ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ഒളശ്ശ സിഎംഎസ് എൽപിഎസ്
വിലാസം
ഒളശ്ശ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
31-01-201733247





ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്എഡി 1840-ല്‍ ബേക്കര്‍ കുടു‌ബാഗമായ ക്ലാരബേക്കര്‍ മദാമ്മയുടെ ഭരണത്തിന്‍കീഴില്‍ ഒളശ്ശ-ല്‍ ഈ സ്കൂള്‍ പ്രവര്‍ത്തന‌ം ആരംഭിച്ചു.പിനീട് സ്കൂള്‍ സി.എസ്.ഐ.കോര്‍പറേറ്റ് മാനേജര്‍ക്ക് വിട്ടു കൊടുത്തു. അന്നു മുതല്‍ സ്കൂള്‍ സി.എസ്.ഐ.മാനോജ്മെന്‍റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.ആദ്യകാലത്ത് 1 മുതല്‍ 5 വരെ ക്ലാസുകള്‍ ഉണ്ടായിരുന്നു. ഇപ്പോള് L.K.G, U.K.G ,1 മുതല്‍ 4 വരെ ക്ലാസുകള് പ്രവർത്തിക്കുന്നു.

സാമൂഹിക സാമ്പത്തിക സാംസ്‌കാരിക മേഖലകളിൽ എല്ലാം വളരെ പിന്നോക്കാവസ്ഥ പ്രകടമായിരുന്ന ഒരു ജന വിഭാഗമായിരുന്നു ഇപ്രദേശത്തു ഉണ്ടായിരുന്നത് .മനുഷ്യമനസ്സിനെ ഇരുട്ടില്‍ നിന്ന് പ്രകാശത്തിലേക്ക് കൈപിടിച്ചു ഉയര്‍ത്താന്‍ അറിവ് പകര്‍ന്നു നല്‍കുവാ൯ ഈ വിദ്യാലയത്തിനു കഴിയുന്നു. ഒരു ഗ്രാമത്തെ മുഴുവന്‍ ആ സ്വപ്ന സാക്ഷാത്കാരത്തിലെത്തിക്കാന്‍ ഈ വിദ്യാലയത്തിനു സാധിച്ചു. വിദ്യാഭ്യാസത്തിനായി ഗ്രാമത്തില്‍ നിന്നും നഗരത്തിലേക്ക് എത്തിപ്പെടാന്‍ തീര്‍ത്തും ബുദ്ധിമുട്ടിയ കാലത്തില്‍ ഗ്രാമാന്തരീക്ഷത്തില്‍ വളര്‍ന്നു വന്ന സാധാരണക്കാരുടെ മക്കള്‍ക്ക് ‌എഴുത്തും വായനയും വശമാക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് പ്രസ്തുത വിദ്യാലയം സ്ഥാപിതമായത്. സാമ്പത്തികമായി വളരെ ഞെരുക്കമനുഭവിച്ചിരുന്ന കുടുംബത്തിലെ അംഗങ്ങളായിരുന്നു ഇവിടുത്തെ കൂടുതല്‍ കുട്ടികളും. സാമൂഹികമായും വളരെ പിന്നോക്കാവസ്ഥയിലായിരുന്ന ഇവരുടെ ഉദ്ധാരണമെന്ന ലക്‌ഷ്യം കൂടി ഈ വിദ്യാലയത്തിനുണ്ടായിരുന്നു.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം സി.എം.സ് എൽ.പി.സ് ഒളശ്ശ 27 /01 /2017 വെള്ളി രാവിലെ 10 മണിക്ക് സ്‌കൂളിൽ പ്രൗഢ ഗംഭീരമായി തുടക്കം കുറിക്കുകയുണ്ടായി. അയ്മനം പഞ്ചായത്തിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രവര്ത്തകര്, പി ടി എ , എം പി ടി എ അംഗങ്ങളും പൂർവ വിദ്യാര്ഥികളും ചേർന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞപ്രവർത്തനങ്ങളിൽ ഏർപെടുന്നതിനെ കുറിച്ചുള്ള ചർച്ചകൾക്കും പദ്ധതികൾക്കും ആരംഭം കുറിച്ചു.

രാവിലെ സ്കൂൾ അസ്സംബ്ലിയിൽ ഗ്രീൻ പ്രോട്ടോകോൾ നടപ്പിലാകുന്നതിനെ കുറിച്ചുള്ള സന്ദേശം ഹെഡ്മിസ്ട്രസ് കുട്ടികൾക്ക് കൈമാറുകയും ഇന്ന് മുതൽ സ്കൂളിൽ ഗ്രീൻ പ്രോട്ടോകോൾ നടപ്പിലാക്കിയതായി പ്രഖ്യാപിക്കുകയും ചെയ്തു . പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കേണ്ടതിൻറെ ആവശ്യകതയെ കുറിച്ചു സംസാരിക്കുകയും പ്രതിജ്ഞ എടുപ്പിക്കുകയും ചെയ്തു. ഇതിനു മുന്നോടിയായി റിപ്പബ്ലിക്ക് ദിന പ്രവർത്തനങ്ങളോടനുബന്ധിച്ചു സ്കൂൾ പൂർണമായും പ്ലാസ്റ്റിക് വിമുക്ത മാക്കി . 10 മണിക്ക് പഞ്ചായത്ത് അംഗങ്ങൾ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രവർത്തകർ പൂർവ വിദ്യാർത്ഥികൾ രക്ഷകര്താക്കൾ തുടങ്ങിയവർ സ്കൂളിൽ എത്തിച്ചേരുകയും പി.ടി.എ പ്രസിഡന്റ് അധ്യക്ഷതയിൽ സമ്മേളനം നടത്തുകയും ചെയ്തു . വാർഡ് മെമ്പർ വില്യം കുമാർ സമ്മേളനം ഉദഘാടനം ചെയ്തു . തുടർന്ന് ഗ്രൂപ്കളായി തിരിഞ്ഞു ചർച്ചകൾ നടത്തി . 11 മണിക്ക് സ്കൂളിന് ചുറ്റും വലയം തീർത്തു കൊണ്ട്ട് വാർഡ് മെമ്പർ ചൊല്ലി ക്കൊടുത്ത പ്രതിജ്ഞ എറ്റു ചല്ലി.

 
സി.എം.സ് എൽ.പി.സ് ഒളശ്ശ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം









ഭൗതികസൗകര്യങ്ങള്‍

അര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കമ്പ്യൂട്ടര്‍ ലാബ്, വായനാമുറി,ഉള്‍പ്പെടെ 6 ക്ലാസ് മുറികള്‍ ഉണ്ട്.അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.കമ്പ്യൂട്ടര്‍ ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.സ്ക്കൂള്‍ ബസ് സൗകര്യവും ഉണ്ട്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • പ്രവേശനോത്സവം
  • ദിനാചരണങ്ങൾ
  • സ്കൂൾ കലാ, കായിക, ശാസ്ത്ര മേളകൾ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • പഠനയാത്ര
  • ബോധവത്കരണ ക്ലാസുകൾ
  • പി ടി എ , സി പി ടി എ , എം ടി എ , സ് സ് ജി യോഗങ്ങൾ
  • 3 , 4 ക്ലാസ്സുകൾക്ക് ഹിന്ദി പഠനം
  • വളരുന്ന ജി കെ
  • എൽ എസ്എസ് പ്രത്യേക കോച്ചിങ്
  • എല്ലാവര്ക്കും കമ്പ്യൂട്ടർ പഠനം
  • ഇംഗ്ലീഷ് അധിക പഠനം


ദിനാചരണങ്ങൾ

സ്വാതന്ത്ര്യ ദിനം, ശിശു ദിനം, റിപ്പബ്ലിക്ക് ദിനം,അദ്ധ്യാപകദിനം എന്നിവ പ്രത്യേകം റാലി നടത്തി ആചരിക്കുന്നു. മറ്റെല്ലാ ദിനാചരണങ്ങളും അതിന്റേതായ പ്രാധാന്യം കൊടുത്തു ആചരിച്ചു വരുന്നു.


വഴികാട്ടി

{{#multimaps: 9.608514, 76.485559| width=600px | zoom=16 }}
"https://schoolwiki.in/index.php?title=ഒളശ്ശ_സിഎംഎസ്_എൽപിഎസ്&oldid=312173" എന്ന താളിൽനിന്ന് ശേഖരിച്ചത്