AZAD MEMORIAL LPS KOODATHAI
കോഴിക്കോട് ജില്ലയിലെ ഓമശ്ശേരി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് "ആസാദ് മെമ്മോറിയൽ എൽ പി സ്കൂൾ കൂടത്തായ് ".
AZAD MEMORIAL LPS KOODATHAI | |
---|---|
വിലാസം | |
കൂടത്തായി കോഴിക്കോട് ജില്ല | |
സ്ഥാപിതം | 00 - 00 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-01-2017 | Test.1 |
ചരിത്രം
കോഴിക്കോട് ജില്ലയിലെ ഓമശ്ശേരി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ആസാദ് മെമ്മോറിയൽ എൽ പി സ്കൂൾ കൂടത്തായ് .കൂടത്തായി ബസാറിൽ ഇരുതുള്ളിപ്പുഴയ്ക് സമീപമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .1964 ൽ ഏകാധ്യാപക വിദ്യാലയമായി തുടങ്ങിയ ഈ സ്ഥാപനത്തിൽ 130 കുട്ടികളും 8 അധ്യാപകരുമുണ്ട് .ആദ്യ പ്രധാനാധ്യാപകൻ മാമു മാസ്റ്റർ ആയിരുന്നു .ഇപ്പോഴത്തെ പ്രധാനാധ്യാപകൻ കെ പി ഷാജഹാൻ മാസ്റ്റർ ആണ് .ഈ സ്കൂളിന് ശക്തമായ ഒരു മാനേജ്മെന്റും പി ടി എ ,എം പി ടി എ ,എസ് ആർ ജി ,എസ് എസ് ജി തുടങ്ങിയ കമ്മറ്റികളുമുണ്ട് .ഈ സ്ഥാപനത്തിന്റെ മികവുറ്റ പ്രവർത്തനത്തിന് ഈ കമ്മറ്റികൾ വളരെയധികം സഹായകമാവുന്നു .അതിലുപരി സ്കൂൾ വികസന സമിതിയുടെ അകമഴിഞ്ഞ പിന്തുണയും ഈ സ്കൂളിന്റെ പുരോഗതിക്ക് ആക്കം കൂട്ടുന്നു .പഠനപ്രവർത്തനത്തോടൊപ്പം പാഠ്യതര പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നു .എല്ലാവരുടേയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായി പുരോഗതിയിൽ നിന്നും പുരോഗതിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഈ വിദ്യാലയം കൂടത്തായ് ഗ്രാമത്തിന് തന്നെ ഒരു മുതൽക്കൂട്ടാണ് .
ഭൗതികസൗകര്യങ്ങള്
അറുപത്തിമൂന്ന് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളുണ്ട് . ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.പ്രവർത്തന സജ്ജമായ 3 കംപ്യൂട്ടറുകളാണുള്ളത് .ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യമുണ്ട്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ബുൾബുൾ
- ഗണിതശാസ്ത്രക്ലബ്
- പരിസ്ഥിതിക്ലബ്
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
സിംഗിൾ മാനേജ്മന്റ് ആണ് ഭരണം നടത്തുന്നത് .ആയിഷ മാനേജരായി പ്രവർത്തിക്കുന്നു .കെ പി ഷാജഹാൻ പ്രധാനാധ്യാപകനായി സേവനമനുഷ്ഠിക്കുന്നു .
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
മാമു
മാണി
എ.രാഘവൻ
കെ.വി .സാറ
സാവിത്രി
ശ്യാമള എം
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- അബ്ദുൽ റഷീദ്
==വഴികാട്ടി={| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | style="background: #ccf; text-align: center; font-size:99%;" | |style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
{{#multimaps:11.4028478,75.9536093 | width=800px | zoom=16 }} 11.4028478,75.9536093 AZAD MEMORIAL LPS KOODATHAI </googlemap>|= 11.3994192,75.9522629
- കോഴിക്കോട് നഗരത്തിൽ നിന്നും 33 കി .മീ അകാലത്തായി കൊയിലാണ്ടി എടവണ്ണപ്പാറ റോഡിൽ കൂടത്തായി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു .