ഗവ.എൽ പി എസ് പിറയാർ
കോട്ടയം ജില്ലയിലെ കിടങ്ങൂർ ഗ്രാമപഞ്ചായത്തിൽ വാർഡ് 14 ലിലാണ് പിറയാര്‍ ഗവ.എൽ.പി സ്കൂൾ സ്ഥിതിചെയ്യുന്നത്
ഗവ.എൽ പി എസ് പിറയാർ | |
---|---|
വിലാസം | |
പിറയാര്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാലാ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-01-2017 | 31408 |
ചരിത്രം
27-05-1929 ൽ" ഹാലാസ്യവിലാസം" എൽ പി സ്കൂൾ എന്ന പേരിൽ ഈ സ്കൂൾ സ്ഥാപിതമായി .1932ൽ എൽ പി സ്കൂൾ പൂർത്തീകരിക്കപ്പെട്ടു 1948ൽ (1123-ധനു-24) മാധവപള്ളി ഇല്ലംചേന്നൻ വാസുദേവൻ നമ്പൂതിരിപ്പാട് ഒരുചക്രം പൊന്നും വിലക്കു സ്കൂൾ സർക്കാരിന് വിട്ടുകൊടുത്തു .22-09-1950 ൽ 7 സെൻറ് സ്ഥലവും കെട്ടിടവും 04-06-57ൽ49 സെൻറ് സ്ഥലവും അന്നത്തെഹെഡ്മാസ്റ്റർ ശ്രീ കേശവപിള്ള ഏറ്റുവാങ്ങി . പെൺകുട്ടികളുടെ വിദ്യാഭ്യാസം സാർവത്രീകമല്ലാതിരുന്ന കാലത്തു മാധവപ്പള്ളി ഇല്ലത്തെ പെൺകുട്ടികൾക്ക് മറ്റു സ്ഥാപനങ്ങളിൽ പോയി വിദ്യ അഭ്യസിക്കുന്നതിനുള്ള അസൗകര്യം ഒഴിവാക്കുന്നതിനുവേണ്ടി ഇല്ലക്കാർ ആരംഭിച്ചതാണ് ഈ സ്കൂൾഎന്നു പറയപ്പെടുന്നു. എന്നാൽ കാലാന്തരത്തിൽ ഈ വിദ്യാലയം വിഭിന്നസാമൂഹ്യ സാമ്പത്തീക സാംസ്കാരിക ചുറ്റുപാടിൽപ്പെടുന്ന ഈ പ്രദേശത്തെമുഴുവൻകുട്ടികൾക്കും പ്രാഥമികവിദ്യാഭ്യാസം നടത്തുന്നതിനുള്ള കേന്ദ്രമായിതീര്‍ന്നു. .
ഭൗതികസൗകര്യങ്ങള്
ക്ലാസ്റൂമുകൾ- 4 കമ്പ്യൂട്ടർ റൂം ഉണ്ട്-. 2007ൽ പ്രീപ്രൈമറി ആരംഭിച്ചു കുട്ടികൾക്ക് ആവശ്യത്തിനുള്ള ടോയിലറ്റുകളും യൂറിനൽസും CWSN ടോയിലറ്റും ഉണ്ട് .കുടിവെള്ള സൗകര്യം ഉണ്ട് . വൃത്തിയുള്ള അടുക്കളയും ഗ്യാസ് കണക്ഷനുമുണ്ട് .ചുറ്റുമതിൽ ഭാഗീകമാണ് .കളിസ്ഥലവും കളിയുപകരണങ്ങളുമുണ്ട്. പ്രവർത്തനക്ഷമമായ രണ്ടു കമ്പ്യൂട്ടറുകളും ഒരു പ്രിന്ററുമുണ്ട് . രണ്ടുകമ്പ്യൂട്ടറുകൾ പ്രവർത്തനക്ഷമമല്ല . ലൈബ്രറി പുസ്തകങ്ങൾ കുറെ ഉണ്ടെങ്കിലും ലൈബ്രറി റൂം ഇല്ല . സ്റ്റാഫ്റൂം പ്രത്യേകമായി ഇല്ല ഹെഡ്മാസ്റ്റർറൂം ഉണ്ട് .
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:9.688533,76.604249| width=800px | zoom=16 }}