AMLPS ELETTIL NORTH
കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എളേറ്റിൽ നോർത്ത് എ എം എൽ പി എസ് .
AMLPS ELETTIL NORTH | |
---|---|
വിലാസം | |
ചളിക്കോട് കോഴിക്കോട് ജില്ല | |
സ്ഥാപിതം | 16 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
03-02-2017 | Muhammedshameel |
ചരിത്രം
കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ ചളിക്കോട് അങ്ങാടിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം പ്രദേശത്തിന്റെ വളർച്ചയുടെയും അതുവഴി ചരിത്രത്തിന്റെയും ഭാഗമാണ്.1928 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ 1 ,2 ,3 ക്ലാസ്സുകളുള്ള ഒരു എലിമെന്ററി സ്കൂളായിട്ടാണ് തുടക്കം കുറിച്ചത്.എളേറ്റിൽ നോർത്ത് മാപ്പിള ലോവെർപ്രൈമറി സ്കൂൾ എന്ന പേരിൽ കാരക്കണ്ടി എന്ന സ്ഥലത്തായിരുന്നു ആദ്യം സ്കൂൾ പ്രവർത്തിച്ചിരുന്നത് ആപ്പാടൻകണ്ടി അബൂബക്കർഹാജിയാണ് മദ്രസ്സയോടപ്പം സ്കൂൾ തുടങ്ങാൻ മുൻകൈ എടുത്ത് പ്രവർത്തിച്ചത്.വാവാട് സ്വദേശി അബൂബക്കർ മുസ്ലിയാരായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ.1940 ലാണ് 1 മുതൽ 4 വരെ ക്ലാസുകൾ ക്രമീകരിച്ചു എൽ പി സ്കൂളായി മാറിയത് .1946 മുതൽ 1996 വരെ എടച്ചേരി മരക്കാർകുട്ടിഹാജിയും അതിനുശേഷം മകൻ അബ്ദുൽ മജീദ് മാനേജറായി പ്രവർത്തിച്ചു വരുന്നു.നിരവധി കുട്ടികൾക്ക് അക്ഷരവെളിച്ചം പകർന്ന് നൽകുകയും അതുവഴി അവർ സമൂഹത്തിന്റെ ഉന്നതശ്രേണിയിലെത്തുകയും അത് ഇപ്പോഴും നിർബാധം തുടരുകയും ചെയ്യുന്നു .ഭൗതികവും അക്കാദമികവുമായ അഭിവൃദ്ധി ഉണ്ടാക്കുന്നതിന് വേണ്ടി സമൂഹത്തിന്റെയും ഭരണാധിപന്മാരുടെയും സഹായ സഹകരണങ്ങൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
25 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 3 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളും.
കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബുകളിലുമായി ഏകദേശം 4 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഒരു ദിനം ഒരറിവ് (അറബിക് ക്ലബ് )
- ഒരു ദിനം ഒരു വാക്ക് (അറബിക് )
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
എ വി അബ്ദുൽ മജീദ് മാനേജറായി പ്രവര്‍ത്തിക്കുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
മുഹമ്മദ് ഇ പി
സുലൈമാൻ കെ
തങ്കമ്മ
അബ്ദുല്ല എൻ ടി
മീനാക്ഷി കെ
ഗോപാലക്കുറുപ്പ് ടി
അഹമ്മദ് കുട്ടി എൻ ടി
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ഡോ :സാബി സബാഹ് MBBS
- ഡോ :ലബീബ MBBS
- മജീദ് മൂത്തേടം
- ഷഹര്‍ബാനു BDS
- പ്രൊ:മുഹമ്മദ് ഷബീര്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
{{#multimaps:11.4116657,75.8943788 | width=800px | zoom=16 }}
11.5165801,75.7687354, Nochat HSS
</googlemap>
|
|