അസംപ്ഷൻ എച്ച് എസ് ബത്തേരി/ദിനാചരണങ്ങൾ/2025-26
ജൂൺ 5. പരിസ്ഥിതി ദിനം ആചരിച്ചു.
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചു .പരിസ്ഥിതി ദിന സന്ദേശം,പരിസ്ഥിതി ദിന ക്വിസ് മത്സരം ,വൃക്ഷത്തൈ നടൽ , തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.ഈ ദിനത്തോടനുബന്ധിച്ച് ശ്രീ.ഷാജി.സി.സി വിദ്യാർഥികൾക്ക് സന്ദേശം നൽകി..സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.അസംപ്ഷൻ ഹൈസ്കൂളിലെ സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ സ്കൂളിലെ പച്ചക്കറി തോട്ടം പുല്ലുകൾ നീക്കി വൃത്തിയാക്കി .അന്നേദിവസം വിദ്യാർത്ഥികൾ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുത്തു. കൂടാതെ പരിസര ശുചീകരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ക്ലബ്ബ് പരിസ്ഥിതി ക്വിസ് മത്സരം നടത്തി.വിദ്യാർത്ഥികൾ ക്ലാസ് അടിസ്ഥാനത്തിൽ പോസ്റ്ററുകൾ നിർമ്മിച്ച പ്രദർശിപ്പിച്ചു .
ജൂൺ19. വായനാ ദിനാചരണം സംഘടിപ്പിച്ചു.
ഈ വർഷത്തെ വായനാവാരം വൈവിധ്യമാർന്ന പരിപാടികളോടടെ ആചരിച്ചു .പ്രശ്നോത്തരി, സാഹിത്യ ചർച്ച ,വായനാദിന പ്രതിജ്ഞ,ഒരുമിച്ചൊരുവായന ,വായനാദിന സന്ദേശം, കുട്ടികളും ടീച്ചറും ഒരുമിച്ച് വായന,പുസ്തക പ്രദർശനം, വായനാദിന പോസ്റ്ററുകൾ തുടങ്ങിയ കാര്യങ്ങൾ സംഘടിപ്പിച്ചു.
വായനവാരം 2025
ജൂൺ :19 വ്യാഴം;ഒരുമിച്ചൊരു വായന വായന സദസ്സ്.3.40 :വായനദിന സന്ദേശം, 3.45 - 4.15: ക്ലാസ് ടീച്ചറും കുട്ടികളും ഒരുമിച്ച് പുസ്തകവായന
( എല്ലാ കുട്ടികളും ഒരു പുസ്തകം കൊണ്ടുവരണം) ( കഥ , കവിത, നോവൽ etc...)
ജൂൺ.അന്താരാഷ്ട്ര യോഗദിനം ആചരിച്ചു.
സ്കൂളിലെ എൻസിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു . കൃഷ്ണഗിരി സ്റ്റേഡിയത്തിൽ ആയിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്.എൻസിസി അധ്യാപകൻ ശ്രീ അർജുൻ തോമസ്സ് വിദ്യാർത്ഥികൾക്ക് നേതൃത്വം നൽകി .അസംപ്ഷൻ സ്കൂളിൽ നിന്നുള്ള 40 കുട്ടികൾ യോഗാദിന പരിപാടികളിൽ പങ്കെടുത്തു.ബത്തേരി നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള സ്കൂളുകളിൽ നിന്നും എൻസിസി കേഡറ്റ്സ് ആണ് ഈ പരിപാടിയിൽ പങ്കെടുത്തത്.പരിപാടികൾക്ക് മുതിർന്ന എൻസിസി ഓഫീസർമാർ നേതൃത്വം നൽകി.
ജൂലൈ 5.ബഷീർദിന അനുസ്മരണം.
വൈക്കം മുഹമ്മദ് ബഷീറിൻറെ ജന്മദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.സ്കൂളിൽ ബഷീർദിന അനുസ്മരണം സംഘടിപ്പിച്ചു.ബഷീർ ദിന സന്ദേശം,തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.
ജന്മദിനത്തിന് ലൈബ്രറിയിലേക്ക് പുസ്തകം .
ജന്മദിനത്തിന് ലൈബ്രറിയിലേക്ക് പുസ്തകം സംഭാവനയായി നൽകി മാതൃക കാണിച്ച് വിദ്യാർത്ഥിനി.ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് തൻറെ ജന്മദിനത്തിന് മറ്റു വിദ്യാർഥികൾക്ക് വായിക്കുവാനായി ഒരു പുസ്തകം ലൈബ്രറിയിലേക്ക് സംഭാവനയായി നൽകിയത്. പുസ്തകം സംഭാവന നൽകിയ ആത്രേയലക്ഷ്മിയെ ലൈബ്രറിയേറിയ ശ്രീമതി ഡാലിയ പീറ്റർ അഭിനന്ദിച്ചു.ഈ പ്രവർത്തനം മറ്റുള്ളവർക്ക് മാതൃകയാവട്ടെ എന്ന് ആശംസിച്ചു.
ജൂലൈ 11.എസ് പി സി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജനസംഖ്യദിനം ആചരിച്ചു
ജൂലൈ 11 ലോക ജനസംഖ്യാ ദിനവുമായി ബന്ധപ്പെട്ട് വർദ്ധിച്ചുവരുന്ന ജനസംഖ്യയും അതുണ്ടാക്കുന്ന പ്രശ്നങ്ങളെയും കുറിച്ചുള്ള അവബോധം നൽകുന്നതിന് വേണ്ടി ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. ഹൈസ്കൂളിലെ സോഷ്യൽ സയൻസ് അധ്യാപികയായ ശ്രീമതി ശ്രീജ സെമിനാർ നയിച്ചു.എസ്പിസി ക്ലബ്ബ് അംഗങ്ങളായ വിദ്യാർഥികൾ സെമിനാറിൽ പങ്കെടുത്തു.ഈ വർഷം മുതലാണ് സ്കൂളിൽ എസ്പിസിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചത്ഹെഡ്മാസ്റ്റർ ബിനു തോമസ് സിപി ഒ ലിനോജ് ജോസഫ് എ സി പി ഒ ടിന്റു മാത്യു എന്നിവർ പങ്കെടുത്തു.
സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളുടെ ഹിരോഷിമ ദിനാചരണം.
അസംപ്ഷൻ ഹൈസ്കൂളിലെ സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളുടെ നേതൃത്വത്തിലും ഹിരോഷിമ ദിനാചരണം സംഘടിപ്പിച്ചു.വിദ്യാർത്ഥികൾ യൂണിഫോമിൽ വരികയും രാവിലെതന്നെ കൊക്കുകൾ നിർമ്മിക്കുകയും ചെയ്തു.തുടർന്ന് സ്കൂൾ ഗ്രൗണ്ടിൽ സ്കൗട്ട് ഗൈഡ് അധ്യാപകരുടെ നേതൃത്വത്തിൽ സുഡോക്കോ കൊക്കുകൾ പറത്തി.ഹിരോഷിമ ദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾ പോസ്റ്റർ പ്രദർശനവും സ്കൗട്ട് ഗൈഡ് മീറ്റിംഗ് സംഘടിപ്പിച്ചു.സ്കൂളിൽ യുദ്ധവിരുദ്ധ മുദ്രാവാക്യം മുഴക്കി.
സെപ്റ്റംബർ 8. അധ്യാപക ദിനാചരണം സംഘടിപ്പിച്ചു .
അസംപ്ഷൻ ഹൈസ്കൂളിൽ അധ്യാപകദിനം വളരെ ഗംഭീരമായി ആചരിച്ചു. രാവിലെ അസംബ്ലിയിൽ വച്ചായിരുന്നു അധ്യാപകരെ ആദരിക്കുന്ന പരിപാടി സംഘടിപ്പിച്ചത്. പ്രവർത്തനങ്ങൾക്ക് പി ടി എ ആണ് നേതൃത്വം നൽകിയത്. അധ്യാപകരെ പൊന്നാട അണിയിച്ചു .ചടങ്ങിന് പി ടി എ പ്രസിഡൻ്റ് ശ്രീ തോമസ് അധ്യക്ഷകത വഹിച്ചു.അധ്യാപക ദിനം ഇന്ത്യയിൽ എല്ലാ വർഷവും സെപ്റ്റംബർ 5-ന് ആഘോഷിക്കുന്നു. അധ്യാപകരുടെ സമൂഹത്തിനും വിദ്യാർത്ഥികളുടെ വളർച്ചയ്ക്കും നൽകിയ സംഭാവനകളെ ആദരിക്കാനാണ് ഈ ദിവസം ആഘോഷിക്കുന്നത്. ഈ ദിവസം ഡോ. സർവപള്ളി രാധാകൃഷ്ണൻ എന്ന മഹാനായ ദാർശനികനും പണ്ഡിതനും അധ്യാപകനും ഇന്ത്യയുടെ രണ്ടാം രാഷ്ട്രപതിയും ആയ വ്യക്തിയുടെ ജന്മദിനമാണ്. വിദ്യാർഥികൾ അധ്യാപകർക്ക് പൂക്കൾ നൽകി ആദരിച്ചു .പരിപാടിയോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് മധുര നൽകി .
സെപ്റ്റംബർ 26.സോഫ്റ്റ് വെയർ ഫ്രീഡം ഡേ.
സെപ്റ്റബർ 20 ഫ്രീ സോഫ്റ്റ് വെയർ ഡേയോട് അനുബന്ധിച്ച് ലറ്റിൽ കൈറ്റ്സ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ വിവധ ങ്ങളായ പ്രവർത്തനങ്ങൾ.അസംപ്ഷൻ ഹൈസ്കൂളിൽ സോഫ്റ്റ്വെയർ ഫ്രീഡം ദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികൾ ആസൂത്രണംചെയ്തു നടപ്പിലാക്കി.ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് .രാവിലെ 10.30 ന് പ്രധാനാധ്യാപകൻ ശ്രീ ബിനു തോമസ് സാർ സോഫ്റ്റ്വെയർ ദിനാചരണം ഉദ്ഘാടനം ചെയ്തു.അന്നേദിവസം സ്കൂൾ അസംബ്ലിയിൽ സോഫ്റ്റ്വെയർ ദിനാചരണ പ്രതിജ്ഞ ചൊല്ലി.പ്രവർത്തനങ്ങൾക്ക് കൈറ്റ്സ് മാസ്റ്റർ മിസ്ട്രസ് എന്നിവർ നേതൃത്വം നൽകി.ഐടി ലാബിൽ പ്രദർശനങ്ങൾ ഒരുക്കി.വിവിധ സോഫ്റ്റ്വെയർ അധിഷ്ഠിത പ്രവർത്തനങ്ങൾ ,സോഫ്റ്റ്വെയർ ഇൻസ്റ്റലേഷൻ, വിദ്യാർഥികൾക്ക് സോഫ്റ്റ്വെയർ പരിചയപ്പെടുത്തൽ ,ഉബുണ്ടു സോഫ്റ്റ്വെയർ പ്രസന്റേഷൻ ,സോഫ്റ്റ്വെയർ അധിഷ്ഠിത ഗെയിമുകൾ ,ആർഡിനോ റോബോട്ടിക്സ് പ്രവർത്തനങ്ങൾ അധിഷ്ഠിത പ്രവർത്തനങ്ങൾ തുടങ്ങിയവ സംഘടിപ്പിച്ചു.വിദ്യാർഥികൾക്ക് പ്രദർശനം കാണുന്നതിനുള്ള അവസരം ഒരുക്കി .
നവംബർ 26 .ഭരണഘടന ദിനം ആചരിച്ചു.
അസംപ്ഷൻ ഹൈസ്കൂളിൽ നവംബർ 26 ഭരണഘടനാ ദിനം ആചരിച്ചു.സ്കൂൾ എസ് പി സി വിദ്യാത്ഥികളുടെ ആഭിമുഖ്യത്തിലായിരുന്നു ദിനാചരണം.ദിനാചരണത്തോടനുബന്ധിച്ച് ജില്ലയിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സ്കൂൾ സന്ദർശിച്ചു . എസ് പിസി ഐ പി.എസ്.എച്. ഒ. ശ്രീ. ശ്രീകാന്ത് എസ് നായർ സന്ദേശം നൽകി. ബത്തേരി സബ് ഡിവിഷൻ എസ്.പി സി.എ.എൻ.ഒ. ശ്രീ . ജയകുമാർ വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ .ബിനു തോമസ് ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിച്ചു .പ്രവർത്തനങ്ങൾക്ക് സ്കൂളിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റ് ഇൻ ചാർജ് ശ്രീ. ലിനോജ് ജോസഫും ശ്രീമതി ടിന്റു മാത്യുവും നേതൃത്വം നൽകി.ചടങ്ങിൽ വിദ്യാർഥികൾ ഭരണഘടനയുടെ പ്രിയാമ്പിൾ അഥവാ ആമുഖം ഉറക്കെ ഏറ്റുചൊല്ലി .
ജനുവരി 30 .രക്തസാക്ഷിത്വ ദിനം ആചരിച്ചു.
അസംപ്ഷൻ ഹൈസ്കൂളിൽ ജനുവരി 30 രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.പ്രധാനമായും സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളുടെ നേതൃത്വത്തിലായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്.ഗാന്ധിജിയുടെ ഛായ ചിത്രം അനാച്ഛാദനം ചെയ്യുകയും ആദരവർപ്പിക്കുകയും ചെയ്തു.പ്രവർത്തനങ്ങൾക്ക് സ്കൗട്ട് ഗൈഡ് അധ്യാപകർ നേതൃത്വം നൽകി.ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് സാർ രക്തസാക്ഷിത്വ ദിന സന്ദേശം നൽകി.