സ്കൂളുകൾക്കുള്ള നിർദ്ദേശങ്ങൾ
സ്കൂളിള്‍ വിക്കിയില്‍ പങ്കാളികളാകുന്നവര്‍ ശ്രദ്ധിക്കേണ്ട നിര്‍ദ്ദേശങ്ങളാണ് ഇതില്‍ പരാമര്‍ശിക്കുന്നത്.
അംഗത്വം
സ്കൂള്‍ വിക്കിയിലേക്ക് വിവരങ്ങള്‍ സംഭാവന ചെയ്യാന്‍ തയ്യാറുള്ള ആര്‍ക്കും സ്കൂള്‍ വിക്കിയില്‍ അംഗത്വമെടുക്കാം.അംഗത്വം ആഗ്രഹിക്കുന്നവര്‍, ഏത് പേരിലും അംഗത്വമെടുക്കാമെങ്കിലും സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്ന ഉപയോക്താവ്, സ്കൂളിന്റെ പേരില്‍ തന്നെ അംഗത്വമെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. തുടര്‍ന്നുള്ള പരിഗണനകള്‍ക്ക് ഈ അംഗത്വനാമമാണ് നിര്‍ദ്ദേശിക്കപ്പെടുന്നത്.
സ്കൂള്‍ താളുകള്‍
സ്കൂള്‍ താളുകള്‍ തയ്യാറാക്കുമ്പോള്‍ അടുക്കും ചിട്ടയും വരുത്തുന്നതിന്നായി, ചില കീഴ്വഴക്കങ്ങള്‍ പാലിക്കേണ്ടതാണ്. സ്കൂള്‍ താളുകളുകള്‍ക്ക് പേരു നല്‍കുമ്പോള്‍ കഴിവതും ചുരുക്ക പേരുകള്‍ നല്‍കാന്‍ ശ്രമിക്കുക. പൊതുവായി വരുന്ന വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ഐക്യരൂപം വരുത്താന്‍ ശ്രദ്ധിക്കുക. ഗവണ്‍മെന്‍റ്, എച്ച്.എസ്. എസ് തോന്നയ്ക്കല്‍, ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട്, എന്നിങ്ങനെ ഉള്‍പ്പെടുത്തുന്നതിനു പകരം(ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ) ഔദ്യോഗിക പേരുകള്‍ നല്‍കുന്നതാണ് അഭികാമ്യം. ഓരോ ചുരുക്കപ്പേരിന് ശേഷവും '.' (dot) ചിഹ്നം നല്കുക, വാക്കുകള്‍ തമ്മില്‍ സ്പെയ്സ് (space) ഉപയോഗിച്ച് വേര്‍തിരിക്കുക തുടങ്ങിയവ സ്കൂള്‍ താളുകള്‍ തയ്യാറാക്കുമ്പോള്‍ പാലിക്കേണ്ട കീഴ്വഴക്കങ്ങളാണ്. എല്ലാ വിദ്യാലയങ്ങളുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള താളുകള്‍ നേരത്തേ തയ്യാറാക്കി വെച്ചിട്ടുണ്ട്. ജില്ല, വിദ്യാഭ്യാസ ജില്ല, സ്കൂള്‍ എന്നീ ക്രമത്തില്‍ സ്കൂള്‍ താളുകള്‍ തുറക്കാവുന്നതാണ്. പുതിയ താളുകള്‍ തുടങ്ങുമ്പോഴും വിവരങ്ങള്‍ ഉള്‍പ്പെടുത്തുമ്പോഴും കീഴ്വഴക്കങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിക്കുക. നിലവില്‍ ഒഴിഞ്ഞ താളിലേക്ക് താള്‍മാതൃകയുടെ മൂലരൂപം പകര്‍ത്തി നിങ്ങളുടെ സ്കൂള്‍ താളിന് ഘടന നല്‍കാവു ന്നതും ആവശ്യമായ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തി കൂടുതല്‍ ആകര്‍ഷകമാക്കാവുന്നതും ആണ്. പരിപൂര്‍ണ്ണമായും മലയാളത്തിലാണ് വിവരങ്ങള്‍ ഉള്‍പ്പെടുത്തേണ്ടത്. യുനികോഡ് അനുകൂലിക്കുന്ന മിക്കവാറും എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും ഉള്ള ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ് ഉപയോഗിച്ച് മലയാളം ടൈപ്പു ചെയ്യാവുന്നതാണ് ഏറ്റവും നല്ല രീതി. സ്കൂള്‍വിക്കിയില്‍ ഇന്റഗ്രേറ്റ് ചെയ്തിരിക്കുന്ന ഇന്‍ബില്‍റ്റ് ടൂള്‍ ഉപയോഗിച്ചും മലയാളം ടൈപ്പ് ചെയ്യാവുന്നതാണ്. ഇടതു ഭാഗത്ത് സൈഡ് ബാറില്‍ തിരയുക എന്ന ഭാഗത്ത് കൊടുത്തിരിക്കുന്ന മംഗ്ലിഷിലെഴുതുക എന്നതിനു തൊട്ടടുത്തുള്ള ചെക്ക് ബോക്സ് സെലക്ട് ചെയ്താല്‍ നിങ്ങള്‍ക്ക് എവിടേയും ഫൊണറ്റിക് കീബോര്‍ഡ് ഉപയോഗിച് മലയാളത്തില്‍ ടൈപ്പ് ചെയ്യാം. ഏതെങ്കിലും ടെക്സ്റ്റ് എഡിറ്ററില്‍ തയ്യാറാക്കിയ ലേഖനത്തെ സ്കൂള്‍വിക്കിയില്‍ പേസ്റ്റ് ചെയ്തും സ്കൂള്‍ വിക്കി പേജുകള്‍ തയ്യാറാക്കാം.
സ്കൂള്‍ താളുകളില്‍ പൊതുവായി ഉള്‍പ്പെടുത്തേണ്ട ചില ഘടകങ്ങളുണ്ട്.
ഇംഗ്ലീഷ് വിലാസം
സ്കൂള്‍വിക്കിയിലെ ഒരു ലേഖനത്തിലേക്കുള്ള കണ്ണി, ബ്ലോഗിലോ, ഇ-മെയിലിലോ, മറ്റു സ്ഥലങ്ങളിലോ ഉപയോഗിക്കാന്‍ പാകത്തില്‍ ചെറുതും സൗകര്യപ്രദവുമായ വിധത്തില്‍ ഇംഗ്ലീഷ് യു.ആര്‍.എല്‍ ആയി ക്രമീകരിച്ചിരിക്കുന്നതാണ് 'ഇംഗ്ലീഷ് വിലാസം'. പേജുകളെ സര്‍ച്ച് ചെയ്തു കണ്ടെത്തുന്നതിനും ഈ ഇംഗ്ലീഷ് വിലാസങ്ങള്‍ ഉപകാരപ്രദമാണ്. സ്കൂള്‍ താളുകളില്‍ ഇംഗ്ലീഷ് വിലാസം ഉള്‍പ്പെടുത്തുന്നതിന്, {{prettyurl|G.V.H.S.S. Makkaraparamba}} എന്ന് സ്കൂള്‍ പേജിന്റെ എഡിറ്റിംഗ് ജാലകത്തില്‍ ഏറ്റവും മുകളിലായി ഉള്‍പ്പെടുത്തുക. വിദ്യാലയത്തിന്റെ ഇംഗ്ലീഷ് വിലാസം നല്‍കുമ്പോള്‍ ചുരുക്ക പേരുകള്‍ നല്‍കുക. ഓരോ ചുരുക്കപ്പേരിന് ശേഷവും . (dot) ചിഹ്നം നല്കേണ്ടതാണ്. വാക്കുകള്‍ തമ്മില്‍ സ്പെയ്സ് (space) ഉപയോഗിച്ച് വേര്‍തിരിക്കേണ്ടതാണ്. prettyurl കോഡ് എഡിറ്റിംഗ് ജാലകത്തില്‍ നല്‍കുന്നതോടെ G.V.H.S.S. Makkaraparamba എന്ന പേരില്‍ ഒരു പുതിയ താള്‍ തയ്യാറാക്കപ്പെടുകയും ഇതിലേക്കുള്ള കണ്ണി, സ്കൂള്‍ താളിന് മുകളില്‍ വലതുഭാഗത്തായി ചതുരക്കള്ളിയില്‍ ദൃശ്യമാകുകയും ചെയ്യും. ഇനി ഇംഗ്ലീഷ് വിലാസത്തിലുള്ള ഈ പേജില്‍ നിന്നും സ്കൂള്‍ താളിലേക്ക് റിഡയറക്ട് ചെയ്യുകയാണ് വേണ്ടത്. ഇതിനായി, ഇംഗ്ലീഷ് വിലാസത്തിലുള്ള സ്കൂള്‍ താളില്‍, ടൂള്‍ബാറിലെ ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ദൃശ്യമാകുന്ന #REDIRECT [[ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ]] എന്ന കോഡില്‍ സ്കൂള്‍ പേജിന്റെ പേര് നല്‍കി ഇംഗ്ലീഷ് വിലാസം തയ്യാറാക്കാം. ഒരു ലേഖനത്തിന്റെ ഇംഗ്ലീഷ് വിലാസം കോപ്പി ചെയ്യാന്‍, പ്രദര്‍ശിപ്പിക്കുക എന്ന കണ്ണിയില്‍ ഞെക്കുമ്പോള്‍ ദൃശ്യമാകുന്ന URL -ല്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Copy link location എന്നതില്‍ ഞെക്കുക. പിന്നീട് നിങ്ങള്‍ക്ക് ഇഷ്ടമുള്ളിടത്ത് കോപ്പി ചെയ്ത ഇംഗ്ലീഷ് വിലാസം പേസ്റ്റ് ചെയ്യാം.
ഇന്‍ഫോ ബോക്സ്.
വിദ്യാലയത്തെ സംബന്ധിക്കുന്ന പ്രധാന വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനാണ്‍ ഈ സൌകര്യം ഉള്‍പ്പെടുത്തിയിട്ടുള്ളത്. ചില ചരങ്ങളുടെ (Variables) സഹായത്തോടെയാണ് ഇന്‍ഫോ ബോക്സില്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള വിവരങ്ങള്‍ സ്വീകരിക്കുന്നത്. ഇന്‍ഫോബോക്സ് ഉള്‍പ്പെടുത്തുന്നതിനായി, താഴെ പറയുന്ന കോഡുകള്‍ കൃത്യമായി നല്‍കേണ്ടതാണ്.
{{Infobox School | സ്ഥലപ്പേര്= മലപ്പുറം | വിദ്യാഭ്യാസ ജില്ല= മലപ്പുറം | റവന്യൂ ജില്ല= മലപ്പുറം | സ്കൂള്‍ കോഡ്= 18019 | സ്ഥാപിതദിവസം= 01 | സ്ഥാപിതമാസം= 06 | സ്ഥാപിതവര്‍ഷം= 1968 | സ്കൂള്‍ വിലാസം= മക്കരപറമ്പ പി.ഒ, <br/>മലപ്പുറം | പിന്‍ കോഡ്= 676519 | സ്കൂള്‍ ഫോണ്‍= 04933283060 | സ്കൂള്‍ ഇമെയില്‍= gvhssmakkaraparamba@gmail.com | സ്കൂള്‍ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in | ഉപ ജില്ല= മങ്കട | ഭരണം വിഭാഗം= സര്‍ക്കാര്‍ | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് | പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ് | മാദ്ധ്യമം= മലയാളം | ആൺകുട്ടികളുടെ എണ്ണം= 2268 | പെൺകുട്ടികളുടെ എണ്ണം= 2068 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336 | അദ്ധ്യാപകരുടെ എണ്ണം= 53 | പ്രിന്‍സിപ്പല്‍= | പ്രധാന അദ്ധ്യാപകന്‍= | പി.ടി.ഏ. പ്രസിഡണ്ട്= | സ്കൂള്‍ ചിത്രം= 18019_1.jpg | }}
വിവരങ്ങള്‍ ' = ' ചിഹ്നത്തിന് ശേഷം മാത്രമാണ് ഉള്‍പ്പെടുത്തേണ്ടത്. ' = ' ചിഹ്നത്തിന് മുന്നിലുള്ള ചരങ്ങളില്‍ മാറ്റം അനുവദനീയമല്ല. ('|'(പൈപ്പ്) ചിഹ്നം ഓരോ വരിയുടെയും അവസാനത്തിലോ അടുത്ത വരിയുടെ ആദ്യത്തിലോ ഉള്‍പ്പെടുത്താം). ഏതെങ്കിലും വിവരം നല്‍കുന്നില്ല എങ്കിലും പ്രസ്തുത വരിയില്‍ മാറ്റം വരുത്താന്‍ പാടില്ല. ഓരോ വരിയുടെയും അവസാനത്തില്‍ നല്‍കുന്ന '|' (പൈപ്പ്) ചിഹ്നം നഷ്ടമാകുന്നത് തുടര്‍ന്നുള്ള വരികളിലെ വിവരങ്ങളെയും ബാധിക്കുമെന്നതിനാല്‍ അവ നഷ്ടമാവാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
താള്‍ വിവരങ്ങള്‍
വിദ്യാലയത്തെ സംബന്ധിക്കുന്ന ആമുഖ വാചകങ്ങളാണ് ഏറ്റവും ആദ്യം ഉള്‍പ്പെടുത്തേണ്ടത്. ഇതിന് തലക്കെട്ട് നല്കേണ്ടതില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. വിദ്യാലയത്തെ കുറിച്ച് അടുത്തറിയാന്‍ സഹായിക്കുന്ന വിവരങ്ങളാകണം തുടര്‍ന്ന് സ്കൂള്‍ താളുകളില്‍ ഉള്‍പ്പെടുത്തേണ്ടത്. പൊതുവായി ഉള്‍പ്പെടുത്താവുന്ന ചില വിവരങ്ങള്‍ ചുവടെ കൊടുക്കുന്നു.
- ചരിത്രം
- ഭൗതികസൗകര്യങ്ങള്‍
- പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- നേട്ടങ്ങള്‍
- മാനേജ്മെന്റ്
- മുന്‍ സാരഥികള്‍
- പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- വഴികാട്ടി
താള്‍ തിരുത്തലുകള്‍
തയ്യാറാക്കിയ താളുകളില്‍ ആവശ്യമായ തിരുത്തലുകള്‍ ഏത് സമയത്തും അവരവര്‍ക്ക് വരുത്താവുന്നതാണ്. കൂടാതെ തിരുത്താന്‍ അനുവാദമുള്ള മറ്റ് താളുകളിലും ആവശ്യമെങ്കില്‍ അധികവിവരങ്ങള്‍ സംഭാവന നല്കാവുന്നതും തിരുത്തലുകള്‍ വരുത്താവുന്നതുമാണ്. മാറ്റം വരുത്തേണ്ട താളില്‍ ചെല്ലുക. മുകളിലുള്ള 'മാറ്റിയെഴുതുക' എന്ന ടാബില്‍ ഞെക്കുക. ദൃശ്യമാകുന്ന 'മാറ്റങ്ങള്‍ വരുത്താനുള്ള ജാലകം ' ത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താവുന്നതാണ്. 'പ്രിവ്യൂ കാണുക' ക്ലിക്ക് ചെയ്ത് തങ്ങള്‍ വരുത്തിയ മാറ്റങ്ങള്‍ കാണുക. മാറ്റങ്ങള്‍ തൃപ്തിപരമെങ്ങില്‍ 'സേവ് ചെയ്യുക' ക്ലിക്ക് ചെയ്ത് ലേഖനം സൂക്ഷിക്കുക. എച്ച്.ടി.എം.എല്‍ ഭാഷയിലേതുപോലെ വിവരങ്ങള്‍ നിശ്ചിതരൂപത്തില്‍ ദൃശ്യമാക്കുന്നതിന്ന് ചില കോഡുകള്‍ ഉപയോഗിക്കേണ്ടതുണ്ട്. ഉദാഹരണമായി, ഒരു പാരഗ്രാഫിന്റെ തുടക്കത്തില്‍ സ്പേസ് (Space) ഇടുന്നത് ആ പാരഗ്രാഫിനെ പ്രത്യേക ബോക്സായി കാണിക്കാന്‍ ഇടയാക്കും. ഒരു പാരഗ്രാഫിനെ ഇടതു മാര്‍ജിനില്‍ നിന്നും അല്പം മാറി (left Indentation) ഉള്‍പ്പെടുത്തുന്നതിന്ന് പാരഗ്രാഫിന്റെ തുടക്കത്തില്‍ ' : ' നല്‍കിയാല്‍ മതിയാകും. ഭംഗിവരുത്തലുകള്‍ വരുത്തേണ്ട വാക്കുകള്‍ സെലക്ട് ചെയ്ത്, താഴെ പറയുന്ന എഡിറ്റിംഗ് ടൂളുകള്‍ ക്ലിക്ക് ചെയ്ത് താളിനെ ആകര്‍ഷകമാക്കാം.
ചിത്രങ്ങള്‍
താളുകളുടെ ആകര്‍ഷണീയതക്ക് ആവശ്യമെങ്കില്‍ ചുരുക്കം ചിത്രങ്ങള്‍ ഉള്‍പ്പെടുത്താവുന്നതാണ്. ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന്നു മുമ്പായി, അവക്ക് അനുയോജ്യമായ പേര് നല്‍കേണ്ടതാണ്. ഒരു പേരില്‍ ഒരു ചിത്രം മാത്രമേ ഉള്‍പ്പെടുത്താന്‍ കഴിയൂ എന്നതിനാല്‍ picture.png , schoolphoto.jpg, pic12.png തുടങ്ങിയ പൊതുവായ പേരുകള്‍ സ്കൂള്‍ ചിത്രങ്ങള്‍ക്ക് അഭികാമ്യമല്ല. അതിനാല്‍ ചിത്രങ്ങള്‍ക്ക് പേര് നല്‍കുമ്പോള്‍ അവയെ പ്രത്യേകം തിരിച്ചറിയുന്നതിനായി സ്കൂള്‍കോഡ് ഉള്‍പ്പെടുത്തി, 24015_1.png , 18015_pic_1.jpg തുടങ്ങിയ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കേണ്ടതാണ്. 1 MB യില്‍ താഴെയുള്ള ചിത്രങ്ങള്‍ മാത്രമേ സ്കൂള്‍ വിക്കിയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുകയുള്ളൂ.
ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുന്ന വിധം
താളുകളില്‍ ഉള്‍പ്പെടുത്തുന്നതിന്ന് മുമ്പായി ചിത്രങ്ങളെ സ്കൂള്‍ വിക്കിയിലേക്ക് അപ് ലോഡ് ചെയേണ്ടതുണ്ട്. പണിസഞ്ചിയില്‍ നിന്നും അപ് ലോഡ് ബട്ടണില്‍ ക്ലിക്ക് ചെയ്ത് ചിത്രങ്ങളെ അപ് ലോഡ് ചെയാം. സ്കൂള്‍ വിക്കിയിലേക്ക് അപ്‍ലോഡ് ചെയ്തിട്ടുള്ള ചിത്രങ്ങളെ ലേഖന ങ്ങളില്‍ ചേര്‍ക്കുവാന്‍ [[ചിത്രം:ഫയലിന്റെ_പേര്.jpg]], [[ചിത്രം:ഫയലിന്റെ_പേര്.png|ചിത്രത്തിനുപകരമുള്ള എഴുത്ത്]] എന്നി നിര്‍ദ്ദേശങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. വലിയ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുന്നത് താളുകള്‍ക്ക് അഭംഗിയുണ്ടാക്കും എന്നതിനാല്‍ അനുയോജ്യമായ വിധത്തില്‍ അവയെ ക്രമീകരിക്കുന്നതാണ് അഭികാമ്യം. ചിത്രങ്ങളുടെ ചെറുരൂപങ്ങള്‍ ലേഖനങ്ങളില്‍ ചേര്‍ക്കുവാന്‍ താഴെ പറയുന്ന രീതികള്‍ അവലംബിക്കാം. [[ചിത്രം:ഫയലിന്റെ_പേര്.png|thumb|വീതിpx|സ്ഥാനം|അടിക്കുറിപ്പ്]] [[ചിത്രം:18019_3.jpg|thumb|150px|center|''സ്മാര്‍ട്ട് റൂം'']] [[ചിത്രം:Ravivarma3.jpg|thumb|150px|center|''ശകുന്തള'',<br>ഒരു [[രാജാ രവിവര്‍മ്മ|രവിവര്‍മ്മ]] ചിത്രം.]] ഈ നിര്‍ദ്ദേശത്തിലെ അടിക്കുറിപ്പില്‍ സാധാരണ വിക്കിലേഖനങ്ങളിലുപയോഗിക്കുന്ന എല്ലാ ഫോര്‍മാറ്റിംഗ് സാധ്യതകളും ഉപയോഗിക്കാം. സ്ഥാനം left, right,center എന്നിങ്ങനെയും, വീതി പിക്സലിലും ആണ് കൊടുക്കേണ്ടത്. സ്കൂള്‍ താളുകളിലെ ഇന്‍ഫോബോക്സില്‍ ഉള്‍പ്പെടുത്തുന്ന ചിത്രങ്ങള്‍ക്ക് ക്രമീകരണങ്ങള്‍ ആവശ്യമില്ല.
ഉപതാളുകള്‍
സ്കള്‍ പേജിലെ ഏതെങ്കിലും വാക്കിന് അധികവിവരങ്ങള്‍ ഉള്‍പ്പെടുത്തുമ്പോള്‍, അവ സ്കൂളുമായി മാത്രം ബന്ധപ്പെട്ട വിവരങ്ങളാണ് എങ്കില്‍ ഉപതാള്‍ ആയി ഉള്‍പ്പെടുത്താവുന്നതാണ് നല്ലത്. [[നിലവിലുള്ള സ്കൂള്‍ പേജിന്റെ പേര് / ഉപതാളിന്റെ പേര് ]] (ഉദാ: [[ടി.എസ്.എന്‍.എം.എച്ച്.എസ്. കുണ്ടൂര്‍ക്കുന്ന്/അദ്ധ്യാപകര്‍]] ) എന്ന പേരിലാണ് ഉപ താളുകള്‍ തയ്യാറാക്കുന്നത്. ഉപതാളിലേക്ക് ലിങ്കു തയ്യാറാക്കുകയും അതില്‍ പിന്നീട് വിവരങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്യാം.
സ്കൂള്‍ മാപ്പ്
വിദ്യാലയത്തിന്റെ സ്ഥാനം അടയാളപ്പെടുത്തിയ ഭൂപടം ഉള്‍പ്പെടുത്തനും സ്കൂള്‍വിക്കിയില്‍ സൌകര്യമുണ്ട്. ടൂള്‍ ബാറില്‍ നിന്നും മാപ്പ് ഉള്‍പ്പെടുത്തുന്നതിനുള്ള ഈ ടൂള്‍ ക്ലിക്ക് ചെയ്യുക. തുറന്നു വരുന്ന ഗൂഗിള്‍ ജാലകത്തില്‍ സ്കൂളിന്റെ സ്ഥാനം കണ്ടെത്തുക. സ്കൂള്‍ ജാലകത്തിലെ ദൃശ്യമാകേണ്ട മാപ്പിന്റെ വീതി, ഉയരം എന്നിവ ഈ ജാലകത്തില്‍ ക്രമീകരിക്കാം.
ഈ ക്രമീകരണങ്ങള്‍ക്കനുസരിച്ചുള്ള കോഡുകള്‍ താഴെയായി കാണാവുന്നതാണ്. ഈ കോഡ് കോപ്പി ചെയ്ത്, മാപ്പിനെ ദൃശ്യമാക്കേണ്ട സ്ഥാനത്ത് പേസ്റ്റ് ചെയ്ത് സ്കൂള്‍ മാപ്പ് ഉള്‍പ്പെടുത്താം.
മീഡിയ ഫയലുകളെ ചേര്‍ക്കാന്‍
സ്കൂള്‍ വിക്കിയിലേക്ക് ഉള്‍പ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്ന ഓഡിയോ, വീഡിയോ ഫയലുകളെ അപ് ലോഡ് ചെയ്യേണ്ടതൂണ്ട്. അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുള്ള ഫയലുകളെ ലേഖനങ്ങളില്‍ ചേര്‍ക്കുവാന്‍ താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ പ്രയോജനപ്പെടുത്താം. ഓഡിയോ ഫയലുകള്‍ : <flashmp3>filename.mp3|autostart=no|bg=0xADFF2F</flashmp3> വീഡിയോ ഫയലുകള്‍ : {{#ev:youtube|KXO53VUF4ls|400}} എന്നിങ്ങനെ ഉപയോഗിക്കാവുന്നതാണ്.
മാതൃകകള്‍
- Collegiate School (New York), USA
- Auckland Grammar School, New Zealand
- Colegio Nacional de Buenos Aires, Argentina
- Collège Stanislas de Paris, France
- Ecole Technique Officielle, Rwanda
- Eton College, England
- Bergen katedralskole, Norway
- Boston Latin School, Massachusetts, USA
- Chengdu Shishi High School, Chengdu, China
- Akademisches Gymnasium (Vienna), Austria