അൽ-ഹുദ ഇ.എം.എച്ച്.എസ്.പാനായികുളം
ആമുഖം
1984 ല്‍ 16 കുട്ടികളും 2 അദ്ധ്യാപകരും ഒരു ആയയുമായി മലയാളം ബോധന ഭാഷയില്‍ തുടങ്ങിയ ഈ സ്‌ക്കൂള്‍ 2004 2005 അദ്ധ്യയന വര്‍ഷത്തില്‍ സര്‍ക്കാര്‍അംഗീകാരത്തോടെ 1 മുതല്‍ 10 വരെ ഇംഗ്ലീഷ് മീഡിയം ഹൈസ്‌ക്കൂള്‍ ആയി ഉയര്‍ത്തി,പാനായിക്കുളത്തും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ വിഭാഗത്തിലും പെട്ട കുട്ടികള്‍ക്കും കുറഞ്ഞ ചെലവില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ അല്‍ഹുദ ട്രസ്റ്റ് ഏറ്റെടുത്ത് നടത്തുന്ന ഈ സ്‌ക്കൂളിന് ഇപ്പോള്‍ 3 ഏക്കര്‍ സ്ഥലവും ,രണ്ട് ഇരുനില കെട്ടിടങ്ങളും,കളിക്കാനായി നല്ല കളിസ്ഥലവും നഴ്‌സറി കുട്ടികള്‍ക്കായി ഒരു കെട്ടിടം,പാര്‍ക്ക് എന്നിവയും ഉണ്ട്.കൂടാതെ സ്‌ക്കൂളിന്റെ സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് ഒരു ഇന്റോര്‍ സ്റ്റേഡിയവും പണികഴിപ്പിച്ചിട്ടുണ്ട്. നിലവില്‍ 300ഓളം കുട്ടികള്‍ പഠിക്കുന്ന ഈ സ്‌ക്കൂള്‍ ഹെഡ്മിസ്ട്രസ് അടക്കം 13 അദ്ധ്യാപകരും,ലൈബ്രേറിയന്‍,ക്ലാര്‍ക്ക്,പ്യൂണ്‍,ആയ തുടങ്ങി 6 അനദ്ധ്യാപക വിഭാഗവും പ്രവര്‍ത്തിച്ച് വരുന്നു.കൂടാതെ ഐ.റ്റി.ടീച്ചറുടെ മേല്‍നോട്ടത്തില്‍ 13 കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന ഒരു കമ്പ്യൂട്ടര്‍ ലാബും ,325 ഓളം പുസ്തകങ്ങളും കുട്ടികള്‍ക്ക് വായിക്കാനാവശ്യമായ പലവിധത്തിലുള്ള ന്യൂസ് പേപ്പറുകളും വീക്ക്‌ലി,മാഗസിന്‍ മുതലായവ ലഭ്യമാകുന്ന ഒരു ലൈബ്രറിയും പ്രവൃത്തി പരിചയമുള്ള ഒരു ലൈബ്രേറിയന്റെ മേല്‍നോട്ടത്തില്‍ നടത്തുന്നുണ്ട്.കൂടെ ഒരു ദൃശ്യശ്രവണ മുറിയും നല്ല നിലയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഒരു സയന്‍സ് ലാബും ഉണ്ട്. കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന അദ്ധ്യാപക രക്ഷാകര്‍തൃസംഘടനയും,ഈ പ്രദേശത്തെ ജനങ്ങളുടെ സഹകരണവും മാനേജ്‌മെന്റിനെ ഈ സ്‌ക്കൂള്‍ പ്രദേശത്തെ നല്ലൊരു വിദ്യാലയമായി നിലനിര്‍ത്തുവാന്‍ സഹായിക്കുന്നു. ഇതിനെല്ലാമുപരി ഈ വിദ്യാലയത്തിലെ കുട്ടികളെ പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ മത്സരബുദ്ധിയോടെ വളര്‍ത്തുന്നതിനാവശ്യമായ എല്ലാ ഘടകങ്ങളും ഒത്തിണക്കിക്കൊണ്ടു പോകുന്നതിന് യോഗ്യരായ അദ്ധ്യാപകരാണെന്ന വസ്തുത ഈ സ്‌ക്കൂളിന്റെ പ്രത്യേകതയാണെന്ന് സ്മരിച്ചുകൊണ്ട് ഈ ചെറിയ റിപ്പോര്‍ട്ട് ഇവിടെ അവസാനിപ്പിക്കട്ടെ.
സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
നേട്ടങ്ങള്‍
മറ്റു പ്രവര്‍ത്തനങ്ങള്‍
യാത്രാസൗകര്യം
മേല്‍വിലാസം
വര്‍ഗ്ഗം: സ്കൂള്‍