എ.എം.എൽ.പി.എസ് കല്ലൂർമ
വിലാസം
കല്ലൂർമ്മ,തരിയത്ത്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-01-201719215





ചരിത്രം

I932 ൽ ആണ് വിദ്യാലയം ആരംഭിച്ചത്. 1 മുതൽ 3 വരെ ക്ലാസുകൾ ആണ് ആദ്യം ഉണ്ടായിരുന്നത്. 1939-ൽ നാലാം ക്ലാസ്സും 1941-ൽ അഞ്ചാം ക്ലസ്സും നിലവിൽ വന്നു. 1961 ൽ അഞ്ചാം ക്ലാസ്സ് നീക്കം ചെയ്തു. പൊന്നാനി മാപ്പിള റേഞ്ചിൽപ്പെട്ട വിദ്യാലയമായിരുന്നു ഇത്. ആദ്യാകാലത്തെ പരീക്കുട്ടി മൊല്ലാക്കയുടെ ഓത്ത് പള്ളിക്കൂടം പിന്നീട് രാമനെഴുത്തച്ചൻ മാസ്റ്റർ ഏറ്റെടുത്ത് വിദ്യാലയമാക്കി മാറ്റുകയായിരുന്നു. തുടർന്നും വിദ്യാലയത്തിൽ മദ്രസ്സ വർഷങ്ങളോളം പ്രവർത്തിച്ചിരുന്നു. വിദ്യാലയത്തിന്റെ സ്ഥാപകനായ ശ്രീ രാമനെഴുത്തഛൻ 2001 ൽ മരണപ്പെടുകയും തുടർന്ന് നിലവിലെ മാനേജറായ ശ്രീ ചന്ദ്രൻ മാസ്റ്റർ മാനേജറാവുകയും ചെയ്തു.വിദ്യാലയത്തിന്റെ 95% ത്തോളം വിദ്യാർഥികൾ മുസ്ലിം കുട്ടികളാണ്. സാമ്പത്തികമായി മുൻപന്തിയിൽ നിൽക്കുന്ന ഗ്രാമത്തിലാണ് വിദ്യാലയം എങ്കിലും തികച്ചും സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന വിദ്യാലയമാണ്. 100-ൽ കൂടുതൽ വിദ്യാർത്ഥികൾ പഠിച്ചിരുന്ന വിദ്യാലയം ഇപ്പോൾ മുന്നേറ്റ വിദ്യാലങ്ങളുടെ പട്ടികയിലാണ് .പ്രവാസികളും സാധാരണ കൂലി തൊഴിലാളികളും ഒരു പോലെ താമസിക്കുന്ന പ്രസ്തുത വിദ്യാലയം സമൂഹത്തിൽ മുസ്ലീം വിഭാഗത്തെ സാമൂഹികമായും വിദ്യാഭ്യാസപരമായും സമൂഹത്തിന്റെ മുൻപന്തിയിൽ എത്തിക്കുന്നതിൽ സ്വാഗതാർഹമായ പങ്ക് വഹിച്ചിട്ടുണ്ട് . വിദ്യാലയത്തിന്റെ 100 മീറ്റർ ചുറ്റളവിൽ ഒരു എൽ പി യുപി വിദ്യാലയവും ഒരു കിലോ മീറ്റർ ചുറ്റളവിൽ രണ്ട് എൽ പി വിദ്യാലയങ്ങളും ഉണ്ട്. വിദ്യാഭ്യാസ ഓഫീസർ ,ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ,ട്രയ്നർമാർ ,മാനേജർ , രക്ഷിതാകൾ, പൂർവ്വ വിദ്യാർത്ഥികൾ ,എന്നിവരുടെ സജീവ സാന്നിധ്യം എപ്പോളും വിദ്യാലയത്തിലുണ്ട് .ഈ വർഷം (2017) പുതുതായി ഒരു എൽ കെ ജി കെട്ടിടം തുടങ്ങുകയും അടുത്ത വർഷത്തോടെ പൂർണ്ണ സജ്ജമായി പ്രവർത്തനം ആരംഭിക്കുകയും ചെയ്യുന്നതാണ്. കലാകായിക മേളകളിൽ സജീവ പങ്കാളിത്തവും വാർഷക ദേശീയ ആഘോഷങ്ങളും ദേശീയ ദിനാചരണങ്ങൾ എന്നിവ വിപുലമായി നടത്തുകയും ചെയ്യുന്നു.വിദ്യാലയത്തിൽ ഇപ്പോൾ അഞ്ച് അധ്യാപകരുണ്ട് .കെ എം നസീമ ആണ് പ്രധാന അധ്യാപിക .

ഭൗതികസൗകര്യങ്ങള്‍

വിദ്യാലയത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ശൗചാലയവും ഉണ്ട് . കൂടാതെ കുട്ടികൾക്ക് വിദ്യാലയത്തിലെത്താൻ വാഹന സൗകര്യവും വിദ്യാലയം ഒരുക്കിയിട്ടുണ്ട് .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പ്രധാന കാല്‍വെപ്പ്:

മള്‍ട്ടിമീഡിയാ ക്ലാസ് റൂം

വിദ്യാലയത്തിൽ ഇന്റെർനെറ്റ് സൗകര്യം ഉണ്ട് .ലാപ്പ് ടോപ്പിന്റെ സഹായത്താൽ സാധ്യമായ എല്ലാ പാഠഭാഗങ്ങളും കുട്ടികൾക്ക് കാണിച്ചു നൽകാറുണ്ട് .കളിച്ചെപ്പ് പ്രവർത്തങ്ങൾ നൽകുന്നു.

മാനേജ്മെന്റ്

വിദ്യാലയത്തിന്റെ സ്ഥാപകനായ ശ്രീ രാമനെഴുത്തഛൻ 2001 ൽ മരണപ്പെടുകയും തുടർന്ന് നിലവിലെ മാനേജറായ ശ്രീ ചന്ദ്രൻ മാസ്റ്റർ മാനേജറാവുകയും ചെയ്തു.

{{#multimaps: 10.71812, 76.01960 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്_കല്ലൂർമ&oldid=293722" എന്ന താളിൽനിന്ന് ശേഖരിച്ചത്