ഗവ. യൂ പി സ്ക്കൂൾ പുതുവയ്‌പ്പ്
................................
ഗവ. യൂ പി സ്ക്കൂൾ പുതുവയ്‌പ്പ് | |
---|---|
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | Ernakulam |
വിദ്യാഭ്യാസ ജില്ല | Ernakulam |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
25-01-2017 | 26532 |
ചരിത്രം
എ ഡി 1341ല്‍ കൊച്ചി അഴിമുഖത്തുണ്ടായ മഹാപ്രളയത്തെ തുടര്‍ന്ന് വൈപ്പിന്‍ ദ്വീപ് രൂപപ്പെട്ടു. കടല്‍ വച്ചതായതുകൊണ്ട് വൈപ്പ് എന്ന് വിളിക്കുന്നു. 1950 ല്‍ ഈ ഭാഗത്തുണ്ടായ പേമാരിയില്‍ ദ്വീപിന്റെ തെക്ക് ഭാഗത്തായി മഴവെള്ളം കൊച്ചി അഴിമുഖത്തിലൂടെ കടലിലേക്ക് പ്രവഹിച്ച് ചെളി അടിഞ്ഞുകൂടി പുതുവൈപ്പ് രൂപം കൊണ്ടു. വൈപ്പിന്‍കരയുടെ ഉത്ഭവവും പുതുവൈപ്പില്‍ ജനങ്ങളുടെ വര്‍ദ്ധനവോടും കൂടെ നാട്ടില്‍തെന്നെ ഒരു പ്രൈമറി സ്കൂള്‍ സ്ഥാപിച്ചേപറ്റൂ എന്ന സ്ഥിതി വന്നു. കാരണം നല്ല റോഡുകള്‍ ഇല്ലാതിരുന്നതിനാല്‍ കുട്ടികള്‍ക്ക് ചെളിയും തോടും നിറഞ്ഞ പ്രദേശങ്ങളിലൂടെ നടന്ന് ഓച്ചന്തുരുത്ത് സ്കൂളില്‍ പോയി പഠിക്കുക പ്രയാസമായിരുന്നു. അതിനാല്‍ നാട്ടുകാര്‍ സംഘടിച്ചു. കടല്‍ വച്ച ഏകദേശം ഒരേക്കര്‍ സ്ഥലം അവര്‍ സ്കൂളിനായി തിരഞ്ഞെടുത്തു. ഇപ്പോഴത്തെ സെന്റ് സെബാസ്റ്റിന്‍ പള്ളിയുടെ പചിഞ്ഞാറുവശത്തായിരുന്നു ഈ സ്ഥലം. മുള, പനമ്പ്, ഒാല എന്നിവ ഉപയോഗിച്ചായിരുന്നു ആദ്യ സ്കൂള്‍ കെട്ടിടം നിര്‍മ്മിച്ചത്. ഗവണ്‍മെന്റ് ഈ കെട്ടിടം ഏറ്റെടുക്കുകയും സ്കൂള്‍ അനുവദിക്കുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കാരിക്കശേരി ജോര്‍ജ്ജ് 1962 ല്‍ ഈ സ്കൂളിന്റെ പ്രവര്‍ത്തനം ഉത്ഘാടനം ചെയ്തു. ഒന്നു മുതല്‍ നാലു വരെ ക്ലാസുകളിലായി ഏകദേശം 400 കുട്ടികള്‍ ആദ്യ വര്‍ഷം തന്നെ ഈ സ്കൂളില്‍ ചേര്‍ന്നു. 12 അദ്യാപകരുണ്ടായിരുന്നു. പ്രകൃതിക്ഷോഭം സ്കൂളിന്റ സുഗമമായ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തി. ശക്തമായ കാറ്റ് വീശി മേല്‍ക്കൂരയിലെ ഒാല പറന്നു പോകും.കടല്‍ വെള്ളം സ്കൂളിനകത്തേക്കു കയറും. ഒരു മഴക്കാലത്ത് സ്കൂൂള്‍ ഇടിഞ്ഞു വീണു. കുട്ടികളുടെ സുരക്ഷിതത്വത്തെ പ്രതി സ്കൂളിനുവേണ്ടി മറ്റൊരു സ്ഥലം ഗവണ്‍മെന്റ് തിരഞ്ഞെടുത്തു. ആ സ്ഥലത്താണ് ഇന്ന് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. 1966 മുതല്‍ പുതിയ സ്ഥലത്താണ് സ്കൂള്‍ പ്രവര്‍ത്തിച്ചുവരുന്നത്. ആദ്യകാലത്ത് സൗകര്യങ്ങള്‍ കുറവായിരുന്നതിനാല്‍ സ്കൂളില്‍ ഷിഫ്റ്റ് ഏര്‍പ്പെടുത്തി. 1970 ലെ മഴക്കാലത്ത് ശക്തമായ കാറ്റടിച്ച് കെട്ടിടം നിലംപൊത്തി. തുടര്‍ന്ന് ഇപ്പോഴത്തെ സുരക്ഷിതമായ രീതിയില്‍ കെട്ടിടം പുനര്‍നിര്‍മ്മിച്ചു. ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകളിലായി നൂറോളം കുട്ടികള്‍ പഠിക്കുന്നു. 11 അധ്യാപകര്‍ ഈ ഗ്രാമീണ കുട്ടികള്‍ക്ക് അറിവിന്റെ വെളിച്ചം പകര്‍ന്നു കൊടുക്കുന്നു. നല്ല നേതൃത്വപാടവമുള്ള ശ്രീമതി ലീലാമ്മ ഐസക് ആണ് ഇന്ന് സ്കൂളിന്റെ പ്രധാനാധ്യാപിക...
ഭൗതികസൗകര്യങ്ങള്‍
62.40 ആര്‍ ചുറ്റളവില്‍ വ്യാപിച്ചുകിടക്കുന്ന സ്കൂള്‍ വളപ്പില്‍ നാല് കെട്ടിടങ്ങളാണ് ഉള്ളത്. ഇതിലെ പ്രധാന കെട്ടിടത്തില്‍ ഒാഫീസ് റൂം പ്രവര്‍ത്തിക്കുന്നു, ഇതിനോടു ചേര്‍ന്ന് ഹാളായി ഉപയോഗിക്കാവുന്ന സ്റ്റേജ് ഉള്‍പ്പെടെയുള്ള ഭാഗത്ത് പ്രീ പ്രൈമറി വിഭാഗത്തിലായി LKG, UKG എന്നിവയും പ്രവര്‍ത്തിക്കുന്നു. ഇവര്‍ക്കായി പ്രത്യേക കളിയുപകരണങ്ങളും ക്രമീകരിച്ചിരിക്കുന്നു. കിഴക്കേ കെട്ടിടത്തില്‍ കമ്പ്യൂട്ടര്‍ ലാബ്, സ്മാര്‍ട്ട് ക്ലാസ് റൂം എന്നിവ കൂടാതെ മൂന്ന് ക്ലാസ് റൂമുകള്‍ കൂടിയുണ്ട്. പടിഞ്ഞാറെ കെട്ടിത്തില്‍ രണ്ട് ക്ലാസ് റൂമും ഒരു സ്റ്റോര്‍ റൂമും ഉണ്ട്. ഇത് കൂടാതെ പടിഞ്ഞാറുഭാഗത്ത് 800 ചതുരശ്ര അടിയുള്ള ഡൈനിംഗ് ഹാളും തൊട്ടടുത്തായി സ്റ്റോര്‍ റൂം സൗകര്യമുള്ള അടുക്കളയും നിര്‍മ്മിച്ചിരിക്കുന്നു. ഈ കെട്ടിടങ്ങള്‍ എല്ലാം തന്നെ ടൈല്‍ ഇട്ടവയും വൃത്തിയുള്ളവയും ആണ്. പാചകാവശ്യത്തിന് എല്‍പിജിയും വിറകും ഉപയോഗിക്കുന്നു. പൊതു പൈപ്പില്‍ നിന്നും ലഭിക്കുന്ന വെള്ളമാണ് പാചകത്തിനും മറ്റ് ആവശ്യങ്ങല്‍ക്കും ഉപയോഗിക്കുന്നത്. കുട്ടികല്‍ക്ക് കുടിവെള്ളത്തിനായി ഡൈനിംഗ് ഹാളില്‍ തന്നെ വാട്ടര്‍ പ്യൂരിഫയര്‍ സ്ഥാപിച്ചിരിക്കുന്നു. കുട്ടികള്‍ക്കായി വളരെ മികച്ച ടോയ്‌ലെറ്റ് സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുവാനും കായിക പരിശീലനം നേടുവാനും സൗകര്യപ്രദമായ രീതിയിലുള്ള മികച്ച ഗ്രൗണ്ടും ഇവിടെ ലഭ്യമാണ്. മലയാള ഭാഷയുടെ പിതാവായ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിച്ചിട്ടുള്ള കേരളത്തിലെ ഏക വിദ്യാലയവും ഇതാണ്.....
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- പി ടി ഭാസ്കരന്‍
- എം ടി കുമാരന്‍
- സി കെ ചക്രപാണി
കെ എ അഗസ്റ്റിന്‍ പി സി ചന്ദ്രന്‍ രാജപ്പന്‍ പിള്ള മേരി പോള്‍
നേട്ടങ്ങള്‍
വെളിച്ചം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി:-
- മികച്ച വിദ്യാലയത്തിനുള്ള അവാര്‍ഡ് ലഭിച്ചു. (2014-2015)
- മികച്ച ടീം വര്‍ക്കിനുള്ള അവാര്‍ഡ് ലഭിച്ചു. (2015-2016)
- മികച്ച പ്രധാനാധ്യാപികയ്ക്കുള്ള അവാര്‍ഡിന് ശ്രീമതി മേരി പോള്‍ ടീച്ചര്‍ അര്‍ഹയായി
- മികച്ച അധ്യാപികയ്ക്കുള്ള അവാര്‍ഡ് ശ്രീമതി രേഖ ടീച്ചര്‍ക്കു ലഭിച്ചു.(2014-2015)
- 2016 ല്‍ മികച്ച അദ്യാപകനുള്ള സംസ്ഥാന അവാര്‍ഡിന് ശ്രീ സി സി വിശ്വനാഥന്‍സര്‍ അര്‍ഹനായി.(2015-2016)
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ചന്ര ബോസ്
അഞ്ച് വാദ്യോപകരണങ്ങള്‍ ഒരുമിച്ച് വായിച്ച് ലിംക ബുക്ക് ഒാഫ് വേള്‍ഡ് റെക്കോഡില്‍ ഇടം നേടി.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:10.002533,76.226351 |zoom=13}}