കയരളം എ.യു.പി. സ്ക്കൂൾ
കയരളം എ.യു.പി. സ്ക്കൂൾ | |
---|---|
വിലാസം | |
കണ്ണൂര്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
10-02-2017 | 13846* |
ചരിത്രം
ഏകദേശം നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കുഞ്ഞുമ്പിടുക്ക ഒതയോത്ത് വീട്ടില്‍ വെച്ച് കുടിപ്പളളിക്കുടമായി ശിശുക്ലാസ് എന്ന പേരില്‍ വിദ്യാലയം ആരംഭിച്ചു.പീന്നീട് അസൗകര്യം കാരണം ഈ ശിശുക്ലാസ് പൊളിച്ചു തൈക്കണ്ടി പറമ്പില്‍ സ്കുള്‍ കെട്ടിടം നിര്‍മ്മിച്ചു.മാണിക്കോത്ത് പൊയ്യില്‍ വീട്ടീല്‍ രാഘവന്‍ നമ്പ്യാര്‍ ,രാമപുരത്തെ വലിയ കുഞ്ഞപ്പമാസ്ററര്‍ എന്നിവരായിരുന്നു അന്നത്തെ ഗുരുനാഥന്മാര്‍.തൊണ്ടും മണലുമായിരുന്നു പഠനോപകരണങ്ങള്‍. മേല്‍ സ്കൂളിന് സമാന്തരമായി (ഇന്നത്തെ കോറോത്ത് വളപ്പില്‍)സി.നാരായണന്‍ മാസ്ററര്‍, എ.കെ.കുഞ്ഞപ്പ എന്നിവരുടെ മേല്‍നോട്ടത്തില്‍ ഒരു സ്കൂള്‍ സ്ഥാപിച്ചിരുന്നു.പക്ഷേ ഒരു വര്‍ഷം മാത്രമേ അത് പ്രവര്‍ത്തിച്ചിട്ടുള്ളൂ.പീന്നിട് അപ്പ മാസ്ററര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഇ.കെ .ഒതേനനും കെ.ഒ.എം.എന്‍ എഴുത്തച്ഛനും കൂടി സൗകര്യാര്‍ത്ഥം മലയന്‍കുനിയിലേക്ക് പളളിക്കൂടം മാറ്റി.ഗവണ്‍മെന്റില്‍ നിന്നും സഹായം ലഭിക്കാന്‍ പറ്റിയവിധത്തിലായിരുന്നു സ്കൂള്‍ കെട്ടിടം രൂപാന്തരപ്പെടുത്തിയത്.1910 ല്‍ ഗവണ്‍മെന്റിന്‍ നിന്നും ഈ സ്ഥാപനത്തിന് അംഗീകാരം ലഭിച്ചു. തുടക്കത്തില്‍ 72 കുട്ടികളും 3 അധ്യാപകരുമാണ് ഉണ്ടായിരുന്നത്.