എ. എം. എം. ഹൈസ്കൂൾ ഓതറ/പ്രവർത്തനങ്ങൾ/2026-27

12:06, 7 ജൂൺ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37015 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രവേശനോത്സവം:

സൈബർ സുരക്ഷാപ്രതിജ്ഞ
സൈബർ സുരക്ഷാപ്രതിജ്ഞ

പുത്തൻ പ്രതീക്ഷകളോടെ പുതിയൊരു അധ്യയന വർഷത്തിന് തുടക്കം കുറിച്ചുകൊണ്ട് പ്രവേശനോത്സവം ജൂൺ ഒന്നാം തീയതി നടത്തപ്പെട്ടു. വൈഎംസിഎ മുൻ റീജിയണൽ ചെയർമാനായി പ്രവർത്തിച്ച അഡ്വക്കേറ്റ് ജോസഫ് നെല്ലാനിക്കൻ സമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡൻറ് ശ്രീ ലാലു പോളിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു. സ്റ്റുഡൻറ് പോലീസ് കേഡറ്റ് കുമാരി .ജസ്ന സൈബർ സുരക്ഷാപ്രതിജ്ഞ വിദ്യാർത്ഥികൾക്കായി ചൊല്ലിക്കൊടുത്തു.സമ്മേളനത്തിന് ആശംസകളുമായി പുളിക്കീഴ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി ബിന്ദു കുഞ്ഞുമോൻ ,ഓതറ എബനേസർ മാർത്തോമാ ഇടവക വികാരി റവ ബ്ലൈസു വർഗീസ്,സ്കൂൾ ലോക്കൽ മാനേജർ റവ ജേക്കബ് കെ മാത്യു, LAC അംഗം ശ്രീ തോമസ് മാത്യു, പിടിഎ വൈസ് പ്രസിഡൻറ് ശ്രീ ജോസ്  എബ്രഹാം എന്നിവർ സന്നിഹിതരായിരുന്നു.പുതിയ അധ്യയന വർഷത്തിൽ നവാഗതരായ കുഞ്ഞുങ്ങളെ വിശിഷ്ടാതിഥികളും സ്കൂൾ പിടിഎ ഭാരവാഹികളും അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സ്വീകരിച്ചു.

നവാഗതർക്ക് സ്വാഗതം
നവാഗതർക്ക് സ്വാഗതം
ഉദ്ഘാടനം

പരിസ്ഥിതി ദിനാഘോഷം :

2026 ലെ പരിസ്ഥിതി ദിനാഘോഷം ജൂൺ അഞ്ചാം തീയതി സ്കൂൾ ക്യാമ്പസിൽ വിവിധ  സംഘടനകളുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ടു. ഇക്കോ ക്ലബ്,സ്റ്റുഡൻറ് പോലീസ് കേഡറ്റ്,ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്,നല്ല പാഠം എന്നിവയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി വിവിധ പരിപാടികൾ നടത്തപ്പെട്ടു.സ്കൂൾ ഹെഡ്മിസ്ട്രസ്സ് പരിസ്ഥിതി ദിന സ്പെഷ്യൽ അസംബ്ലിക്ക് നേതൃത്വം നൽകി. പരിസ്ഥിതി ദിന പ്രതിജ്ഞ കുമാരി എയ്ഞ്ചൽ സുജിത്ത് ചൊല്ലിക്കൊടുത്തു. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെ പറ്റി കുട്ടികൾക്ക് കുമാരി ആൻ സൂസൻ പകർന്നു നൽകി. എസ്പിസിയുടെയും നല്ല പാഠത്തിന്റെയും നേതൃത്വത്തിൽ സ്കൂൾ ക്യാമ്പസിൽ വൃക്ഷത്തൈകൾ നട്ടു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് ക്യാമ്പസിലെ വിവിധതരം വൃക്ഷങ്ങളിൽ ഓരോ വൃക്ഷത്തിന്റെയും വിവരങ്ങൾ ലഭ്യമാകുന്ന തരത്തിൽ ക്യു ആർകോഡുകൾ സ്ഥാപിച്ചു. കുറ്റൂർ പഞ്ചായത്തിന്റെ ഫലവൃക്ഷതൈ നടീൽ പഞ്ചായത്ത് തല ഉദ്ഘാടനം നമ്മുടെ സ്കൂളിൽ വച്ച് നടത്തപ്പെട്ടു.കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി പ്രസന്ന സതീഷ് റമ്പൂട്ടാന്റെ തൈ നട്ട് ഈ പരിപാടി ഉദ്ഘാടനം ചെയ്തു.