ആമുഖം

പത്തനംതിട്ട ജില്ലയിലെ പൈതൃക ഗ്രാമം എന്ന് വിശേഷിക്കപ്പെടുന്ന 'ആറന്മുള' പഞ്ചായത്തിൽ എരുമക്കാട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്നു .

 
ealps erumakkad
സ്ഥാപിതം 01-05-1905
സ്കൂള്‍ കോഡ് 37414
സ്ഥലം എരുമക്കാട്
സ്കൂള്‍ വിലാസം എരുമക്കാട് പി.ഒ,ഇടയാറന്മുള
പിന്‍ കോഡ് 689532
സ്കൂള്‍ ഫോണ്‍ 9497327770
സ്കൂള്‍ ഇമെയില്‍ ealpschoolschool@gmail.com
വിദ്യാഭ്യാസ ജില്ല തിരുവല്ല
റവന്യൂ ജില്ല പത്തനംതിട്ട
ഉപ ജില്ല ആറന്മുള‌
ഭരണ വിഭാഗം എയ്ഡഡ്
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങള്‍ എൽ.പി സ്കൂൾ
മാധ്യമം മലയാളം‌
ആണ്‍ കുട്ടികളുടെ എണ്ണം 9
പെണ്‍ കുട്ടികളുടെ എണ്ണം 6
വിദ്യാര്‍ത്ഥികളുടെ എണ്ണം 15
അദ്ധ്യാപകരുടെ എണ്ണം 3
പ്രധാന അദ്ധ്യാപിക കുഞ്ഞുമോൾ.ഡി
പി.ടി.എ. പ്രസിഡണ്ട് മായ പ്രസാദ്

പാഠ്യേതര പ്രവർത്തനങ്ങൾ

  1. സയൻസ് ക്ലബ്
  2. ഹെൽത്ത് ക്ലബ്
  3. ഗണിത ക്ലബ്
  4. വിദ്യാരംഗം കലാസാഹിത്യവേദി

ചരിത്രം

എ.ഡി 1905 ൽ സ്ഥാപിതമായ എരുമക്കാട് ഇ.എ.ൽ.പി.സ്കൂൾ കോഴഞ്ചേരി താലൂക്കിൽ ആറന്മുള പഞ്ചായത്തിൽ ഉൾപ്പെടുന്നു . മാർത്തോമ്മാ സഭ കോർപ്പറേറ്റ് മാനേജ്മെൻറ്റിൻറ്റെ അധികാരത്തോടെയാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത് . ആദ്യകാലത്ത് വെറും നാല് തൂണുകളിൽ നിലയുറപ്പിച്ച ഒരു ഷെഡ് മാത്രമായിരുന്നു . അക്ഷരാഭ്യാസത്തിലും പരിഷ്‌ക്കാരത്തിലും ഈ പ്രദേശം പിന്നോക്കം നിന്നിരുന്ന കാലത്താണ് ഇതിൻറ്റെ നിർമ്മാണം ആരംഭിച്ചത് . പിൽക്കാലത്ത് 26 സെൻറ്റ് സ്ഥലം സമ്പാദിച്ച് 74 അടി നീളം , 18 അടി വീതി , 11 അടി പൊക്കമുള്ള ഒരു കെട്ടിടം നിർമിച്ചു . സ്ഥലവാസികളുടെ സഹകരണം കൊണ്ട് കെട്ടിടമേച്ചിലും മറ്റും നടത്തിപോന്നിരുന്ന സ്കൂൾ പിന്നീട് മാനേജ്മെൻറ്റിൻറ്റെ സഹായം കൊണ്ട് ഓട് മേഞ്ഞു . ഇപ്പോൾ നാല് ക്ലാസുകൾ ഉള്ള ഒരു പൂർണ്ണ ലോവർ പ്രൈമറി സ്കൂളായി പ്രവർത്തിച്ചുവരുന്നു . ഇന്ത്യാ ഗവർമെൻറ്റിൻറ്റെ മഹാവീര ചക്രം ലഭിച്ച ശ്രീ.തോമസ് ഫിലിപ്പോസ് ഈ സ്കൂളിലെ പൂർവവിദ്യാർത്ഥിയാണെന്നതിൽ ഈ വിദ്യാലയം അഭിമാനം കൊള്ളുന്നു .

വഴികാട്ടി

 
Route map
"https://schoolwiki.in/index.php?title=ഇ.എ.എൽ.പി.എസ്സ്_എരുമക്കാട്&oldid=287676" എന്ന താളിൽനിന്ന് ശേഖരിച്ചത്