ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എ.എൽ.പി.എസ് ഞമനേങ്ങാട്ട്
വിലാസം
ഞമനേങ്ങാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-01-201724237




ചരിത്രം

ചാവക്കാട് താലൂക്കിൽ വടക്കേക്കാട് പഞ്ചായത്തിലെ ഞമനേങ്ങാട് ദേശത്താണ് എ എ ൽ  പി സ്കൂൾ ഓൾഡ് സ്ഥിതി ചെയ്യുന്നത് . 1919 -ൽ  സ്ഥാപിതമായ ഈ സ്കൂളിൻറെ സ്ഥാപക മാനേജർ ശ്രീമാൻ കണ്ടമ്പുള്ളി കൃഷ്ണൻ വൈദ്യർ ആയിരുന്നു . ആരംഭ ദശയിൽ  ഹിന്ദു  എലിമെന്ററി സ്കൂൾ  ആയിരുന്നു . ബോർഡ്  സ്കൂൾ  എന്നും  അറിയപ്പെട്ടിരുന്നു . ആദ്യ കാലഘട്ടത്തിൽ സ്കൂൾ എ ൽ   ആകൃതി യിൽ   ഓല  മേഞ്ഞ  ഒരു  കെട്ടിടമായിരുന്നു .  1930 -ൽ  ഓട്  മേയ്‌യുകയും   നിലം ഇഷ്ടിക വിരിക്കുകയും ചെയ്തു . 1960 -കളിൽ  750 '5  ചതുരശ്ര അടി  വിസ്‌തീർണമുള്ള  പുതിയ രണ്ടു ഹാളുകൾ കൂടി നിർമിച്ചു . 1961 -വരെ  ഒന്നുമുതൽ   അഞ്ചുവരെ  ക്ലാസുകൾ   പ്രവർത്തിച്ചിരുന്നു . ഏഴു  ഡിവിഷനുകളും പ്രവർത്തിച്ചിരുന്നു . 1969 -70  അധ്യനവര്ഷത്തില്  ഒന്നാം ക്ലാസ്സിൽ മൂന്ന് ഡിവിഷനുകളും ഉണ്ടായിരുന്ന ഈ വിദ്യാലയത്തിൽ  279  വിദ്യാർത്ഥികൾ  പഠിച്ചിരുന്നു .  1970 -71 ൽ   285  വിദ്യാർത്ഥികളും  71 -72 ൽ  286  വിദ്യാർത്ഥികളും  പഠിച്ചിരുന്നു . 
  ശ്രീമാൻ  കണ്ടമ്പുള്ളി  കൃഷ്ണൻ  വൈദ്യരുടെ  മരണശേഷം  പിതാവിന്റെ  കാല്പാടുകൾ  പിന്തുടർന്ന്  ഡോ .ശ്രീനിവാസൻ  മാനേജർ  സ്ഥാനം  ഏറ്റെടുത്തു. ഡോ.ശ്രീനിവാസന്റെ  മരണശേഷം  ശ്രീമാൻ അഡ്വ .കെ  എ സ്  മനോജാണ് ഇന്ന് ഈ  സ്കൂൾന്റെ   മാനേജർ .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

ഈ വിദ്യാലയത്തിലെ ആദ്യകാലത്തെ പ്രധാന അധ്യാപകർ ഹിക്കാക്കു മാസ്റ്റർ ,കദീജ ടീച്ചർ ,പലകാവിൽ ഗോവിന്ദ കുറുപ്പ് മാസ്റ്റർ , ആമീന ടീച്ചർ ,ത്രേസ്സ്യ ടീച്ചർ എന്നിവർ ആയിരുന്നു . പിന്നീട് കല്ലു ടീച്ചർ ,ജാനകി ടീച്ചർ ,സുലോചന ടീച്ചർ , ഫാത്തിമ ടീച്ചർ,പത്മജ ടീച്ചർ , മല്ലിക ടീച്ചർ എന്നിവർ പ്രാധാന അധ്യാപകർ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട് . കെ ജി നായർ പിള്ളക്കാട് ,അച്ചാമ്മ ടീച്ചർ ,ഭാർഗവി ടീച്ചർ ,എ ബി മാസ്റ്റർ ,അമ്മാളു ടീച്ചർ, കമലാക്ഷി ടീച്ചർ ,മുഹമ്മദുണ്ണി മാസ്റ്റർ,മാർത്ത ടീച്ചർ , അമ്മിണി ടീച്ചർ ,സാറ ടീച്ചർ (ക്രാഫ്റ്റ് വർക്ക് ),മുഹമ്മദ് മാസ്റ്റർ (അറബിക്) എന്നിവർ ആദ്യകാല അധ്യാപകർ ആയിരുന്നു. സർവീസിൽ ഇരിക്കെ അകാലത്തിൽ നിര്യാതരായ ഫ്രാൻസിസ് മാസ്റ്ററെയും സുധ ടീച്ചറെയും ദുഖത്തോടെ സ്മരിക്കുന്നു

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

സ്കൂൾ അഡ്മിഷൻ പ്രകാരം ഇവിടെ പഠിച്ചു പ്രഗല്‌ഭരായ വ്യക്തികൾ - തൃശൂർ സെൻറ് തോമസ് കോളേജ് പ്രിൻസിപ്പൽ ആയിരുന്ന ഫാദർ നിക്കോളാസ് അന്തിക്കാട് ,കൂളിയാട്ടൽ .പരേതനായ കെ എച്ച് . മുഹമ്മദ് ,ആർമി ഉദ്യോഗസ്ഥനും പിന്നീട് കസ്റ്റംസ് ഉദ്യോഗസ്ഥനും ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട് .

                 വടക്കേക്കാട് ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് എൻ .എം .കുഞ്ഞു മുഹമ്മദ് , തൊഴിയൂർ സെൻറ്  ജോർജ്സ് സെക്കന്ററി ഹൈസ്കൂളിലെ  ഹെഡ്മാസ്റ്ററായി  റിട്ടയർ  ചെയ്ത  ജോൺ മാസ്റ്റർ,മുംബയിലെ എൽ & റ്റി  ജനറൽ മാനേജർ ആയിരുന്ന  കോട്ടംതറയില്  സുകുമാരൻ ,വെളുത്തട്ടിൽ ഗോപാലൻ വൈദ്യർ ,രാഷ്ട്രീയ പ്രവർത്തകനായ സെയ്താലി ,എം.എ  കുട്ടി  വട്ടംപാടം എന്നിവർ പൂർവ  വിദ്യാർത്ഥികൾ ആണ് . പുതിയ  തലമുറയിൽ പെട്ട  വിദ്യാത്ഥികളിൽ ചിലർ-അമേരിക്കയിൽ ഗൈനക്കോളജിസ്റ്റായ  റെമി  ജോൺ,തിരുവനതപുരം  രാജീവ് ഗാങിജി റിസർച്ച് സെന്റർ ഉദ്യോഗസ്ഥയായ റൂബി ജോൺ ,ദുബായ്  എനികിനീരായ ഷാജി, അഡ്വ.അബൂബക്കർ ,അഡ്വ. കെ എ സ്  മനോജ്  എന്നിവർ ആണ് . അനവധി  പൂർവ വിദ്യാർത്ഥികൾ  സമീപ വിദ്യാലയങ്ങളിലും ,ഈ  വിദ്യാലയത്തിലും അദ്ധ്യാപകരായി  സേവനമനുഷ്ടിച്ചിട്ടുണ്ട് .

നേട്ടങ്ങൾ .അവാർഡുകൾ.

പൊതു വിദ്യാഭ്യാസ വികസന യജ്ഞ൦

പൊതു വിദ്യാഭ്യാസ വികസനയജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ 11 മണിക്ക് ചേർന്ന യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എം . നബീൽ, വാർഡ് മെമ്പർ എം .എസ് .ശ്രീധരൻ ,പി ടി എ പ്രസിഡന്റ് കെ എസ് .ശ്രീധരൻ ,ഓ എസ് എ . വൈസ് പ്രസിഡന്റ് എം ഇ .അബൂബക്കർ ,ഓ എസ് എ ട്രഷറർ മജീദ് മാസ്റ്റർ , രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്തു . വാർഡ് മെമ്പറും മുൻ പി ടി എ പ്രെസിഡന്റുമായ എം എസ് ശ്രീധരൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .

 
പൊതു വിദ്യാഭ്യാസ വികസനയജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ 11 മണിക്ക് ചേർന്ന യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എം .നബീൽ, വാർഡ് മെമ്പർ എം .എസ് .ശ്രീധരൻ ,പി ടി എ പ്രസിഡന്റ് കെ എസ് .ശ്രീധരൻ ,ഓ എസ് എ . വൈസ് പ്രസിഡന്റ് എം ഇ .അബൂബക്കർ ,ഓ എസ് എ ട്രഷറർ മജീദ് മാസ്റ്റർ , രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്തു . വാർഡ് മെമ്പറും മുൻ പി ടി എ പ്രെസിഡന്റുമായ എം എസ് ശ്രീധരൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .

വഴികാട്ടി

{{#multimaps:/10.5950431,76.0417924/zoom=13}}