ജി എൽ പി എസ് രാമൻകുളം

17:33, 10 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18553 (സംവാദം | സംഭാവനകൾ)

'

ജി എൽ പി എസ് രാമൻകുളം
വിലാസം
രാമന്‍കുളം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,
അവസാനം തിരുത്തിയത്
10-02-201718553






അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന മഞ്ചേരി നഗരത്തില്‍ നിന്നും നാലുമൈല്‍ അകലെ മഞ്ചേരി കിഴിശ്ശേരി റോഡില്‍ നഗരാതിര്‍ത്തിയില്‍ തന്നെയുള്ള രാമന്‍കുളത്ത് സ്ഥാപിതമായ രാമന്‍കുളം ജി എല്‍ പി സ്കൂള്‍ ഇന്ന്‍ വളര്‍ച്ചയുടെ പടവുകളിലൂടെ അതിവേഗം മുന്നേറുകയാണ്.

ചരിത്രം

വിദ്യാഭ്യാസപരമായി വളരെ പിന്നൊക്കാവസ്ഥയില്‍ നിന്നിരുന്ന രാമന്‍കുളത്ത് മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡിന്‍റെ അംഗീകാരത്തോടെ 1957 ല്‍ രാമന്‍കുളം ജി എല്‍ പി സ്കൂള്‍ സ്ഥാപിതമായി ഏകാധ്യാപക വിദ്യാലയമായി തുടക്കം. ക്ലാസ് നടത്താന്‍ സൗകര്യങ്ങള്‍ ചെയ്തു തന്നത് അന്നത്തെ മദ്രസാ കമ്മറ്റിയായിരുന്നു. ആ മദ്രസാ കെട്ടിടത്തിലായിരുന്നു നീണ്ട 55 വര്‍ഷക്കാലം വിദ്യാലയം പ്രവര്‍ത്തിച്ചുവന്നത്.

       പത്തപ്പിരിയത്ത് വിശ്രമജീവിതം നയിക്കുന്ന പള്ളിക്കര ഹസ്സന്‍ മാസ്റ്ററായിരുന്നു സ്ഥാപനത്തിലെ പ്രഥമ പ്രധാനാധ്യാപകന്‍.1958 ല്‍ കുട്ടികളുടെ കുറവു കാരണം അംഗീകാരം നഷടപ്പെടുമെന്ന ഘട്ടത്തില്‍ പുളിയന്‍ചീരി മൊയ്തീന്‍ ഹാജി തുടങ്ങിയ പ്രമുഖ വ്യക്തികള്‍ വീടുവീടാന്തരം കയറിയിറങ്ങി വിദ്യാഭ്യാസത്തിന്‍റെ മഹത്വത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തി കുട്ടികളെ വിദ്യാലയങ്ങളിലെത്തിച്ചു.
വി ടി ഇബ്രാഹിം കുട്ടി ഹാജി സ്കൂള്‍ നടത്തിപ്പിനായി മദ്രസാ കെട്ടിടം നവീകരിക്കാനുള്ള ഫണ്ട് നല്‍കി. സ്ക്കൂളിന്‍റെ നടത്തിപ്പില്‍ തളര്‍ച്ച സംഭവിച്ചപ്പോഴെല്ലാം സഹായത്തിനെത്തിയ പുളിയഞ്ചീരി മൊയ്തീന്‍ ഹാജി , പുല്ലാര അലവി മുസ്ലിയാര്‍ ,വി ടി ഇബ്രാഹിം കുട്ടി ഹാജി എന്നിവരെ നന്ദിയോടെ ഓര്‍ക്കേണ്ടതുണ്ട്.

വിദ്യാലയം: ഇന്നത്തെ അവസ്ഥ

          വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ സര്‍ക്കാര്‍ തീരുമാനം സ്കൂളിന്‍റെ ചരിത്രത്തില്‍  വഴിത്തിരിവായി. പഴയ മദ്രസാ കെട്ടിടത്തില്‍ നിന്നും അധികം ദൂരെയല്ലാതെ തിക്കും തിരക്കുമില്ലാത്ത ശാന്തമായ പ്രദേശത്ത് എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ ഒരു ഇരുനില കെട്ടിടത്തിലാണ് വിദ്യാലയം ഇന്ന്‍ പ്രവര്‍ത്തിക്കുന്നത്.   
 

==

പ്രമാണം:ഭൗതികസൗകര്യങ്ങള്‍
സ്കൂളിന്‍റെ ഇന്നത്തെ ഭൗതികസൗകര്യങ്ങള്‍

== 1.ഓഡിറ്റോറിയം

  2.കുടിവെള്ളം 
  3.ചുറ്റുമതില്‍
  4.കളിസ്ഥലം
  5.I C T സൗകര്യങ്ങള്‍
  6.ഡയ്നിംഗ് ഹാള്‍
  7.ശിശുസൗഹൃദ ക്ലാസ്സ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ക്ലബുകള്‍

വിദ്യാരംഗം സയന്‍സ് മാത്സ് IT

വഴികാട്ടി

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_രാമൻകുളം&oldid=330199" എന്ന താളിൽനിന്ന് ശേഖരിച്ചത്