ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

കൈപ്പുഴ സെന്റ്മാർഗരറ്റ്സ് യുപിഎസ്
വിലാസം
കൈപ്പുഴ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-2017Stmargaretups





= ചരിത്രം

സെന്‍റ് മാര്‍ഗരെറ്റ്സ് യു. പി സ്കൂള്‍ കൈപ്പുഴ

                    വിജ്ഞാനശാഖകള്‍ പ്രകാശവേഗത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഇന്ന്‍, ലോകത്തിലെ സകല അറിവുകളും വിരല്‍ത്തുമ്പിലെ ഒരു മൗസ് ക്ലിക്കിലൂടെ നമ്മുടെ മുന്നിലെത്തുന്നു. ഇന്നത്തെ പുതുതലമുറക്ക്‌ അദ്ധ്യാപകനെന്നാല്‍ ഇന്‍റെര്‍നെറ്റും വിവരസാങ്കേതിക സംവിധാനവുമാണ്. അറിവിന്‍റെ മായാപ്രപഞ്ചം അവര്‍ക്കുമുമ്പില്‍ തുറക്കപ്പെടുന്നുവെങ്കിലും അവയുടെ നന്മതിന്മകള്‍ തിരിച്ചറിയാന്‍ അവരെ പ്രപ്തരാക്കുന്നത് നല്ലൊരു ഗുരുവും മികച്ചൊരു വിദ്യാലയവും തന്നെയാണ്. വിജ്ഞാനശേഖരണത്തില്‍ കുട്ടികളുടെ സഹായിയും സന്മാര്‍ഗപ്രവര്‍ത്തനങ്ങളില്‍ അവരുടെ വഴികാട്ടിയുമായി അന്ധകാരമാകുന്ന അജ്ഞ്ഞതയില്‍നിന്നും അറിവാകുന്ന വെളിച്ചത്തിലേക്ക് കുരുന്നുമനസ്സുകളെ നയിക്കുവാന്‍ അദ്ധ്യാപകനും വിദ്യാലയവും സഹായകമാകുന്നു.

1892 ജൂണ്‍ 27 ന്,വി. മാര്‍ഗരെറ്റ് മേരി അലക്കൊക്കിന്‍റെ നാമത്തില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ലക്‌ഷ്യം വച്ച് കൊണ്ട് ഈ സ്കൂള്‍ കൈപ്പുഴയില്‍ സ്ഥാപിതമായി.ദൈവദാസന്‍ മാര്‍ മാത്യു മാക്കില്‍ ആണ്ഇതിന്‍റെ സ്ഥാപകന്‍. കുടിപ്പള്ളിക്കുടമായി ആരംഭിച്ച സ്കൂള്‍ പുരോഗതി പ്രാപിച്ച് 1910ല്‍ ഗവണ്‍മെന്റിന്‍റെ അംഗീകാരം ലഭിച്ചു. 1947 ല്‍ ഒരു അപ്പര്‍ പ്രൈമറി സ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. പെണ്‍പൈതങ്ങളുടെ വിദ്യാഭ്യാസം സ്വഭാവ രൂപീകരണം അധ്യാത്മിക വളര്‍ച്ച, അതുവഴി കുടുംബത്തിന്‍റെ വളര്‍ച്ച, സമൂഹത്തിന്‍റെ ഉന്നമനം എന്നിവയാണ്ക്രാന്തദര്‍ശിയായ മാക്കില്‍ പിതാവ് ഇതുവഴി ലക്‌ഷ്യം വച്ചത്. സി ഏലിയാമ്മ കുന്നശ്ശേരില്‍, സി മാര്‍ഗരെറ്റ് മഴുവഞ്ചേരില്‍ എന്നിവരായിരുന്നു ആദ്യകാല അധ്യാപകര്‍.1988 മുതല്‍ 2011 വരെ കോട്ടയം വെസ്റ്റ് സബ് ജില്ലയിലെ മികച്ച സ്കൂളിനുള്ള അവാര്‍ഡുകള്‍ നാലു പ്രാവശ്യം കരസ്ഥമാക്കിയിട്ടുണ്ട്. കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് 2009 മുതല്‍ ആണ്‍കുട്ടികള്‍ക്കും ഇവിടെ പ്രവേശനം ആരംഭിച്ചു. 2016 -17 ല്‍ ശതോത്തര രജത ജുബിലീ ആഘോഷിക്കുന്ന ഈ സരസ്വതി ക്ഷേത്രം ഇന്നും ഒരു വടവൃക്ഷമായി പ്രശോഭിക്കുന്നതില്‍ ഞങ്ങള്‍ കൃതാര്‍ത്ഥരാണ്.

അദ്ധ്യാപകസേവനം ഹെഡ്മിസ്ട്രെസ്സ് ഉള്‍പ്പടെ 11 അദ്ധ്യാപകര്‍

ഇംഗ്ലീഷ്, മലയാളം മീഡിയം ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നു.

കുട്ടികളുടെ പഠനത്തിനും ഇതര പ്രവര്‍ത്തനങ്ങള്‍ക്കും അദ്ധ്യാപകരുടെ സേവനം മികവേകുന്നു. കൂടാതെ സംഗീതം, നൃത്തം, ചിത്രരചന, സ്പോര്‍ട്സ് തുടങ്ങിയവയിലും വേണ്ടുന്ന പരിശീലനവും നടത്തിവരുന്നു.കലാകായിക പ്രവൃത്തി പരിചയ മേളകളില്‍പങ്കെടുപ്പിക്കുന്നതിനായി പ്രത്യേക പരിശീലനവും ഗ്രൂപ്പ്‌ അടിസ്ഥാനത്തില്‍ നടത്തി വരുന്നു. ഉച്ച ഭക്ഷണം, പരിസര ശുചീകരണം എന്നിവയ്ക്കായി മറ്റു രണ്ടു ജീവനക്കാരുടെ സഹായം പ്രയോജനപ്പെടുത്തി വരുന്നു. സ്കൂളിന്‍റെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ നെടും തൂണായി വര്‍ത്തിക്കുന്ന മികച്ച മാനേജ്മെന്‍റ് ആണ് ഈ സ്കൂളിനുള്ളത്‌. അതോടൊപ്പംതന്നെ മികവാര്‍ന്ന സേവനം കൊണ്ട് സ്കൂളിനെ വഴി നടത്തിക്കുന്ന സ്കൂള്‍ പി. ടി. എ യും പ്രവര്‍ത്തിക്കുന്നു. ആഴ്ചയില്‍ രണ്ടു ദിവസം ക്ലാസ്സടിസ്ഥാനത്തില്‍ അദ്ധ്യാപകരുടെ നേതൃത്വത്തില്‍ അസ്സംബ്ലി കുട്ടികള്‍ തന്നെ നടത്തുന്നു. പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന അസ്സംബ്ലിയില്‍ പ്രതിജ്ഞ, മുഖപ്രസംഗം, പത്രവാര്‍ത്ത, ചിന്താവിഷയം, ക്വിസ്, കടങ്കഥ, എക്സ്സര്‍സൈസ്, സദുപദേശങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു. സ്കൂള്‍ അസ്സംബ്ലി ഏറ്റെടുത്തു നടത്തുന്നതിലൂടെ പൊതുസമൂഹത്തെ അഭിമുഖീകരിക്കാനും, ആത്മവിശ്വാസം വളര്‍ത്താനും കുട്ടികളെ പ്രാപ്തരാക്കുന്നു. മധുരം നുകരുന്ന കുട്ടികളുടെ ജന്മദിനാഘോഷ൦ അസ്സംബ്ലിക്ക് കൊഴുപ്പേകുന്നു .

ഭൗതികസൗകര്യങ്ങള്‍

കമ്പ്യൂട്ടര്‍ പരിശീലനവും സ്മാര്‍ട്ട്‌ ക്ലാസും മനുഷ്യന്‍റെ സാങ്കേതിക സംസ്കാരത്തിന്‍റെ ഉറവിടവും ജീവനാഡിയും ഇലക്ട്രോണിക്സ് ആണെന്ന് പറഞ്ഞാല്‍ തെറ്റില്ല .ക്ലാസ്സ്‌ മുറികളില്‍ കുട്ടികള്‍ കണ്ടും കേട്ടും സെര്‍ച്ച്‌ ചെയ്തുമാണ് പഠനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് .അതിനു പറ്റിയ നല്ല ഒരു കമ്പ്യൂട്ടര്‍ ലാബ്‌ ഇവിടെ പ്രവര്‍ത്തിക്കുന്നു . പഠന വിഷയങ്ങള്‍ കുട്ടികള്‍ക്ക് വ്യക്തമാക്കാന്‍ സഹായിക്കുന്ന രീതിയിലുള്ള സ്മാര്‍ട്ട്‌ ക്ലാസ്സ്‌ റൂം സ്കൂളിന്‍റെ മറ്റൊരു പ്രത്യേകതയാണ്. പച്ചക്കറികൃഷി പ്രകൃതിയുമായി ഇണങ്ങി വളരുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്നതിനുംവിഷമില്ലാത്ത പച്ചക്കറിയുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും നീണ്ടൂര്‍ കൃഷിഭവനുമായി ചേര്‍ന്ന് സ്കൂള്‍ വളപ്പില്‍ മികച്ചൊരു പച്ചക്കറി തോട്ടം ഒരുക്കി, കുട്ടികള്‍ മാതൃകയായി. കുട്ടികള്‍ തന്നെ വളമിട്ടും വെള്ളമൊഴിച്ചും വളര്‍ത്തിയെടുത്ത പച്ചക്കറികള്‍ അവര്‍ക്ക് തന്നെ ആഹാരമായി നല്‍കിയപ്പോള്‍ കുട്ടികള്‍ക്കുണ്ടായ സന്തോഷം അവര്‍ണ്ണനീയമായിരുന്നു.

ആരോഗ്യപരിപാലനം സ്കൂളിലെ കുട്ടികളുടെ ആരോഗ്യസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിഹെല്‍ത്ത്‌ നേഴ്സിന്‍റെ സേവനം സ്കൂളില്‍ ലഭ്യമാണ്. ആഴ്ച തോറും കുട്ടികളെ പരിശോധിച്ച് ആവശ്യമായ മെഡിക്കല്‍ സഹായം ലഭ്യമാക്കുന്നു സെമിനാറുകള്‍ സംഘടിപ്പിച്ച് ശരിയായ ബോധവല്‍ക്കരണം നല്‍കുന്നു. വായനക്കളരി മലയാള മനോരമ, ദീപിക,മംഗളം ദിനപ്പത്രങ്ങളുമായി ചേര്‍ന്ന് സ്കൂളില്‍ വായനക്കളരി പ്രവര്‍ത്തിച്ചു വരുന്നു. സ്കൂളില്‍ മികച്ച ഒരു ഗ്രന്ഥശാലയും പ്രവര്‍ത്തിക്കുന്നു. പുവര്‍ഫണ്ട് കുട്ടികളില്‍ സഹാനുഭൂതിയും കരുണയും വളര്‍ത്തുന്നതിനും തങ്ങളില്‍ പാവപ്പെട്ടവരെ സഹായിക്കുന്നതിനും അവരവരാല്‍ കഴിയുന്ന സേവനങ്ങള്‍ ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിലേക്കായി പുവര്‍ഫണ്ട് ശേഖരണം നടത്തുന്നു. സ്കൂളില്‍ നിന്നും അര്‍ഹരായ കുട്ടികള്‍ക്ക് യുണിഫോം, പഠനോപകരണങ്ങള്‍, വൈദ്യസഹായം തുടങ്ങി നിരവധി സഹായങ്ങള്‍ ചെയ്തു വരുന്നു. യാത്രാസൗകര്യം സുരക്ഷിതത്വം അദ്ധ്യാപകരുടെ മേല്‍നോട്ടത്തിലും അനുകൂലമായ സാഹചര്യങ്ങളിലും സ്കൂള്‍ പരിസരത്ത് കുട്ടികള്‍ സുരക്ഷിതരാണ്‌. പുറത്ത് നിന്നുള്ള യാതൊരു ഇടപെടലുകളും സ്കൂളില്‍ അനുവദനീയമല്ല. കുട്ടികളുടെ സുരക്ഷ മുന്‍കൂട്ടി കണ്ടു കൊണ്ട് രക്ഷകര്‍ത്താക്കള്‍ തന്നെ കുട്ടികളുടെ യാത്രാസൗകര്യം ഏര്‍പ്പാട് ചെയ്തിരിക്കുന്നു.

        അവബോധന ക്ലാസ്സുകള്‍ , കൌണ്സിലിംഗ് സൗകര്യം       

                മൂല്യങ്ങള്‍ക്ക് പ്രാധാന്യം നഷ്ടപ്പെടുന്ന ഈ കാലഘട്ടത്തില്‍ കുട്ടികള്‍ക്കും ,രക്ഷകര്‍ത്താക്കള്‍ക്കുമായി സാമൂഹിക സേവന രംഗങ്ങളിലെ പ്രമുഖര്‍ നയിക്കുന്ന ബോധന ക്ലാസ്സുകളും , കൌണ്സിലിംഗ് സൌകര്യവും സ്കൂളിനുണ്ട് .ആധുനിക കാലഘട്ടത്തിലെ വൈകൃതങ്ങള്‍ക്ക് നടുവില്‍ കൃത്യതയോടും വ്യക്തതയോടും കൂടി ലൈംഗിക അറിവ് പകര്‍ന്നുനല്‍കാന്‍ പ്രത്യേകം ക്ലാസുകള്‍ വിദഗ്ദ്ധരുടെ കീഴില്‍ നടത്തപ്പെട്ടു. വ്യക്തിശുചിത്വം ,പരിസരശുചിത്വം എന്നിവയുടെ പ്രാധാന്യം കുട്ടികളിലെത്തിക്കുന്നതിന് പ്രത്യേക പരിശീലനവും നല്‍കിവരുന്നു.

ഉച്ചഭക്ഷണ മെനു

                      വൃത്തിയും വെടിപ്പുമുള്ള അന്തരീക്ഷത്തില്‍ പാകം ചെയ്യുന്ന ഉച്ചഭക്ഷണം കുട്ടികള്‍ക്ക് സ്കൂളില്‍നിന്നുതന്നെ ലഭ്യമാക്കുന്നു .പോഷക സമൃദ്ധമായ പാല്‍ ,മുട്ട 

കൂടാതെ വിശേഷ അവസരങ്ങളില്‍ പായസം ,ഫ്രൈഡ റൈസ്, മാംസം എന്നിവയും നല്‍കുന്നു.2017 ഇല്‍ ശതോത്തര രജത ജൂബിലി ആഘോഷിക്കുന്നതിന്‍റെ ഭാഗമായി പുതിയ ഡൈനിങ്ങ്‌ ഹാളും പാചകപ്പുരയും നിര്‍മ്മിച്ചു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസ്.പി.സി
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി

{{#multimaps:9.67042,76.511701| width=800px | zoom=16 }}