ജി.എച്ച്.എസ്. വടശ്ശേരി/അംഗീകാരങ്ങൾ

''വടശ്ശേരിയുടെ ശാസ്ത്ര കുതിപ്പ് രാജ്യവും കടന്ന്,...'''

ശാസ്ത്രലോകത്തിന്റെ അത്ഭുതാവഹമായ വളർച്ച കണ്ടും,  ആസ്വദിച്ചുമാണ് അനുദിനം നാം കടന്നുപോകുന്നത്.ശാസ്ത്ര പുരോഗതി എല്ലാ മേഖലകളിലും സജീവമാണ്. വിവിധ മേഖലകളിലെ ഈ അനിവാര്യത ഉൾക്കൊണ്ട് വടശ്ശേരിയിലെ വിദ്യാർത്ഥികൾ നൂതന ശാസ്ത്ര ആശയങ്ങൾ സംസ്ഥാന, ദേശീയ, അന്തർദേശീയ തലങ്ങളിൽ അവതരിപ്പിച്ചു മുന്നേറിക്കൊണ്ടിരിക്കുകയാണ്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് നടപ്പാക്കുന്ന ഇൻസ്പെയർ അവാർഡിന് തുടർച്ചയായി മൂന്ന് തവണ ജിഎച്ച്എസ് വടശ്ശേരിയിലെ 6 വിദ്യാർത്ഥികൾ അർഹരായി. 10,000 രൂപ ആണ് സ്കോളർഷിപ്പ് തുക. ഈ വർഷം ലഭിച്ചത് ഫാത്തിമ ഫൈഹ ക്ക് ആണ്. കഴിഞ്ഞവർഷം ഈ അവാർഡിന് അർഹനായ മുഹമ്മദ്‌ റോഷൻ എന്ന വിദ്യാർത്ഥി ദേശീയതലത്തിൽ പ്രോജക്ട് അവതരിപ്പിച്ചു ശ്രദ്ധേയനായി. ജപ്പാൻ സയൻസ് ആൻഡ് ടെക്നോളജി (JST) നടപ്പാക്കുന്ന സാക്കുറ സയൻസ് ഹൈസ്കൂൾ പ്രോഗ്രാമിനായി ജപ്പാനിൽ പോകാൻ ഇന്ത്യയിൽ നിന്ന് അപൂർവ അവസരം ലഭിച്ച രണ്ടു മലയാളികളിൽ ഒരാളാണ് റോഷൻ .ഈ അഭിമാനനേട്ടത്തിന്റെ  നിറവിൽ റോഷനെയും ജി.എച്ച്.എസ് വടശ്ശേരിയെയും,  സംസ്ഥാന ഗവൺമെന്റും പൊതുവിദ്യാഭ്യാസ വകുപ്പും... അനുമോദിച്ചു. 
  കുട്ടികളുടെ വേറിട്ട ആശയങ്ങൾ യാഥാർത്ഥ്യമാക്കുന്ന കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ യങ് ഇന്നവേഷൻ പ്രോഗ്രാം YIP 6.0 ൽ 12 പേർക്ക് സംസ്ഥാന തലത്തിൽ മത്സരിക്കാൻ അവസരം ലഭിച്ചു . 4 ടീം ആയ അവർ ഒരു ടീം നു 25,000 രൂപ വെച്ചുള്ള ക്യാഷ് പ്രൈസ് നും അർഹത നേടി. YIP 7.0ൽ 20 കുട്ടികൾ  സബ്ജില്ലാതലത്തിൽ മത്സരിച്ച്  ജില്ലാതല മത്സരത്തിന് യോഗ്യത നേടി.                     കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടപ്പിലാക്കുന്ന സ്കൂൾ ഇന്നവേഷൻ മാരത്തോൺ (SIM) ആദ്യഘട്ട മത്സരത്തിൽ സ്കൂളിലെ 6 കുട്ടികൾ വിജയികളായി. അഭിഷേക്, നിഹാൽ, സാദിൻ മുഹമ്മദ് സുബൈർ, എന്നീ വിദ്യാർത്ഥികൾ ദേശീയതലത്തിൽ ഒരു ലക്ഷത്തിലധികം ഐഡിയകളിൽ നിന്നും മത്സരിച്ച് രണ്ടാം റൗണ്ട് കഴിഞ്ഞ് 50000/- ഫണ്ടിംഗ് നേടിയെടുത്തു.    
ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് ദേശീയതലത്തിൽ നടത്തിയ(illuminate24) ഹാക്കതോണിൽ ദേശീയ തലത്തിൽ ഒന്നാമതെത്തിയ 25 പേരിൽ 3  വിദ്യാർഥികൾ സ്കൂളിൽ നിന്നാണ്. തുടർച്ചയായ രണ്ടു വർഷങ്ങളിൽ  ISRO ശാസ്ത്രജ്ഞന്മാരുടെ ക്ലാസുകൾ ശ്രവിക്കാനും, സംശയ നിവാരണത്തിനും പ്രഗിത് സാറിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് അവസരം ഉണ്ടാക്കി. കൂടാതെ ISRO നടത്തിയ മത്സരങ്ങളിലും, NASA യുടെ Space App Challenge മത്സരത്തിലും ലും നമ്മുടെ കുട്ടികൾ പങ്കെടുത്ത് സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കി. ഈ തുല്യതയില്ലാത്ത നേട്ടങ്ങൾക്ക്  പിന്നിൽ സ്കൂളിലെ ഫിസിക്സ്‌ അധ്യാപകനായ പ്രഗിത്ത് സാറിന്റെയും, സയൻസ് ഡിപ്പാർട്ട്മെന്റ്ന്റെ യും, ഉപദേശനിർദേശങ്ങളും, ചിട്ടയായ പരിശീലന ങ്ങളുമാണ്.
 
>

റീൽസ് മത്സരത്തിൽ  ജൂറിയുടെ പ്രത്യേക പരാമർശവും പതിനായിരം രൂപ കാഷ് പ്രൈസും വടശേരിയെ തേടിയെത്തി

 
എൻ്റെ സ്കൂൾ എൻ്റെ അഭിമാനം" റീൽസ് മത്സരത്തിൽ  ജൂറിയുടെ പ്രത്യേക പരാമർശവും 10,000 രൂപയുടെ ക്യാഷ് അവാർഡും  കൈറ്റിൽ നിന്നും സ്വീകരിക്കുന്നു.

സംസ്ഥാനത്തെ സ്‌കൂളുകളെ കുറിച്ചുള്ള റീല്സ് മത്സരം KITE VICTERS സംഘടിപ്പിച്ചു..കൈറ്റ് വിക്‌ടേഴ്‌സും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച റീലിസ് മത്സരത്തിൽ വടശ്ശേരിക്ക് അഭിമാനമായി ജൂറിയുടെ പ്രത്യേക പരാമർശവും 10000 രൂപ ക്യാഷ് പ്രൈസും ലഭിച്ചു.

സംസ്ഥാനത്തെ ലിറ്റില് കൈറ്റ്സ് യൂണിറ്റുകള്ക്ക് വീഡിയോ നിര്‌മാണത്തില് പ്രത്യേക പരിശീലനം നല്‌കുന്നുണ്ട്. മികച്ച രീതിയില് വീഡിയോ തയ്യാറാക്കുന്ന യൂണിറ്റുകള്ക്കായി കൈറ്റ്-വിക്ടേഴ്സിലേക്ക് പ്രത്യേക റീല്സ് മത്സരം നടത്തി. "എന്റെ സ്കൂള് എന്റെ അഭിമാനം" എന്നതായിരുന്നു വിഷയം. മികച്ച റീലുകള്ക്ക് സംസ്ഥാന തലത്തില് പ്രത്യേക ആദരവ് ,. ഇതിനു പുറമെ സംസ്ഥാന തലത്തില് തെരഞ്ഞെടുക്കപ്പെടുന്ന 100 സ്കൂളുകള്ക്ക് 5,000/- രൂപ കാഷ് അവാര്‌ഡ് എന്നിവയായിരുന്നു പ്രഖ്യാപിച്ചത്. മത്സരത്തിൽ സ്കൂളിന്റെ മികവ്, വ്യത്യസ്ത‌മായ പ്രവര്ത്തനങ്ങളൾ, അക്കാദമിക് മാതൃകകൾ, ലഭ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ ഫലപ്രദമായ വിനിയോഗം തുടങ്ങിയവ റീൽസിന് ഉള്പ്പെടുത്തിയിട്ടാണ് video തയ്യാറാക്കിയത്.

ഈ  റീൽസ് മത്സരത്തിൽ  ജൂറിയുടെ പ്രത്യേക പരാമർശവും പതിനായിരം രൂപ കാഷ് പ്രൈസും വടശേരിയെ തേടിയെത്തി.