ്ത്രമേളകള്‍, സാഹിത്യ മത്സരങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നു. വിജയികളാകുന്നവരെ ബി.ആര്‍.സി സബ്ജില്ലാ ജില്ലാതലങ്ങളിലേക്ക് പങ്കെടുപ്പിക്കുന്നു.

ഭൗതിക സൗകര്യങ്ങള്‍

അഡീഷണല്‍ ക്ലാസ്സ് മുറി

ആണ്‍കുട്ടികള്‍ക്കുള്ള ടോയ്ലറ്റ്

പെണ്‍കുട്ടികള്‍ക്കുള്ള പ്രത്യേക ടോയ്ലറ്റ്

സുരക്ഷിതവും ആവശ്യാനുസരണം ഉപയേഗിക്കാന്‍ കഴിയുന്ന തരത്തിലുള്ള കുടിവെള്ള സൗകര്യം പ്രധാന അധ്യാപക മുറി

ചുറ്റുമതില്‍

കളിസ്ഥലം

ക്ലാസ് മുറിയില്‍ റാമ്പ് വിത്ത് ഹാന്‍ഡ് റെയില്‍

അടുക്കള

വിദ്യാലയത്തിലെ ഐ.ടി. അനുബന്ധ സാമഗ്രികളുടെ അവസ്ഥ

കമ്പ്യൂട്ടര്‍ ഡസ്ക് ടോപ്പ്

ലാപ്ടോപ്പ്

പ്രൊജക്ടര്‍- എല്‍.സി.ഡി.

റേഡിയോ

ടി.വി വിക്ടര്‍ ചാനലിന്റെ ലഭ്യത ഡി.വി.ഡി. പ്ലെയര്‍

ഇന്റര്‍നെറ്റ് കണക്ഷന്‍

വിദ്യാലയത്തിന് സ്വന്തമായി വെബ് സൈറ്റ്

ബ്ലോഗ്

ഇ.മെയില്‍ ഐ.ഡി

ഭൗതികസൗകര്യങ്ങള്‍

സയന്‍സ് ലാബ്, ഗണിത ലാബ്, പ്രൊജക്ടര്‍, ലാപ്ടോപ്പ്, ടെലിവിഷന്‍, കമ്പ്യൂട്ടര്‍, വൈറ്റ് ബോര്‍ഡ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}