== ചരിത്രം == 92 വര്‍ഷങ്ങൾ  മുമ്പ് വിദ്യാഭ്യാസ പരമായി  വളരെ പിന്നോക്കം നിന്നിരുന്ന പൈങ്കണ്ണൂർ  പ്രദേശത്ത്  ശ്രീ കണിയാരില്‍  ഏനി  സാഹിബ് ഈ നാട്ടിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെ  ഒരു ഏക അധ്യാപക വിദ്യാലയത്തിനു തുടക്കം കുറിച്ചു. .സാമ്പത്തിക പരാധീനത  മൂലം സ്ഥാപനം  നടത്തി കൊണ്ടുപോകാന്‍   പ്രയാസം നേരിട്ടപ്പോൾ നാട്ടിലെ പൗരപ്രമുഖനും  വിദ്യാഭ്യാസതല്‍പ്പരനുമായിരുന്ന ശ്രീ മടത്തില്‍ ബാലകൃഷ്ണന്‍ നായര്‍ക്ക് സ്ഥാപനം  കൈമാറി. 1926 ല്‍ മലബാര്‍ ഡിസ്ട്രിക്  വിദ്യാഭ്യാസബോർഡ് ഏറ്റെടുത്തു. 1939 ആയപ്പോഴേക്കും വിദ്യാലയം ഏറെ വളർന്നു. ആ കാലഘട്ടത്തില്‍ പൈങ്കണ്ണൂരിലേയും പരിസര പ്രദേശത്തെയും ജനങ്ങള്‍ക് വിദ്യാഭ്യാസത്തിന് ആശ്രയിക്കാവുന്ന സ്ഥാപനമായിരുന്നു ഇത്. പിന്നീട് തൊട്ടടുത്തുള്ള കാട്ടിപ്പരുത്തി ബോര്‍ഡ്‌ മാപ്പിളസ്കൂള്‍ ഈ വിദ്യാലയവുമായി കൂട്ടിച്ചേര്‍ക്കപ്പെട്ടു. രണ്ടു വിദ്യാലയങ്ങളുടെയും സംയോജനത്തോടെ ഈ സ്ഥാപനം വളര്‍ച്ചയുടെ പടവുകള്‍ ഒന്നൊന്നായി പിന്നിടുകയായിരുന്നു. 1955 ജൂലൈ 18 ആറാം ക്ലാസ്സും 1956 ജൂണില്‍ ഏഴാം തരവും ,1957  ൽ എട്ടാംതരവും ആരംഭിച്ചതോടെ പരിപൂര്‍ണ്ണ അപ്പര്‍ പ്രൈ മറി  വിദ്യാലയമായി ഇത് മാറി. പിന്നീടു വന്ന സമഗ്ര വിദ്യാഭ്യാസ പരിഷ്കരണത്തോടെ 1961 ല്‍ എട്ടാംക്ലാസ് അവസാനിച്ചു. ഈ കാലഘട്ടത്തില്‍ ഈ വിദ്യാലയത്തില്‍ 530 വിദ്യാര്‍ത്ഥികൾ   ഉണ്ടായിരുന്നു. തുടക്കം മുതല്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ സ്ഥാപനത്തിന്‍റെ വിദ്യാഭ്യാസ പുരോഗതിക്കനുസരിച്ച് ഭൗധിക സാഹചര്യങ്ങള്‍ ഒരുക്കുന്നതില്‍ കെട്ടിട ഉടമയായിരുന്ന ശ്രീ. മഠത്തില്‍  ബാലകൃഷ്ണന്‍ നായര്‍ ലാഭേച്ഛ കൂടാതെ തന്നെ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടുകാലമായി കുട്ടികളുടെ എണ്ണത്തി ലുള്ള ക്രമാതീതമായ വർധനവിനനുസരിച്ച്  ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതില്‍ ഉണ്ടായ വീഴ്ച ഈ വിദ്യാലയത്തിന്റെ സമഗ്രപുരോഗതിക്ക് മുഖ്യതടസ്സമായി ഇന്നും നിലനില്‍ക്കുന്നു. ഈ ഒരു സാഹചര്യത്തിലാണ് 1988 മുതൽ ഈ വിദ്യാലയം സെഷണല്‍ സമ്പ്രദായത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.  2006 -2007  വര്‍ഷത്തില്‍ ബഹുമാനപ്പെട്ട കെ. ടി . ജലീല്‍ MLA ഒരു കമ്പ്യൂട്ടര്‍ ലാബ്‌ വിദ്യാലയത്തിന് സമ്മാനിച്ചു. അതുപയോഗിച്ച് ഒന്നാംതരാം മുതല്‍  ഏഴാം തരംവരെയുള്ള എല്ല കുട്ടികൾക്കും നല്ല രീതിയില്‍ ഐ . ടി  വിദ്യാഭ്യാസം നൽകാൻ സാധിക്കുന്നു. അതെ വർഷം തന്നെ വിദ്യാലയം ജനറല്‍ കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിച്ചു തുടങ്ങി. രക്ഷിതാക്കളുടെ താത്പര്യപ്രകാരം 2008-09 വര്‍ഷത്തില്‍ ഷിഫ്റ്റ്‌ സമ്പ്രദായം നിർത്തലാക്കുകയും പഠനം 10 .30 മുതല്‍ 4 .30 വരെയാക്കി പുന:ക്രമീകരിക്കുകയും ചെയ്തു. അക്കാദമിക് നിലവാരം മെച്ചപ്പെടുത്താന്‍ ഇത് ഏറെ സഹായിച്ചു .  രക്ഷിതാക്കളുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും സഹകരണത്തോടുകൂടി ഒരു സ്കൂള്‍ വാഹനവും നമുക്ക് വാങ്ങാന്‍ സാധിച്ചു. 2014ൽ സ്കുളിനു സ്വന്തമായി 40 സെന്റ്സ്ഥലവും വാങ്ങിച്ചു. പക്ഷെ കെട്ടിട നിർമ്മാണം നടക്കാത്തതിനാല്‍ സര്‍ക്കാറില്‍ നിന്ന ലഭിക്കേണ്ട പല ആനുകൂല്യങ്ങളും വിദ്യാലയത്തിന് നഷ്ടമാവുന്നുണ്ട്. കെട്ടിടംഅനുവദിച്ചു കിട്ടുന്നതിനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്.

ജി.യു.പി.എസ് പൈങ്കണ്ണൂർ
വിലാസം
പൈങ്കണ്ണൂർ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-01-201719364-1





ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പ്രധാന കാല്‍വെപ്പ്:

മള്‍ട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.യു.പി.എസ്_പൈങ്കണ്ണൂർ&oldid=284748" എന്ന താളിൽനിന്ന് ശേഖരിച്ചത്