ജി.എൽ.പി.എസ് തട്ടാഞ്ചേരിമല

13:16, 26 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)

വേങ്ങര പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ജി.എല്‍..പി.എസ്. തട്ടാന്‍ചേരിമല. 1957-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി.എൽ.പി.എസ് തട്ടാഞ്ചേരിമല
വിലാസം
വേങ്ങര

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-01-2017Mohammedrafi



ചരിത്രം

തിരൂരങ്ങാടി താലൂക്കില്‍ വേങ്ങര പഞ്ചായത്തിലെ ജനവാസം കുറഞ്ഞ ഒരു ഉയര്‍ന്ന മലമ്പ്രദേശമാണ് തട്ടാഞ്ചേരിമല. 1957 ലാണ് ഈ പ്രദേശത്ത് ഗവണ്‍മെന്റ് സ്കൂള്‍ അനുവദിച്ചത്. കുട്ടികളുടെ യാത്രാസൗകര്യം കണക്കിലെടുത്ത് ഇന്നത്തെ കുന്നുമ്മല്‍ പള്ളിക്കടുത്ത് മന്‍ശഉല്‍ ഉലൂം മദ്രസയില്‍ താല്‍ക്കാലികമായി 1957ല്‍ ഒന്നാം ക്ലാസ് തുടങ്ങി. ആകെ 23 കുട്ടികളാണ് (19ആണ്‍കുട്ടികളും 4 പെണ്‍കുട്ടികളും) ആദ്യബാച്ചില്‍ ഉണ്ടായിരുന്നത്. ആദ്യത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി കോമളവല്ലി ടീച്ചര്‍ ആയിരുന്നു. ആദ്യത്തെ ആണ്‍കുട്ടി നരിക്കോടന്‍ കുഞ്ഞിമുഹമ്മദ്. ആദ്യത്തെ പെണ്‍കുട്ടി ഇയ്യാത്തുട്ടി. 1957 മുതല്‍ 1963 വരെ മദ്രസ കെട്ടിടത്തില്‍ പഠനം നടത്തി. 1963ല്‍ മടപ്പള്ളി മുഹമ്മദ് ഹാജി വക ദാനമായി കിട്ടിയ 13സെന്റ് സ്ഥലത്ത് മദ്രസക്കും പള്ളിക്കും തൊട്ടടുത്തായി ഇന്ന കാണുന്ന തട്ടാഞ്ചേരിമല GLPS സ്ഥാപിതമായി.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പീ.ടി.എ

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

 
റുക്കിയ.സി.ടി.പി,(ഹെഡ്മിസ്ട്രസ്)

2009 ആഗസ്റ്റ് മാസം വരെ 15 പ്രധാനാധ്യാപകര്‍ ചാര്‍ജെടുത്തിരുന്നു.2009 ആഗസ്റ്റ് മുതല്‍ ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി റുക്കിയ.സി.ടി.പി ചാര്‍ജെടുത്തു.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

{{#multimaps: 11.045, 75.9448 | width=600px | zoom=16 }}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

  • വേങ്ങരക്ക് പടിഞ്ഞാറ് നാല് കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു
  • NH 17 ന് കൂര്യാട്-മലപ്പുറം റോഡില്‍ മണ്ണിന്‍പിലാക്കലിന് തെക്കുഭാഗത്തേക്ക് അര കിലോമീറ്റര്‍