ജി.എൽ.പി.എസ് ചുള്ളിക്കാപറമ്പ

15:26, 30 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47308 (സംവാദം | സംഭാവനകൾ)

{{Infobox AEOSchool | സ്ഥലപ്പേര്= ചുള്ളിക്കാപറമ്പ | വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | റവന്യൂ ജില്ല= കോഴിക്കോട് | സ്കൂള്‍ കോഡ്=47308 | സ്ഥാപിതദിവസം= 01 | സ്ഥാപിതമാസം= 06 | സ്ഥാപിതവര്‍ഷം= 1957 | സ്കൂള്‍ വിലാസം= ജി.എല്‍.പി.എസ് ചുള്ളിക്കാപറമ്പ. | പിന്‍ കോഡ്= 673661 | സ്കൂള്‍ ഫോണ്‍= 04952207116 | സ്കൂള്‍ ഇമെയില്‍=എച്ച്എം ജി.എല്‍പിഎസ് സിഎച്ച്കെബി | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല=മുക്കം | ഭരണ വിഭാഗം=എയ്ഡഡ് | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1=എൽ.പി | പഠന വിഭാഗങ്ങള്‍2= | പഠന വിഭാഗങ്ങള്‍3= പൊതു വിദ്യാലയം | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം= 49 | പെൺകുട്ടികളുടെ എണ്ണം= 37 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 86 | അദ്ധ്യാപകരുടെ എണ്ണം= 5 | പ്രിന്‍സിപ്പല്‍= | പ്രധാന അദ്ധ്യാപകന്‍= സുബൈദ.പി.എച്ച് | പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുല്ല.ഇ. കെ.

  1. എണ്ണമിട്ട ലിസ്റ്റിലെ അംഗം

| സ്കൂള്‍ ചിത്രം=Glps_chullkaparamba.jpg

കോഴിക്കോട് ജില്ലയിലെ കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ചുള്ളിക്കാപറമ്പ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,.മുക്കംഉപജില്ലയിലെ ഈ സ്ഥാപനം 1957 ൽ തേലീരി മുഹമ്മദ് സാഹീബിന്റെ ഒാ൪മ്മക്കായി സ്ഥാപിതമായി.അന്ന് പഴക്കം ചെന്ന വാടക കെട്ടിടത്തില് അസൗകര്യങ്ങല്ക് നടുവിലാണ് സ്കൂള് പ്രവ൪ത്തിച്ചിരുന്നത്.

ചരിത്രം

കൊടിയത്തൂ൪ ഗ്രാമപഞ്ചായത്തില്‍പ്പെട്ട ചുള്ളിക്കാപ്പറമ്പില്‍ തേലീരി മുഹമ്മദ് സാഹീബ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള 18 സെന്റ് സ്ഥലത്ത് പഴക്കം ചെന്ന വാടക കെട്ടിടത്തില്‍ അസൗകര്യങ്ങള്‍ക്ക് നടുവിലാണ് 1957 മുത൯ സ്കൂള്‍ പ്രവ൪ത്തിചിരുന്നത്. 04.08.1957 ല് പ്രഥമ ഹെ‍‍ഡ് മാസ്റ്ററായിരുന്ന വി.ടി.അച്ചുത൯ നായ൪ കണ്ടാപറമ്പ് ഉണ്ണുിമോയി എന്ന വിദ്യാ൪ത്ഥിക്ക് പ്രവേശനം കൊടുത്തുകൊണ്ട് ആരംഭിച്ച ഈ വിദ്യാലയത്തില്‍ആ വ൪ഷം 61 കുുട്ടികള്‍പ്രവേശനം നേടി. ഒാരോ വ൪ഷവും കുുട്ടികളുടെ എണ്ണത്തില്‍ വ൪ദ്ധനവ് ഉണ്ടാവുകയും 8 ഡിവിഷനുകളായി 245 കുുട്ടികള്‍ വരെ പഠനം നടത്തിയിരുന്ന ഈ വിദ്യാലയത്തില്‍ പഴക്കം ചെന്ന കെട്ടിടത്തിലന്റെ ശോച്യാവസ്ഥ മൂലം രക്ഷിതാക്കള്‍ തങ്ങളുടെ കുുട്ടികളെ സൗകര്യങ്ങളുള്ള മറ്റു വിദ്യാലയത്തിലേക്ക് മാറ്റിച്ചേ൪ക്കുന്ന അവസ്ഥ നിലവില്‍ വന്നു. ഈ സാഹചര്യത്തിലാണ് പി.ടി.എ യുടെയും നാട്ടുകാരുടെയും നുരന്തര സമ്മ൪ദ്ദം മൂലം

തേലീരി മുഹമ്മദ് എന്ന വ്യക്തി 10 സെന്റ് സ്ഥലം സ്കൂളിന് അനുവദിച്ചു തരികയും ആ സ്ഥലത്ത് എസ്. എസ്.എയില് നിന്നും ലഭിച്ച 40 ലക്ഷം രൂപ ഉപയോഗിച്ച് ഇപ്പോഴുള്ള ബഹുനില കെട്ടിടം പൂ൪ത്തീകരിച്ചു. കൂടാതെ മു൯ എം.എ൯.എ. സി. മോയി൯കുട്ടി അവ൪കളുടെ ഫണ്ടില്‍  നിന്നും അനുവദിച്ചുകിട്ടിയ രണ്ട് ക്ളാസ്സ് മുറികളുടെ നി൪മ്മാണം പൂ൪ത്തിയായി. ഭൗതിക സാഹചര്യങ്ങള്‍ വളരെ മെച്ചപ്പെട്ട ഈ  വിദ്യാലയത്തില്‍  അടുത്ത വ൪ഷം മുതല്‍ പ്രീ-പ്രൈമറി ഇംഗ്ളീഷ് മീഡിയം സ്കൂള്‍ തുടങ്ങാ൯ വിദ്യാലയ വികസന സമിതിയും പി.ടി.എയും തീരുമാനിച്ചു കഴിഞ്ഞു. അക്കാദമിക നിലവാരം മെച്ചപ്പെടുത്തിയും  ഇംഗ്ളീഷ് വിദ്യാഭ്യാസത്തിന് കൂടുതല്‍ ഊന്നല്‍ നല്കികൊണ്ടും ഗൃഹസന്ദ൪ശന പരിപാടിയിലൂടെയും കൂടുതല്‍ കുുട്ടികളെ   വിദ്യാലയത്തിലേക്കെത്തിക്കാനുള്ള പരിശ്രമത്തിലാണ്  പി.ടി.എയും നാട്ടുകാരും അധ്യാപകരും.


ഭൗതികസൗകരൃങ്ങൾ

  • സ്കൂള്‍ ബില്‍ഡിംഗ്
  • എച്ച്.എം.റൂം.
  • വിശാലമായ ക്ളാസ്സ് മുറികള്‍
  • സ്മാ൪ട്ട് ക്ളാസ്സ് റൂം
  • പാചകപുര ഗ്യാസ് സംവിധാനം‍ വൃത്തിയുള്ള ടോയ് ലറ്റ് , സൗകര്യപ്രദമായ
  • വിറകുപുര, പാത്രം കഴുകാ൯ സി൯ക്, കുടിവെള്ള സൗകര്യം., ക്ളാസ്സ് റൂം
  • വൈദ്യുതീകരണം, സൗകര്യപ്രദമായ ഇരിപ്പിടങ്ങള്‍.


മികവുകൾ

പുസ്തക വിതരണം, വായനാമൂല സജ്ജീകരണം, പത്ര വായന ക്ള്സ്സ് മുറികളില്‍, റീഡിംഗ് വായന എന്നിവ മാതൃഭാഷ പഠനം സുഗമമാക്കുന്നു.

എെ.സി.ടിയിലൂടെ പഠനം.

മികച്ച കുുട്ടികളെ തെരഞ്ഞെടുത്ത് പ്രത്യേക ക്ളാസ്സുകള്‍ നല്‍കി എല്‍.എസ്.എസിന് ഒരുക്കുന്നു. തനതു പ്രവര്‍ത്തനം, പിന്നോക്കം നില്‍ക്കുന്ന കുുട്ടികള്‍ക്കായി തേനക്ഷരം എന്ന ഒരു രചനാപുസ്തകം കുട്ടികളുടെ പഠനത്തിനു സഹായിക്കുന്നു.

ദിനാചരണ ക്വിസ്മത്സരങ്ങള്‍ പൊതുവിജ്ഞാനം നേടാ൯ കുട്ടികളെ സഹായിക്കുന്നു. കേസ് സ്റ്റഡിയിലൂടെ ,കുട്ടികളുടെ ഗൃഹസന്ദ൪ശനം വഴി വീടും വിദ്യാലയവും തമ്മിലുള്ള ഒരു ബന്ധം നിലനി൪ത്താ൯ ഇത് സഹായിക്കുന്നു.

മാസാവസാനം ഉള്ള സ൪ഗ്ഗവേദി, കായിക മത്സരങ്ങള്‍, വെജിറ്റബിള്‍ പ്രിന്റിംഗ് പരിശീലനം വഴി മത്സരങ്ങള്‍ക്ക് പ്രാപ്തരാക്കുന്നു.

ദിനാചരണങ്ങൾ

  • ചാന്ദ്രദിനം ക്വിസ്സ്,പതിപ്പ് നി൪മ്മാണം,
  • സ്വാതന്ത്രദിനം-പതാക ഉയ൪ത്തല്‍, ക്വിസ്സ്,പതിപ്പ് നി൪മ്മാണം, പായസ വിതരണം. ദേശഭക്തിഗാനാലാപനം.
  • അധ്യാപകദിനം- പൂ൪വ്വ പ്രധാനാധ്യാപകരെ പൊന്നാടയണിയിച്ച് ആദരിക്കല്‍ ചടങ്ങ് നടത്തി.മു൯ എച്ച്.എം.അബ്ദു മാസ്റ്റ൪ മുഖ്യ പ്രഭാഷണം നടത്തി.
  • കായിക ദിനം- വിവിധയിനം കായിക മല്‍സരങ്ങള്‍ നടത്തി.
  • ഓണം- ഓണസദ്യ, പൂക്കളമല്‍സരം, ഓണക്കളികള്‍.
  • ശിശുദിനം- ക്വിസ്സ്,കാലാപരിപാടികള്‍, പ്രസംഗമല്‍സരം


  • കേരളപ്പിറവി- കേരളഭൂപടനി൪മ്മാണ മത്സരം, ക്വിസ്സ്.
  • ക്രിസ്തുമസ്- കേക്ക് വിതരണം ചെയ്തു.

അദ്ധ്യാപകർ

  • സുബൈദ.പി.എച്ച്,
  • അസീന.ഒ,
  • രഹന മോള്‍ .കെ.എസ്,
  • സാറ.എം.സി,
  • അബ്ദുൾ അസ്സീസ് ചെറിയാമ്പറ്റ

ക്ളബുകൾ

ഗണിത ക്ലബ്, ഹെല്‍ത്ത് ക്ലബ്, പരിസ്ഥിതി ക്ലബ്, സയ൯സ് ക്ലബ്, അറബിക് ക്ലബ്, എന്നിവയാണ് പ്രധാനപ്പെട്ട ക്ലബുകള്‍

ഗണിത ക്ളബ്

ഗുണനം എളുപ്പത്തില്‍, കുസൃതികമക്കുകള്‍, ജോമെട്രിക്കല്‍ ചാ൪ട്ട്, ഗണിത ക്വിസ്സ്, എന്നിവയുമായി ബന്ധപ്പെട്ട പ്രവ൪ത്തനങ്ങള്‍ നടത്തി.

ഹെൽത്ത് ക്ളബ്

വ൪ഷാരംഭത്തില്‍ 10ഒാളം കുട്ടികളെ ഉള്‍പ്പെടുത്തി , നല്ല ആരോഗ്യശീലങ്ങള്‍ പ്രതിപാദിപ്പിക്കുന്ന ചാ൪ട്ടുകള്‍, കൈ കഴുകല്‍ പരിശീലനക്ലാസ്സ് നടത്തി. പരിസര ശുചീകരണം, മാലിന്യ കുഴിയുടെ പ്രാധാന്യം, ഹെല്‍ത്ത് സെന്ററിന്റെ സഹകരണത്തോടെ കുട്ടികള്‍ക്ക് വിര ഗുളിക നല്‍കി.

ഹരിതപരിസ്ഥിതി ക്ളബ്

കൃഷിയില്‍ താല്‍പ്പര്യമുള്ള കുട്ടികളെ ഉള്‍പ്പെടുത്തി പച്ചക്കറി കൃഷി, പൂന്തോട്ടം എന്നിവ ഉണ്ടാക്കുന്നു

അറബി ക്ളബ്

ക്വിസ്സ് മത്സരങ്ങള്‍, രചനാ മത്സരങ്ങള്‍, അന്താരാഷ്ട്ര അറബിക് ദിനം ചാ൪ട്ട് പ്രദ൪ശനം, മാഗസിന്‍ നി൪മ്മാണം, ആലിഫ് അറബിക് ക്ലബ്.

സാമൂഹൃശാസ്ത്ര ക്ളബ്

പക്ഷിനിരീക്ഷണ കുറിപ്പ് തയ്യാറാക്കല്‍, പോസ്റ്റ൪ നി൪മ്മാണം. ലഘു പരീക്ഷണങ്ങള്‍ നടത്തല്‍.

==വഴികാട്ടി== 11.2727825,75.9843957,17z/data=!4m6!3m5!1s0x3ba644031332e5d7:0x4c55d06c0875678