== ചരിത്രം ==വടക്കുംമ്പ്രം ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി വിദ്യാലയം കുറ്റിപ്പുറം ഉപജില്ലയില്‍ എടയൂര്‍ പഞ്ചായത്തില്‍ വടക്കുംമ്പ്രം അംശം (വാര്‍ഡ് 2)കരേക്കാട് പോസ്റ്റോഫീസ് പരിധിയില്‍ ചെങ്കുണ്ടന്‍പടിയ്ക്കും ചേനാടന്‍ കുളമ്പിനും ഇടയിലായി സ്ഥിതി ചെയ്യുന്നു. ഈ വിദ്യാലയം 1952 ല്‍ ആരംഭിച്ചതായി പറയപ്പെടുന്നു. എന്നാല്‍ ഇതിന്റെ രേഖകളൊന്നും ലഭ്യമല്ല. 1956 മുതലുള്ള രേഖകള്‍ വിദ്യാലയത്തില്‍ ഉണ്ട്. ആദ്യവര്‍ഷം 49 കുട്ടികള്‍ ഈ വിദ്യാലയത്തില്‍ പ്രവേശനം നേടിയതായി കാണുന്നു. എന്നാല്‍ ഇവരില്‍ ഒരാള്‍ മാത്രമാണ് നാലാം ക്ലാസ് പൂര്‍ത്തിയാക്കി തുടര്‍പഠനത്തിന് പോയതെന്ന് വ്യക്തമാകുന്നു. ഇതേ പ്രവണത കുറേ വര്‍ങ്ങള്‍ തുടര്‍ന്നിട്ടുണ്ട്. വിദ്യാഭ്യാസത്തിന് യാതൊരുവിധ പ്രാധാന്യവും നല്‍കാതിരുന്ന ആ രക്ഷിതാക്കള്‍ പട്ടിണി മാറ്റുന്നതിനെ കുറിച്ച് മാത്രമാിരിക്കാം ചിന്തിച്ചിരുന്നത്. മാത്രമല്ല അന്നത്തെ പ്രമാണി വര്‍ഗ്ഗം സാധാരണക്കാരന്‍ വിദ്യാഭ്യാസം നേടുന്നതിന് എതിരുമായിരുന്നു. അതുകൊണ്ടുതന്നെ ഈ വിദ്യാലയത്തിന് സ്ഥിരമായ സ്ഥലമോ അധ്യാപകരോ ഉണ്ടായില്ല. ഏകാധ്യാപക വിദ്യാലയമായി അനേകവര്‍ഷം ഈ വിദ്യാലയം പ്രവര്‍ത്തിച്ചിട്ടുണ്ട്. 1960കളില്‍ ചോലേക്കാളന്‍ ഉണ്ണീന്‍കുട്ടി എന്നയാളുടെ കാലിത്തൊഴുത്തില്‍ വിദ്യാലയം പ്രവര്‍ത്തിച്ചു. ഇടക്കാലത്ത് ഇതിന്റെ പ്രവര്‍ത്തനം നിലച്ചുപോവുകയും ചെയ്തു.

ജി.എൽ.പി.എസ് വടക്കുമ്പ്രം
വിലാസം
വടക്കുംമ്പ്രം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-2017GLPSVADAKKUMBRAM





         1962 ല്‍ വടക്കേപീടിയേക്കല്‍ അയമു ഹാജി തന്റെ തോല്‍പ്പറമ്പായ മേലെപ്പാട്ടുതൊടിയില്‍ 95 സെന്റ് സ്ഥലം സ്കൂളിന് വേണ്ടി സര്‍ക്കാരിലേക്ക് നല്‍കി. ഇവിടെ ഒരു ഓല ഷെഡില്‍ രണ്ട് അധ്യാപകരുമായി ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചു. 1966 ല്‍ ആസ്ബറ്റോസ് കെട്ടിടവും പിന്നീട് ഓടിട്ട കെട്ടിടവും നിര്‍മ്മിക്കപ്പെട്ടു. കൃഷി പ്രധാന തൊഴിലായ ഈ പ്രദേശത്തെ ആളുകള്‍ സാമ്പത്തികമായും സാമൂഹികമായും വളരെ പിന്നോക്കമായിരുന്നു. ഭൂമിശാസ്ത്രപരമായ കിടപ്പും ഇതിന് കാരണമായിട്ടുണ്ട്. പ്രകൃതിയ്ക്ക് കാര്യമായ കോട്ടം തട്ടാത്ത ഈ പ്രദേശത്ത് മുയല്‍, മയില്‍, കുരങ്ങന്‍ പന്നി തുടങ്ങിയ ജീവികള്‍ ധാരാളമായുണ്ട്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പ്രധാന കാല്‍വെപ്പ്:

മള്‍ട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_വടക്കുമ്പ്രം&oldid=283476" എന്ന താളിൽനിന്ന് ശേഖരിച്ചത്