എം എൽ പി എസ് ചീക്കോന്ന് ഈസ്റ്റ്
................................
എം എൽ പി എസ് ചീക്കോന്ന് ഈസ്റ്റ് | |
---|---|
വിലാസം | |
ചീക്കോന്ന് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം /ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
28-01-2017 | Suresh panikker |
ചരിത്രം
കൂന്നുമ്മല്‍ നരിപ്പററ കായക്കൊടി ഗ്രാമപ്പഞ്ചായത്തുകളുടെ സംഗമ കേന്ദ്രമായ മീത്തല്‍വയലില്‍ സ്ഥിതിചെയ്യുന്ന ചീക്കോന്ന് ഈസ്ററ് എം എല്‍ പി ഒരു മദ്രസ്സ എന്ന നിലയിലാണ് ആരംഭിച്ചത്. ഈ സ്ഥാപനത്തിന് മുന്‍കയ്യെടുത്ത് പരേതനായ പുത്തന്‍പുരയില്‍ പക്രന്‍ സാഹിബും ചേനാണ്ടി അഹമ്മദ് ഹാജിയും ചേര്‍ന്നായിരുന്നു.1929 ല്‍ ഇതിന് പ്രൈമറി വിദ്യാലയമായി ഗവ അംഗീകാരം നല്‍കി. 46 മുസ്ലിം വിദ്യാര്‍ത്ഥികളാണ് തുടക്കത്തില്‍ ഉണ്ടായിരുന്നത്. സ്കൂള്‍ നടത്തിക്കൊണ്ടുപോകുന്നതിന് പ്രയാസം നേരിട്ടപ്പോള്‍ നടത്തിപ്പ് ശ്രീ ചാത്തുക്കുറുപ്പ് എന്നയാള്‍ക്ക് കൈമാറി .1933 വരെ പറയത്തക്ക പുരോഗതി കൈവരിക്കാന്‍ സാധിക്കാത്തതിനാല്‍ പുതിയ ക്ലാസ്സുകള്‍ക്ക് അംഗീകാരം ലഭിച്ചില്ല. ഈയവസരത്തില്‍ മററ് വിഭാഗം കുട്ടികളെയും കൂടി സ്കൂളില്‍ ചേര്‍ക്കുന്നതിന് ശ്രമിക്കുകയും കുട്ടികളുടെ എണ്ണം വര്‍ദധിപ്പിക്കുകയും ചെയ്തു.1937 ല്‍ അദ്ദേഹം ആകസ്മികമായി മരണപ്പെട്ടപ്പോള്‍ മാനേജര്‍ സ്ഥാനം ഭാര്യയില്‍ നിക്ഷിപ്തമായി. അവരില്‍ നിന്നും ശ്രീ. ആര്‍. കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ സ്കൂള്‍ ഏറ്റെടുക്കുകയും ഹെഡ് മാസ്റ്ററായും മാനേജറായും പ്രവര്‍ത്തിച്ചു.മികച്ച സാമൂഹ്യപ്രവര്‍ത്തകനും, ദേശീയ വീക്ഷണവുംമുണ്ടായിരുന്ന അദ്ദേഹത്തിന്‍റെ കാലത്ത് വിദ്യാലയം അനുദിനം പുരോഗതി പ്രാപ്ച്ചു. അധ്യാപക നിയമനത്തിന് കോഴ വാങ്ങാത്ത മനേജര്‍ എന്നത് അദ്ദഹത്തിന്റെ യും വിദ്യാലയത്തിന്‍റെയും പ്രശസ്തി വര്‍ദ്ധിപ്പിച്ചു. 1955 ല്‍ സ്കൂളിലെ ആദ്യത്തെ സെക്കന്‍ററി ട്രെയിന്‍ഡ് അധ്യാപകനായി ശ്രീ. ഇ .ഗോപാലന്‍ മാസ്ററര്‍ നിയമിതനാ യി. മുന്നൂറിലധികം കുട്ടികള്‍ അക്കാലത്ത് പഠിച്ചിരുന്നു. പിന്നീട് ശ്രീമതി .ശാന്ത, ശ്രീ. വിജയരാഘവന്‍, ശ്രീ. രവീന്ദ്രന്‍, ശ്രീ. സദാനന്ദന്‍ .കെ എന്നാവരും ഹെഡ് മാസ്റ്റ ആയി . ഇപ്പോള്‍ ശ്രീമതി . ജിജി കെ കെ യാണ് പ്രധാനാധ്യാപിക. ശ്രീ രവീന്ദ്രന്‍ മാസ്ററര്‍ മാനേജരായും പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ 250 തിലധികം കുട്ടികള്‍ പഠിക്കുന്ന ഈ വിദ്യാലയം കുന്നുമ്മല്‍ ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്. സ്കൂളിനോടനുബന്ധിച്ച് പ്രീ പ്രൈമറിയും പ്രവര്‍ത്തിക്കുന്നുണ്ട്.പതിനഞ്ച് വര്‍ഷത്തോളമായി കമ്പ്യുട്ടര്‍ പഠനം ആരംഭിച്ചിട്ട്. കുന്നുമ്മല്‍ ഉപജില്ലയില്‍ ആദ്യം കമ്പ്യുട്ടര്‍ പഠനം തുടങ്ങിയ എല്‍ പി സ്കൂള്‍ എന്ന ബഹുമതിയും ഈ വിദ്യാലയത്തിനാണ്. 2014 - 15 മുതല്‍ ഒന്നാം ക്ലാസ്സ് മുതല്‍ ഒരു ഡിവിഷന്‍ ഇംഗ്ലീഷ് മീഡിയം ക്ലാസ്സ് ആരംഭിച്ചിട്ടുണ്ട്.ഒരു അറബിക് അധ്യാപകനുള്‍പ്പെടെ 11 പേര്‍ ജോലി ചെയ്യുന്നുണ്ട്. പ്രീ പ്രൈമറിയില്‍ 2 അധ്യാപികമാരും ഒരു ഹെല്‍പ്പറും ഉണ്ട്.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}