എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് കോത്തല

21:55, 26 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33088 (സംവാദം | സംഭാവനകൾ)


കോട്ടയം ജില്ലയില് കൂരോപ്പട ഗ്രാമപഞ്ചായത്തില് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എന്‍.എസ്.എസ്.ഹൈസ്കൂള്‍. കോത്തല‍. നായര്‍ സര്‍വീസ് സൊസൈറ്റിയൂടെ 1700-നമ്പര്‍ കരയോഗത്തിന്റെ മേല്‍നോട്ടത്തില്‍ 1960-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ പ്രമൂഖ വിദ്യാലയങ്ങളിലൊന്നാണ്.എല്‍.കെ.ജി.മുതല്‍ 10 വരെ മലയാളം‌,ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകള്‍ പ്രവര്‍ത്തിക്കുന്നു.

എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് കോത്തല
വിലാസം
കോത്തല

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
26-01-201733088



ചരിത്രം

1960 ജൂണില്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. നായര്‍ സര്‍വീസ് സൊസൈറ്റിയൂടെ 1700-നമ്പര്‍ കരയോഗമാണ്‍‍‍ വിദ്യാലയം സ്ഥാപിച്ചത്. ശ്രി.പി.ജി.ഗോപാലക്യഷ്ണന്‍ നായരായിരുന്നൂ ആദ്യ പ്രധാന അദ്ധ്യാപകന്‍. 1964-ല്‍ മിഡില്‍ സ്കൂളായും 1979-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രി.പി.കെ.ഗോപാലക്യഷ്ണന്‍ നായരൂടെ മേല്‍നോട്ടത്തില്‍ ഈ വിദ്യാലയം ഉയര്‍ച്ചയുടെ പടവുകള്‍ കയറി. ഇപ്പോള് പാമ്പാടി ഉപജില്ലയിലെ ഹൈസ്കൂളുകളില് ഒന്നാമതാണ്.

ഭൗതികസൗകര്യങ്ങള്‍

  • വിശാലമായ കളിസ്ഥലം
  • Football Ground
  • ക്രിക്കറ്റ്,ഫുട്ബോള്‍,ഷട്ടില്‍,അതലറ്റിക്സ് എന്നിവക്ക് കോച്ചിങ്ങ്
  • വായിച്ചു വളരാന്‍ വിപുലമായ ലൈബ്രറി
  • Basket Ball Court
  • ഓഡിറ്റോറിയം.
  • ലാംഗ്വേജ് ലാബ് സൗകര്യം
  • സ്ക്കൂള്‍ ബസ്സ് സൗകര്യം.
  • സ്മാര്‍ട്ട് ക്ലാസ്സ് റൂമുകള്‍
  • നക്ഷത്ര വനം.
  • കംമ്പ്യൂട്ടര്‍ ലാബില്‍ ഏകദേശം 25 കമ്പ്യൂട്ടറുകള്‍ .
  • ലാബുകളിബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്രിക്കറ്റ്,ഫുട്ബോള്‍,ഷട്ടില്‍,അതലറ്റിക്സ് എന്നിവക്ക് കോച്ചിങ്ങ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍

ണിത പഠനം രസകരം എന്ന ലക്ഷ്യത്തോടെ ശ്രീ.അനില്‍ സാറിന്റെ നേത്യത്വത്തില്‍ ഗണിതശാസ്ത്ര രംഗത്ത് മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍കാഴ്ചവെക്കുന്ന ഒരു ക്ലബ് ഇവിടെ പ്രവര്‍ത്തിക്കുന്നു. എല്ലാ ആഴ്ചകളിലും യോഗം ചേരുന്ന ക്ലബ് മീറ്റിംഗില്‍ കുട്ടികള്‍ തന്നെ പ്രാതിനിധ്യം വഹിക്കുന്നു. കുട്ടികളുടെ നേതൃത്വത്തില്‍ ഒരു ഗണിതശാസ്ത്ര ലൈബ്രറിയും പ്രവര്‍ത്തിക്കുന്നു. എല്ലാ ക്ലാസിലെയും പ്രതിനിധികള്‍ അതാത് ആഴ്ചയിലെ വിവരങ്ങള്‍ ക്ലാസില്‍ എത്തിക്കുന്നു.

1. സോഷ്യല്‍ സയന്‍സ് ക്ലബ്

വിദ്യാര്‍ത്ഥികളിലെ സാമൂഹ്യ ശാസ്ത്രാവബോധം വളര്‍ത്തുവാന്‍ സാമൂഹ്യശാസ്ത്രഅദ്ധ്യാപകരുടെആഭിമുഖ്യത്തില്‍സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യല്‍സയന്‍സ് ക്ലബ്. സാമൂഹ്യശാസ്ത്രത്തിന്റെ പരിധിയില്‍ വരുന്ന എല്ലാ ദിനാചരണങ്ങളും വളരെ ഭംഗിയോടു കൂടി സോഷ്യല്‍ സയന്‍സ് ക്ലബ് നിറവേറ്റി വരുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ബോധവല്‍ക്കരണ ജാഥയും, നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ റാലിയും പ്ലക്കാര്‍ഡുകളുമായി അവര്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ട് ഒരു സന്ദേശയാത്ര നടത്തി.

2. സംസ്കൃതക്ലബ്

ഒന്നു മുതല്‍ ഏഴു വരെ ക്ലാസ്സുകളില്‍ സംസ്കൃതപഠനം നടക്കുന്നു.ജില്ലാ, ഉപജില്ലാ മത്സരങ്ങളില്‍ ഓവറോള്‍ കിരീടം നേടി.

3. സയന്‍സ് ക്ലബ്

വിദ്യാര്‍ത്ഥികളുടെ ശാസ്ത്രീയഭിരുചി വളര്‍ത്തുവാന്‍ ശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തില്‍ വളരെ സജീവമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ക്ലബാണ് സയന്‍സ് ക്ലബ് . എല്ലാ ക്ലബുകളെയും പോലെ വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ പരമാവധി പ്രയോജനപ്പെടുത്തുവാന്‍ സയന്‍സ് ക്ലബ് എന്നും പരമാവധി പരിശ്രമിക്കുന്നുണ്ട്

4. വിദ്യാരംഗം കലാ സാഹിത്യ വേദി

വിദ്യാര്‍ത്ഥികളുടെ സ്വര്‍ഗത്മക കഴിവുകള്‍ പരമാവധി പ്രയോജനപ്പെടുത്തുവാന്‍ വിദ്യാരംഗം കലാ സാഹിത്യ വേദി പരിശ്രമിക്കുന്നുണ്ട് മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍കാഴ്ചവെക്കുന്ന ഒരു ക്ലബ് ഇവിടെ പ്രവര്‍ത്തിക്കുന്നു. എല്ലാ ബുധനാഴ്ചകളിലും യോഗം ചേരുന്ന ക്ലബ് മീറ്റിംഗില്‍ കുട്ടികള്‍ തന്നെ പ്രാതിനിധ്യം വഹിക്കുന്നു

5. ഐ.ടി. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

1700-ആം നമ്പര്‍ കരയോഗമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. കരയോഗം പ്രസിഡന്റായ ശ്രീ. നാരായണന്‍ കുഞ്ഞ് സ്കൂള്‍ മാനേജറായി പ്രവര്‍ത്തിക്കുന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി.കെ.സുമംഗലയാണ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ. പി. ജി. ഗോപാലകൃ​ഷ്ണന്‍ നായര്‍, ശ്രീ. പി. കെ. ഗോപാലകൃഷ്ണന്‍ നായര്‍, ശ്രീമതി.സുധാദേവി.കെ.നായര്‍,എ.പി.സുഭദ്രാമ്മ

അദ്ധ്യാപകര്‍-എച്ച്.എസ് അദ്ധ്യാപകര്‍-യു.പി.എസ്സ് അദ്ധ്യാപകര്‍-യു.പി.എസ്സ് അനദ്ധ്യാപകര്‍‍

വഴികാട്ടി

{{#multimaps:9.574349 ,76.656293| width=500px | zoom=16 }}