ഗവ. യു പി സ്കൂൾ, പല്ലുവേലിഭാഗം

11:17, 26 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GUPS PALLUVELILBHAGOM (സംവാദം | സംഭാവനകൾ)

പള്ളിപ്പുറം എന്ന അതിമനോഹരമായ കൊച്ചുഗ്രാമത്തിലെ 16 വാര്‍ഡ് പരിധിയിലാണ് പല്ലുവേലില്‍ ഭാഗം ഗവ. യു.പി. സ്ക്കൂള്‍ സ്ഥിതിചെയ്യുന്നത്. ഇന്ന് ഈ സ്ക്കൂള്‍ 103 വര്‍ഷത്തിന്റെ നിറവിലാണ്. 1914 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ച വിദ്യാലയം ഇന്നും പ്രൗഡിയോടെ നിലകൊള്ളുന്നു

ഗവ. യു പി സ്കൂൾ, പല്ലുവേലിഭാഗം
വിലാസം
പള്ളിപ്പുറം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേര്‍ത്തല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
26-01-2017GUPS PALLUVELILBHAGOM




ചരിത്രം

കായലോളങ്ങള്‍ അതിരുടുന്ന ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ 16 വാര്‍ഡില്‍ ചെങ്ങണ്ട – തൃച്ചാറ്റുകുളം എം എല്‍ എ റോഡിന് സമീപത്തായി സ്ഥിതിചെയ്യുന്ന സരസ്വതീ ക്ഷേത്രമാണിത്.103 വര്‍ഷം പഴക്കമുള്ള ഈ വിദ്യാലയം 1914 ല്‍ സ്ഥാപിതമായി എന്ന് ചരിത്ര രേഖകള്‍ പറയുന്നു.പല്ലുവേലില്‍ ശ്രീപത്മനാഭകുറുപ്പ് വക 19എ / 2 സര്‍വ്വേ നമ്പര്‍ ഉള്ള 70 സെന്റ് പുരയിടത്തിലാണ് സ്കുള്‍ സ്ഥിതിചെയ്യുന്നത്. പിന്നീട് 30 സെന്റ് കളിസ്ഥലമായി സ്കൂളിലെ അദ്ധ്യാപകനായിരുന്ന ശ്രീ ഗോപാലപിള്ള സാര്‍ നല്‍കുകയുണ്ടായി.പല്ലുവേലിയിലെ സുമനസുകളായ നാട്ടുകാരില്‍ നിന്ന് ധനശേഖരം നടത്തിയാണ് സ്ക്കുള്‍ പണികഴിപ്പിച്ചത്.ആദ്യം എല്‍ പി സ്കൂള്‍ ആയാണ് ആരംഭിച്ചത് . അയിത്താചാരം നിലനിന്ന തിരുവിതാംകൂര്‍ രാജഭരമകാലത്തും നാനാജാതി മതസ്ഥര്‍ ഒന്നിച്ചിരുന്നു പഠിച്ചിരുന്ന വിദ്യാലയമായിരുന്നു നമ്മുടെ വിദ്യാലയം. 1980ല്‍ യു.പി.സ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു.ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ എക യു. പി. സ്ക്കൂളാണിത്.സമൂഹത്തിന്റെ നാനാതുറകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പലരേയും സംഭാവന ചെയ്യാന്‍ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. ഒട്ടനേകം പ്രഗത്ഭരായ അദ്ധ്യാപകരുടെ സേവനങ്ങളും ഈ വിദ്യാലയത്തിന്റെ വളര്‍ച്ചയ്ക്ക് നിദാനമായിത്തീര്‍ന്നിട്ടുണ്ട്. ശ്രീ ജോസഫ് സാര്‍ പ്രഥമാധ്യാപകനായിരുന്ന കാലം വിദ്യാലയചരിത്രത്തിന്റെ സുവര്‍ണ്ണ കാലഘട്ടമായി കണക്കാക്കപ്പെടുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ഗണിതക്ലബ്ബ്. കാര്‍ഷിക ക്ലബ്ബ്. സാമൂഹ്യശാസ്ത്ര ക്ലബ്ബ്.

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ശ്രീ ഗോപാലപിള്ള സാര്‍,
  2. ശ്രീ ജോസഫ് ,
  3. ശ്രീ രമേശന്‍,
  4. ശ്രീ.വാമനപ്രഭു

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. പല്ലുവേലില്‍ ശ്രീ ഹരികൃഷ്ണന്‍,
  2. പള്ളിപ്പുറം ശ്രീ മോഹന ചന്ദ്രന്‍
  3. ശ്രീ പള്ളിപ്പുറം മുരളി,
  4. ശ്രീ സി കെ ചന്ദ്രശേഖരന്‍ നായര്‍

വഴികാട്ടി