പ‍‍‍ഞ്ചായത്ത്.എൽ.പി.എസ് .തുറവൂർ

15:00, 6 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- THURAVOOR PANCHAYATH LPS (സംവാദം | സംഭാവനകൾ)

ആലപ്പുഴ ജില്ലയിൽ തുറവൂര്‍ ഗ്രാമ പഞ്ചായത്തിൽ എൻ. എച്ച്. 47-നോട് ചേർന്നാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.തുറവൂര്‍,വളമംഗലം,പുത്തന്‍ചന്ത,പൊന്നാംവെളി തുടങ്ങിയസ്ഥലങ്ങളില്‍ നിന്നുള്ള കുട്ടികളാണ് കൂടുതലായും ഇവിടെ പഠിക്കുന്നത്.

പ‍‍‍ഞ്ചായത്ത്.എൽ.പി.എസ് .തുറവൂർ
വിലാസം
പുത്തന്‍ചന്ത
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേര്‍ത്തല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-02-2017THURAVOOR PANCHAYATH LPS




ചരിത്രം

എൻ. എച്ച്. 47-നോട് ചേർന്നാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒരു നാടിന്റെ ചിരകാല സ്വപ്നമായി ഈ സ്കൂള്‍ 1968 ല്‍ സ്ഥാപിതമായി. സന്മനസുളള ഒരു വ്യക്തിയില്‍ നിന്നും ഏതാണ്ട് 80 സെന്റ് സ്ഥലം സ്കൂളിനു വേണ്ടി തുറവൂര്‍ ഗ്രാമപഞ്ചായത്ത് ഏറ്റെടുത്തു.1 മുതല്‍ 4 വരെ ക്ളാസുകളിലായി 750 ല്‍ പരം കുട്ടികള്‍ ആരംഭകാലത്ത് ഇവിടെ പഠിച്ചിരുന്നു.16 അദ്ധ്യാപകര്‍ അന്ന് ഉണ്ടായിരുന്നതായും അറിയാന്‍ കഴിഞ്ഞു.വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്കൂള്‍ രണ്ടായിരമാണ്ടോടു കൂടി ക്ഷയിക്കാന്‍ തുടങ്ങി.തുടര്‍ന്ന് സ്കൂള്‍ കെട്ടിടങ്ങളുടെ നല്ലൊരു ഭാഗം കാലടി സംസ്കൃത സര്‍വ്വകലാശാലക്ക് പ്രാദേശിക കേന്ദ്രമായി വാടകയ്ക്കു നല്‍കി.രണ്ടു ക്ളാസ് മുറികള്‍ മറ്റ് രണ്ട് ആഫീസുകള്‍ക്കായും കൊടുത്തു.2012-13 വര്‍‍ഷം മാറി വന്ന അദ്ധ്യാപകര്‍ ഈ സ്കൂളിനെ ഉയര്‍ത്തിക്കൊണ്ടു വരണമെന്ന ചിന്തയില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.വളരെ കഷ്ടതകളും തടസ്സങ്ങളും അതിജീവിച്ച് വാടകയ്ക്ക് കൊടുത്തിരുന്ന ഒരു ക്ളാസ് മുറി പ്രീ-പ്രൈമറിയ്ക്കായി തുറന്നു കിട്ടി.2013-14 എസ്.എസ്.എ ഫണ്ട് ഉപയോഗിച്ച് മേജര്‍ വര്‍ക്ക് നടത്തി സ്കൂള്‍ ആകര്‍ഷകമാക്കി. സ്കൂളിന്‍റെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെട്ടു.വിദ്യാഭ്യാസ രംഗത്ത് സമുന്നതമായ പ്രവർത്തനങ്ങൾ ആണ് വിദ്യാലയം കാഴ്ച്ച വെച്ചുകൊണ്ടിരിക്കുന്നത്.

ഭൗതികസൗകര്യങ്ങള്‍

കോണ്‍ക്രീറ്റ് സംരക്ഷണ മതില്‍, ഇന്‍റര്‍നറ്റ്, ജൈവപച്ചക്കറി കൃഷി, ശുദ്ധജലത്തിനായി കിണര്‍,കുടിവെള്ളപൈപ്പ്‌ലൈന്‍, പ്രീ പ്രൈമറി ക്ലാസ്സുകള്‍ ഉള്‍പ്പടെ 111 കുട്ടികള്‍, 4 ടോയലെറ്റ്, 1 യുണിറ്റ്‌ യുറിനല്‍സ്,ബയോഗ്യാസ്,4 Computers ,1 പ്രീന്‍റര്‍, 2 ലാപ് ടോപ്,എല്ലാ ക്ലാസ്സ്‌ മുറികളിലും ലൈറ്റ്,ഫാന്‍,ടൈലുകള്‍ പാകിയ ക്ലാസ്സ്‌ മുറികള്‍,കുട്ടികളുടെ പൂന്തോട്ടം ഇതൊക്കെയാണ് ഭൗതിക സാഹചര്യങ്ങള്‍.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ശ്രീമതി.മേരി ബിയാട്രിസ്
 #  ശ്രീമതി.ശാന്തകുമാരിയമ്മ
#ശ്രീ.പവിത്രന്‍.കെ
  # ശ്രീമതി.ലീല
 #  ശ്രീമതി.സുകുമാരിയമ്മ
 #  ശ്രീമതി.രാധാമണി


നേട്ടങ്ങള്‍

ശാസ്ത്രമേളയില്‍ ജില്ലയില്‍ കുട്ടികള്‍ക്ക് A ഗ്രേഡുകള്‍ , കലോത്സവത്തില്‍ ഉപജില്ലയില്‍ സ്ക്കൂളിന് നാലാം സ്ഥാനം

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. കെൽസ മെമ്പർ സെക്രട്ടറി ആയ കേരള ഹൈക്കോടതി ജസ്റ്റിസ് ശ്രീ. പി.മോഹനൻ
  2. ശ്രീ. വി.എസ്.അച്യുതാനന്ദന്‍റെ സഹധർമ്മിണി ശ്രീമതി. കെ .വസുമതി

വഴികാട്ടി

{{#multimaps:9.757995350225787,76.3174295425415 |zoom=13}}