ഗവ.യു.പി.എസ്സ്.ആനത്തലവട്ടം/ക്ലബ്ബുകൾ/2025-26
ആനത്തലവട്ടം ഗവൺമെന്റ് യുപി സ്കൂളിൽ 2025 -26 അധ്യയന വർഷത്തിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ജൂൺ മാസത്തിൽ നിർവഹിച്ചു.
ഇക്കോ ക്ലബ്ബ്
സയൻസ് ക്ലബ്ബ്
മലയാളം ക്ലബ്ബ്
ഇംഗ്ലീഷ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഹെൽത്ത് ക്ലബ്ബ്
സുരക്ഷാ ക്ലബ്ബ്
വിവിധ പ്രവർത്തനങ്ങൾ
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്ലക്കാർഡ് നിർമ്മാണവും പോസ്റ്റർ രചനാ മത്സരം നടത്തി.
വായനാദിനവുമായി ബന്ധപ്പെട്ട മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ മത്സരങ്ങളും കുട്ടികളുടെ അവതരണങ്ങളും നടത്തി. പോസ്റ്റർ നിർമ്മാണം കയ്യെഴുത്ത് മത്സരം ഉപന്യാസ രചന പതിപ്പ് നിർമ്മാണം എന്നിവയിൽ മികച്ച പ്രകടനം കാഴ്ച വച്ച വർക്ക് സമ്മാനങ്ങൾ നൽകി.
ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 21ന് അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു. ഒന്നു മുതൽ ഏഴ് വരെ ക്ലാസ്സുകളിലെ കുട്ടികളെ ഉൾപ്പെടുത്തി എല്ലാ ആഴ്ചയിലും ഒരു ദിവസം പ്രത്യേക യോഗ ക്ലാസുകൾ സംഘടിപ്പിക്കുന്നു. അസംബ്ലിയിൽ സുംബാ ഡാൻസ് പരിശീലനം നൽകുന്നു.
ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 26 ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ രചന മത്സരം നടത്തി.
ഇക്കോ ക്ലബ്ബിലെ കുട്ടികളുടെ നേതൃത്വത്തിൽ ചങ്ങാതിക്ക് ഒരു തൈ പദ്ധതി ഗംഭീരമായി സ്കൂളിൽ നടപ്പിലാക്കി.
കുട്ടികൾക്ക് പ്രഥമ ശുശ്രൂഷയിൽ അവബോധം ഉണ്ടാക്കുന്നതിനായി ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹോമിയോ സെന്ററിലെ ഡോക്ടർ പ്രത്യേകം ക്ലാസുകൾ നൽകി.
ലോക ജനസംഖ്യാ ദിനവുമായി ബന്ധപ്പെട്ട് ജൂലൈ 11ന് സോഷ്യൽ സയൻസ് ക്ലബ്ബിലെ കുട്ടികൾ സെൻസസിനെ കുറിച്ച് കുട്ടികൾക്ക് അറിവ് നൽകി.
സുരക്ഷാ ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ സ്കൂളിൽ ആറ്റിങ്ങൽ അഗ്നിരക്ഷാസേന ബോധവൽക്കരണ ക്ലാസ് നൽകി.