ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എ.എം.യു.പി.എസ്. വെങ്ങാട്
വിലാസം
വെങ്ങാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ളീഷ്.
അവസാനം തിരുത്തിയത്
30-01-201718670





ചരിത്രം

                       1920 ൽ വെങ്ങാട്‌ കിഴക്കേക്കരയിൽ തൊണ്ടിയിൽ മമ്മതുകുട്ടി മൊല്ലയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.1950 ലാണ് വെങ്ങാട്‌ അങ്ങാടിയിലുള്ള ഇന്നീ കാണുന്ന സ്ഥലത്തേക്ക് വിദ്യാലയം മാറ്റി സ്ഥാപിച്ചത്.ഹെഡ്മാസ്റ്ററടക്കം 5 അദ്ധ്യാപകരും 100 വിദ്യാർഥികളുമായും തുടങ്ങിയ ഈ സ്കൂൾ 1966 ൽ  ഒരു യു.പി.സ്കൂളായി ഉയർത്തപ്പെട്ടു . ശ്രീമതി ആമിന ടീച്ചർ ആയിരുന്നു പ്രഥമ ഹെഡ് മിസ്ട്രസ്സ്. തൊണ്ടിയിൽ മുഹമ്മദ് കുട്ടി മൊല്ലക്കു ശേഷം മകൻ മൊയ്‌ദുട്ടി മുല്ലയും,അദ്ദേഹത്തിന്റെ ഭാര്യ മറിയക്കുട്ടി ഉമ്മയും യഥാക്രമം മാനേജർ മാരായിരുന്നു .
                          1981ൽ ശ്രീ ടി ർ കുഞ്ഞികൃഷ്ണൻ ഈ സ്കൂളിന്റെ മാനേജമെന്റ് ഏറ്റെടുത്തു. ജീർണ്ണാവസ്ഥയിലായിരുന്ന കെട്ടിടങ്ങൾ പുതുക്കി പണിത് വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി. മാനേജരും,അദ്ധ്യാപകരും,രക്ഷിതാക്കളും ഒത്തൊരുമിച്ച് പ്രവർത്തിച്ചതിന്റ ഫലമായി ഭൗതിക സാഹചര്യങ്ങളോടൊപ്പം തന്നെ പഠനനിലവാരവും പഠനാന്തരീക്ഷവും മെച്ചപ്പെടുത്താൻ കഴിഞ്ഞു. വിദ്യാഭ്യാസ രംഗത്ത് ഉയർന്നു വരുന്ന പുത്തൻ ആശയങ്ങളെ സ്വാംശീകരിക്കാനും ആയത് പ്രവർത്തന മണ്ഡലത്തിൽ പ്രായോഗികമായി നടപ്പിലാക്കാനും  കഴിവുള്ള വിദ്യാഭ്യാസ താൽപ്പരനായ വ്യക്തിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ദീർഘവീക്ഷണം  ഈ വിദ്യാലയത്തിന്റെ നാനാമുഖമായ വളർച്ചക്ക് ആക്കംകൂട്ടി. ഇദ്ദേഹം 1997 ഡിസംബർ 21ന് മൃതിയടഞ്ഞു .അദ്ദേഹത്തിന്റെ മരണശേഷം പത്നി പി.കെ മാധവി മാനേജറായി ചുമതലയേറ്റു. 2013ജുണ് 11ന് ഇവരുടെ മരണത്തെ തുടർന്ന് മകൾ ശ്രീമതി സുശീല മനേജരായി തുടരുന്നു. അയൽ പഞ്ചായത്തായ എടയൂർ, വിദ്യാലയം സ്ഥിതി ചെയ്യുന്ന മൂർക്കനാട് പഞ്ചായത്ത് എന്നിവിടങ്ങളിൽ നിന്നായി ഒട്ടേറെവിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയം മങ്കട സബ്ജില്ലയിലെ ഏറ്റവും വലിയ യൂ.പി.സ്ക്കൂളാണ്. കുട്ടികളുടെ യാത്രാസൗകര്യത്തിനായി സ്‌കൂൾ ബസ്സും, കമ്പ്യൂട്ടർ ലാബും സ്കൂളിൽ ഒരുയ്ക്കിയിട്ടുണ്ട്. പാഠ്യപഠ്യേതര പ്രവർത്തനങ്ങളിലെല്ലാം തന്നെ മികവ് പുലർത്താൻ നമ്മുടെ വിദ്യാലയതിന് കഴിയുന്നുണ്ട്. 14ക്ലാസ് മുറികളോട് കൂടിയ രണ്ടുനില കോൺക്രീറ്റ് കെട്ടിടം പുതിയതായി നിർമ്മിച്ചിട്ടുണ്ട്. കുട്ടികൾക്കനുസരിച്ചുള്ള ഒരു കളിസ്ഥലം ഇല്ലാത്തത് ഈ സ്കൂളിന്റെ പോരായിമയാണ്. ആയിരത്തിഅറനൂറോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയം ഒരു ഹൈസ്കൂളാക്കി മാറ്റണമെന്നത് ഈ നാട്ടുകാരുടെ ചിരകാലാഭിലാഷമാണ്. 

ഈ വിദ്യാലയം സ്ഥാപിച്ചത്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പ്രമാണം:Sub dist.jpg

വഴികാട്ടി

{{#multimaps: 10.9198172,76.1050198| width=800px | zoom=12 }}

"https://schoolwiki.in/index.php?title=എ.എം.യു.പി.എസ്._വെങ്ങാട്&oldid=308839" എന്ന താളിൽനിന്ന് ശേഖരിച്ചത്