സെന്റ് തോമസ്എ.യു.പി.എസ് ഇടിവണ്ണ /അറബി ക്ലബ്‌

10:49, 1 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48476 (സംവാദം | സംഭാവനകൾ) ('അറബി ഭാഷയും സംസ്കാരവും കുട്ടികളില്‍ വളര്‍ത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അറബി ഭാഷയും സംസ്കാരവും കുട്ടികളില്‍ വളര്‍ത്തുന്നതിനും അറബി സാഹിത്യത്തില്‍ കുട്ടികള്‍കുള്ള കഴിവുകള്‍ വളര്‍ത്തിയെടുക്കുന്നതിനും സ്കൂളിലെ അറബി ക്ലബ്ബ് നിസ്തുലമായ പങ്ക് വഹിക്കുന്നു. ജൂണ്‍ മാസത്തില്‍ ക്ലബ്ബ് രൂപീകരിക്കുകയും, തുടര്‍ന്നു വന്ന മാസങ്ങളില്‍ ക്ലബ്ബിനു കീഴില്‍ ക്വിസ് മത്സരങ്ങള്‍ നടത്തുകയും, പദ്ധപ്പയറ്റ്, പദകേളി എന്നിവയില്‍ പരിശീലനം നല്‍കുവാനും ആരംഭിച്ചു. ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ ചെറിയ പെരുന്നാളിനോടനുബന്ധിച്ച് മൈലാഞ്ചിയിടല്‍ മത്സരം സംഘടിപ്പിച്ചു. സ്വാതന്ത്രദിനത്തോടനുബന്ധിച്ച് പോസ്റ്റര്‍ നിര്‍മാണ മത്സരം നടത്തി. സ്കൂള്‍ കലോല്സവതോടനുബന്ധിച്ചു അറബി കലോത്സവത്തിന് വിപുലമായ തയ്യാറെടുപ്പുകള്‍ നടത്തുകയും കുട്ടികള്‍ തിളക്കമാര്‍ന്ന വിജയം കൈവരിക്കുകയും ചെയ്തു.