പി.ടി.​എം.യു.പി.എസ്. പുത്തനങ്ങാടി

11:52, 3 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18676 (സംവാദം | സംഭാവനകൾ)


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

പി.ടി.​എം.യു.പി.എസ്. പുത്തനങ്ങാടി
വിലാസം
പുത്തനങ്ങാടി
സ്ഥാപിതംചൊവ്വ - ജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-02-201718676





ചരിത്രം

പി.ടി.എം. യു.പി. സ്കൂള്‍. പുത്തനങ്ങാടി.

അങ്ങാടിപ്പുറം പഞ്ചായത്തില്‍,പുത്തനങ്ങാടി പ്രദേശത്ത് 1954 ല്‍ സ്ഥാപിതമായ ഗവണ്‍മെന്‍റ് എല്‍ പി സ്കൂളില്‍ നിന്നും പഠനം പൂര്‍ത്തീകരിച്ച് പുറത്ത് വരുന്ന കുട്ടികള്‍ ക്ക് തുടര്‍ പഠനത്തിനായി വിദൂരസ്ഥലങ്ങളിലേക്ക് പോകേണ്ട ദു രവസ്ഥ പരിഹരിക്കുന്നതിനായി 1976 ല്‍ സ്ഥലം MLAആയിരു ന്ന KKSതങ്ങളുടെയും നാട്ടിലെ പൗര പ്രമാണിയായിരുന്ന കെ . ടി .മുഹമ്മദ് എന്ന ബാപ്പു ഹാജിയുടെയും ശ്രമഫലമായി എയ് ഡഡ് മേഖലയില്‍ ഒരു യുപി സ്കൂള്‍ അനുവദിച്ച് കിട്ടുകയും 1976 ജുണ്‍ ഒന്നിന് അന്നത്തെ വിദ്യാഭ്യാസ മന്ത്രി സി.എച്ച്. മുഹമ്മദ് കോയ സാഹിബ് പാണക്കാട് തങ്ങള്‍ മെമ്മോറിയല്‍ യു പി സ് കൂള്‍ എന്ന ഈ കലാലയം ഉല്‍ഘാടനം ചെയ്യുകയും ചെയ്തു. കെ ടി ബാപ്പുഹാജിയുടെ മരണശേഷംമകന്‍ കെ ടി മുഹമ്മദ് അലിയും പിന്നീട് കാടാമ്പുഴ മൂസഹാജിയും മാനേജ്മെന്റ് സ്ഥാനം ഏറ്റെടുക്കുകയും ഇന്ന് ശ്രീ പി അബ്ദുള്ള ഹാജി ചെയര്‍മാനായ പൂക്കോയത്തങ്ങള്‍ മെമ്മോറിയല്‍ എജ്യു ക്കേഷന്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴില്‍ കലാലയ പ്രവര്‍ത്ത നങ്ങള്‍ സുഗമമായി നടത്തി വരുന്നു.നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് അറിവിന്റെ വെളിച്ചം പകര്‍ന്ന് നല്‍കി ജോര്‍ജ് പൗലോസ്,മേരി മാത്യു എന്നിവര്‍ പ്രധാന അധ്യാപകരായി സേവനമനുഷ്ഠിച്ച ഈ കലാലയത്തില്‍ സെയ്താലിക്കുട്ടി മാസ്റ്റര്‍ എച്ച് എം ആയി അക്കാദമിക പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. അബ്ദുല്‍ കരീം മാസ്റ്റര്‍,ത്രേസ്യാമ്മ ടീച്ചര്‍,അമ്മിണി ടീച്ചര്‍,സുലത ടീച്ചര്‍,യൂസഫ് മാസ്റ്റര്‍, ആമിന ടീച്ചര്‍,മുഹമ്മദാലി എന്നിവര്‍ ഈ കലാലയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ച മാന്യവ്യക്തിത്വങ്ങളാണ്.ഇന്ന് ഈ കലാലയത്തില്‍ 251 വിദ്യാര്‍ത്ഥികളും 13 സ്റ്റാഫുകളുമായി കലാലയ പ്രവര്‍ത്തനങ്ങ ള്‍ വിജയകരമായി നടത്തി വരുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസ്.പി.സി
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|

വിദ്യാരംഗം കലാ സാഹിത്യവേദി

2016-2017 വര്‍ഷത്തെ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ പ്രവര്‍ത്തനങ്ങള്‍ ജൂണ്‍ മാസത്തില്‍ തന്നെ ആരംഭിച്ചു.സബ് ജില്ലാതലത്തില്‍ കിട്ടിയ നിര്‍ദ്ദേശമനുസരിച്ച് യാതൊരു പ്രവേശനഫീസും കൂടാതെ ഈസ്കൂളീലെ എല്ലാ കുട്ടികളേയും അംഗങ്ങളായി ചേര്‍ത്ത് കൊണ്ട് പ്രവര്‍ത്തക സമിതി രൂപീകരിച്ചു .വായനാ വാരവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ആണ് ആദ്യം വിദ്യാരംഗത്തിന്റെ കീഴില്‍ നടന്നത്.മുഴുവന്‍ കുട്ടികള്‍ക്കും വായനാവാരത്തിന്റെ ആരംഭത്തില്‍ തന്നെ ബുക്കുകള്‍ വിതരണം ചെയ്തു. വായനാ വാരത്തില്‍വായിച്ച പുസ്തകത്തിന്റെ വാ‌യനാകുറിപ്പ് മല്‍സരം സംഘടിപ്പിച്ചു.വായനാദിനമായി ആചരിച്ച ജൂണ്‍ 20 ന് ക്വ്വിസ്, പ്രസംഗമല്‍സരങ്ങളും നടത്തി വിജയികളെ കണ്ടെത്തി .വിദ്യാരംഗം കലാ സാഹിത്യവേദിയുടെ പ്രവര്‍ത്തനങ്ങളുടെ ഔപചാരികമായ ഉല്‍ഘാടനവും സമ്മാന ദാനവും ബഹുമാനപ്പെട്ട എച്ച്.എം.ന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നടന്നു.സ്കൂള്‍ ലീഡര്‍ ഉല്‍ഘാടനം നിര്‍വഹിച്ചു.എച്ച്.എം.സമ്മാനങ്ങള്‍ വിതരണം ചെയ്തു.അധ്യാപകര്‍ക്കായി സ്കൂളില്‍ വച്ച് ശില്‍പശാല നടത്തി. ജൂലായ് 22ന് യുവ സാഹിത്യകാരന്‍ ഫിറോസു് ഖാന്‍ പുത്തനങ്ങാടിയുമായി തിരഞ്ഞെടുത്തകുട്ടികള്‍ സംവാദം നടത്തി. ഈ സ്കൂളിലെ തന്നെ പൂര്‍വ വിദ്യാര്‍ത്ഥിയും ഇപ്പോള്‍ ഈ സ്കൂളിലെ ഉറുദു അധ്യാപകനുമായ ഫിറോസു് ഖാന്‍ പുത്തനങ്ങാടി മലയാളസാഹിത്യ ത്തിന് മുതല്‍ കൂട്ടായ ഒരു യുവ സാഹിത്യകരനാണ്.പത്ര വായനക്ക് പ്രചോദനമേകുന്നതിന് വേണ്ടി 2016-ല്‍ നടന്ന റിയോ ഒളിംബിക്സിന്റെ ആല്‍ബനിര്‍മാണ മല്‍സരം സംഘടിപ്പിച്ചു.കുട്ടികളുടെ ഭാഗത്ത്നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.എല്ലാവരേയും അസംബ്ലിയില്‍ വച്ച് അഭിനന്ദിക്കുകയും സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.വായനാ ശീലം വളര്‍ത്തുന്നതിനായി പത്ര വാര്‍ത്തകളില്‍ നിന്ന് ഒരു ക്വിസ് പ്രോഗ്രാം സെപ്റ്റംബര്‍ മുതല്‍ എല്ലാ വെള്ളിയാഴ്ചയും നടത്തി വരുന്നു.


  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
 
123


പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം

പുത്തനങ്ങാടി പിടിഎം യുപി സ്കൂള്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം 27/01/2017 ന് വാര്‍ഡ് മെംബര്‍ സി.ഹാജറ ഹുസൈന്‍ ഉല്‍ഘാടനം ചെയ്തു പി.ടി.എ പ്രസിഡന്റ് യു മുഹമ്മദ് മുസ്തഫ,,പൂര്‍വ്വവിദ്യാര്‍ഥികള്‍ രക്ഷിതാക്കള്‍, സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകര്‍,നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു.പത്തരയോടെ സ്കൂളിലെത്തിയ പൂര്‍വ്വവിദ്യാര്‍ഥികളും രക്ഷിതാക്കളും ചേര്‍ന്ന് സ്കൂളും പരിസരവും മാലിന്യ മുക്തമാക്കി. 11 മണിയോടെ വാര്‍ഡ് മെംബര്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ഉല്‍ഘാടനം ചെയ്തു.സ്കൂളിലെത്തിയ പൂര്‍വ്വവിദ്യാര്‍ഥികളും രക്ഷിതാക്കളും, സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകരും പ്രതിക്ഞ ഏറ്റു ചൊല്ലി. 18676-2.jpg

 

ശാസ്ത്രോത്സവം

സ്കൂളിലെ ശാസ്ത്രോത്സവ പരിപാ‌‌‌‌‌‌‌‌‌‌‌ടികള്‍ക്ക് സ‌യന്‍സ് അധ്യാപകരും ഹെഡ്മാസ്റററും നേതൃത്വം നല്‍കി.

വഴികാട്ടി

{{#multimaps: 11.0458478,76.2652015 | width=800px | zoom=12 }}