ഓസോണ്‍ പാളിയില്‍ അന്റാര്‍ട്ടിക്കയ്‌ക്കു മുകളില്‍ ഈ വര്‍ഷം രൂപപ്പെടുന്ന വിള്ളല്‍ 2007-ലേതിനെ അപേക്ഷിച്ച്‌ വലുതായിരിക്കുമെന്ന്‌ ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്‌. ഓസോണ്‍ ശോഷണത്തിനു കാരണമാകുന്ന രാസവസ്‌തുക്കളുടെ ഉപയോഗം കുറയ്‌ക്കാന്‍ ലോകമെങ്ങും ശ്രമം തുടരുന്നതിനിടെയാണ്‌ ആശങ്കയുളവാക്കുന്ന ഈ വെളിപ്പെടുത്തല്‍.

സൂര്യനില്‍നിന്നെത്തുന്ന അള്‍ട്രാവയലറ്റ്‌ കിരണങ്ങളെ തടഞ്ഞു നിര്‍ത്തുന്നത്‌ അന്തരീക്ഷ പാളിയായ സ്‌ട്രാറ്റോസ്‌ഫിയറിലെ ഓസോണ്‍ ആണ്‌.

അതില്‍ 90 ശതമാനവും തടയുക വഴി, ഭൂമിയുടെ ഒരു സംരക്ഷണകുട പോലെയാണ്‌ ഓസോണ്‍പാളി പ്രവര്‍ത്തിക്കുന്നത്‌. എന്നാല്‍, 1930-കള്‍ മുതല്‍ ശീതീകരണികളിലും സ്‌പ്രേകളിലും മറ്റും വ്യാപകമായി ഉപയോഗിച്ചുവന്ന ക്ലോറോ ഫ്‌ളൂറോകാര്‍ബണ്‍ (സി.എഫ്‌.സി.) അന്തരീക്ഷ ഓസോണിനു ഭീഷണിയായതാണ്‌ ഇപ്പോഴത്തെ പ്രശ്‌നത്തിനു കാരണം.അന്തരീക്ഷത്തിലെത്തുന്ന സി.എഫ്‌.സി.തന്മാത്രകള്‍ ഓസോണിനെ വന്‍തോതില്‍ നശിപ്പിക്കാന്‍ തുടങ്ങിയതോടെ, ഓസോണ്‍ ശോഷണം ആരംഭിച്ചു.

"https://schoolwiki.in/index.php?title=ഓസോൺ_കുടയും_ആഗോള_താപനവും&oldid=29681" എന്ന താളിൽനിന്ന് ശേഖരിച്ചത്