ജി.എൽ.പി.എസ്. മാണിയങ്കാട്
ജി.എൽ.പി.എസ്. മാണിയങ്കാട് | |
---|---|
വിലാസം | |
മാണിയന്‍കാട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-01-2017 | 19333 |
ചരിത്രം
ഇന്നത്തെ കേരളം പിറവിയെടുക്കുന്നതിനു മുമ്പ് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാറില്‍ വ്യാപകമായി വിദ്യാലയങ്ങള്‍ സ്ഥാപിക്കാന്‍ ശ്രീ.പി.ടി ഭാസ്ക്കരന്‍ പണിക്കര്‍ ചെയര്‍മാനായിരുന്ന മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് കഠിനശ്രമം നടത്തി വിജയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് 1956 ഏപ്രില്‍ 1 ന് ബോര്‍ഡ് സിംഗിള്‍ സ്ക്കൂള്‍ എന്ന പേരില്‍ ഒരു കുടിപ്പള്ളിക്കൂടം 12 കുട്ടികളും ടി.കാര്‍ത്യായനി എന്ന അധ്യാപികയുമായി ആരംഭിച്ചത്. പിന്നീട് കുട്ടികളുടെ എണ്ണം 45 ആയി ഉയര്‍ന്നു. ശ്രീ കോട്ടിലത്ത് രാധാകൃഷ്ണന്‍ നായരുടെ വാടക കെട്ടിടത്തിലണ് ഈ വിദ്യാലയം പ്രവര്‍ത്തിച്ചിരുന്നത്. 1957 ഏപ്രില്‍ മാസത്തില്‍ ശ്രീ. പരമേശ്വരന്‍ മാസ്റ്റര്‍ പ്രധാനധ്യാപകനായി ചുമതല ഏറ്റതോടുകൂടി സ്ക്കൂളിന്റെ പേര് ബോര്‍ഡ് എലിമെന്ററി സ്ക്കൂള്‍ എന്നാക്കി മാറ്റുകയുണ്ടായി കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ മന്ത്രി സഭയിലെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന പ്രൊ.ഫ. ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസ സംമ്പ്രദായം ഏകീകരിച്ചതോടുകൂടി 1957 ഒക്ടോബര്‍ മുതലാണ് ഗവ.എല്‍.പി സ്ക്കൂള്‍ മാണിയങ്കാട് എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്.