ടൂറിസം രംഗത്തു പ്രസിദ്ധമായ ഗ്രാമമാണ് കുമരകം. അജ്ഞതയുടെ അന്ധകാരത്തില്‍ നിന്നും അറിവിന്റെ വെളിച്ചത്തിലേയ്ക്ക് ഒരു തലമുറയെ കൈപിടിച്ചു നടത്തേണ്ടതിന്റെ ആവശ്യകത അന്നത്തെ കാരണവന്‍മാര്‍ മനസ്സിലാക്കിയതിന്റെ ഫലമാണൂ ഈ സ്ക്കൂള്‍. പഴയകെട്ടിടത്തില്‍ ഒരു യു.പി.സ്ക്കൂള്‍ ആയി ആരംഭിച്ചു.
ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞു വിദ്യാര്‍ത്ഥികളുടെ വര്‍ദ്ധനവുകാരണം പഴയ കെട്ടിടം മതിയാകാതെ വന്നു. സൌകര്യമുള്ള മറ്റു പ്രദേശത്തയ്ക്ക് സ്ക്കൂള്‍ മാറിപ്പോകുമെന്ന സത്യം മനസ്സിലാക്കി പുതിയ കെട്ടിടം നിര്‍മ്മിച്ച് യു.പി സ്ക്കൂള് ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്ത് നിലനിര്‍ത്തി.ഇന്ന് വിജയശതനമാനത്തിന്റെ കാര്യത്തിലും പാഠ്യേതരപ്രവര്‍ത്തനങ്ങളുടെ കാര്യത്തിലും മികവുതെളിയിച്ചുകൊണ്ട് നമ്മുടെ ഈ സ്ഥാപനം അതിന്റെ ജൈത്രയാത്ര തുടരുന്നു.
/home/skmhss/vgs/school wiki/20170126_230744-1.jpg
വിഭാഗം : എയ്ഡഡ് ഹൈസ്കൂള്‍.
സ്കൂള്‍ കോഡ് : 33053
അഞ്ച് മുതല്‍ പത്തുവരെ ക്ലാസുകളില്‍ 32 ഡിവിഷനുകളിലായി 1008 വിദ്യാര്‍ത്ഥികളും 48 അദ്ധ്യാപകരും 5 അനദ്ധ്യാപരും ഈ സ്ഥാപനത്തില്‍ ഉണ്ട്.ഈ വര്‍ഷം S.S.L.C പരീക്ഷ എഴുതുന്നവര്‍ 241.
ഭൗതികസൗകര്യങ്ങള്‍.
നാടിന്റെ പ്രൗഢി വിളിച്ചോതുന്ന മൂന്ന് നിലക്കെട്ടിടവും അനുബന്ധ കെട്ടിടങ്ങളും അതിവിശാലമായ കളിസ്ഥലവും ഉള്‍ക്കൊള്ളുന്നതാണ് ഇന്ന് ഈ വിദ്യാലയം.
ലൈബ്രറി:- അയ്യായിരത്തോളം പുസ്തകങ്ങളുമായി ലൈബ്രറി ഉണ്ട്.
സി.ഡി ലൈബ്രറി. - നാനൂറിലധികം ഓഡിയോ വീഡിയോ സി ഡികള്‍.
സ്‍മാര്‍ട്ട് റൂം. - പഠന വിഷയങ്ങള്‍ ഐ ടി മുഖേന പഠിതാക്കളിലെത്തിക്കാനുള്ള ഏറ്റവും നൂതനസംവധാനങ്ങള്‍ എല്‍ സി ഡി പ്രൊജക്ടര്‍ എഡ്യൂസാറ്റ് കണക്ഷന്‍.29 ഇഞ്ച് ടിവി.