എ.എം.എൽ.പി.എസ്.എടപ്പലം

20:27, 5 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20618 (സംവാദം | സംഭാവനകൾ)
എ.എം.എൽ.പി.എസ്.എടപ്പലം
വിലാസം
എടപ്പലം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
05-02-201720618





ചരിത്രം

പാലക്കാട്‌ ജില്ലയിലെ പട്ടാമ്പി ബ്ലോക്കില്‍ ഉള്‍പ്പെട്ട വിളയൂര്‍ ഗ്രാമ പഞ്ചായത്തിലാണ് എടപ്പലം എ എം എല്‍ പി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. വിദ്യാഭ്യാസപരമായും സാമൂഹികപരമായും പിന്നോക്കം നിന്നിരുന്ന മേഖലയായിരുന്നു ഈ പ്രദേശം പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള ശ്രമമെന്ന നിലയില്‍ 1928 ല്‍ വലിയപാലത്തിങ്കല്‍ അഹമ്മദുണ്ണി സാഹിബ്‌ ആരംഭിച്ചതാണ് ഈ സ്കൂള്‍. അക്കാലത്ത്‌ കുട്ടികളെ സ്കൂളില്‍ അയച്ചു പഠിപ്പിക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നില്ല. കാരണം രക്ഷിതാക്കള്‍ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും ബോധാവന്മാരായിരുന്നില്ല. കുട്ടികളെ വീടുകളിലും, പാടത്തും, പറമ്പിലും പോയി പിടിച്ചുകൊണ്ടുവരേണ്ട അവസ്ഥയായിരുന്നു. പില്‍ക്കാലത്ത്‌ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയും പ്രാധാന്യവും മനസ്സിലാക്കിയതോടെ കുട്ടികളെ സ്വാഭാവികമായി സ്കൂളിലേക്ക് വിടാന്‍ തുടങ്ങി. സ്കൂള്‍ ആരംഭിച്ച കാലത്ത് ഒന്ന് മുതല്‍ അഞ്ചു വരെ ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. പിന്നീട് നാലാം തരാം വരെയായി സ്കൂള്‍ നിലകൊണ്ടു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

 സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
 പരമേശ്വരന്‍
 ലക്ഷ്മിക്കുട്ടി
 കുഞ്ഞിഖാദര്‍
 ശ്രീധരന്‍ പിള്ള 
 എന്‍ ആര്‍ രവി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഡോക്റ്റര്‍ അഹമ്മദ്കുട്ടി വി പി

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്.എടപ്പലം&oldid=322596" എന്ന താളിൽനിന്ന് ശേഖരിച്ചത്