ഗവ. എച്ച് എസ് മാതമംഗലം/പ്രവർത്തനങ്ങൾ/2025-26
| Home | 2025-26 |
2025 SSLC പരീക്ഷയിൽ 100% വിജയം
2025 SSLC പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് മാതമംഗലം ഗവ. ഹൈസ്കൂൾ . 100%വിജയവും 4 full A+ 1 8A+ (ഗോത്ര വിഭാഗം ) എന്നിവ നേടി ഗാഥ തുടരുന്നു. കൂടാതെ പൊതുവിദേ.ാഭ്യാസ വകുപ്പ് നടത്തിയ സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷയിൽ 12 കുട്ടികൾ ഉന്നതവിജയം കൈവരിച്ചു. ഉറുദു ടാലന്റ് പരീക്ഷയിലും ഉന്നതവിജയം കൈവരിച്ചു. 2024 ലെ യു എസ് എസ് സ്കോളർഷിപ്പിന് 4 കുട്ടികളും അർഹരായി.


പ്രവേശനോത്സവം
2025-26 അധ്യയന വർഷത്തെ ജി.എച്ച്.എസ്. മാതമംഗലത്തിലെ പ്രവേശനോത്സവം സ്കൂൾ PTA പ്രസിഡന്റ് ശ്രീ. അനിൽ സി യുടെ അധ്യക്ഷതയിൽ നൂൽപ്പുഴ പഞ്ചായത്ത് വികസന കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ മിനി സതീശൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കുട്ടികൃഷ്ണൻ, സീനിയർ അസിസ്റ്റൻറ് ഡോ.കെ ടി അഷറഫ് എന്നിവർ ആശംസകൾ അർപ്പിച്ചു.




നല്ലപാഠം
റോഡ് സുരക്ഷയും ട്രാഫിക് നിയമങ്ങളും
നല്ല പാഠത്തിന്റെ ആദ്യപ്രവർത്തനമായി കുട്ടികൾക്ക് റോഡ് സുരക്ഷയും ട്രാഫിക് നിയമങ്ങളും എന്ന വിഷയത്തെ അധികരിച്ച് ക്ലാസ് കൊടുക്കുകയുണ്ടായി. ഈ വിഷയത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് വിദ്യാർഥികൾ അവതരിപ്പിച്ച തെരുവുനാടകം ഏറെ മിഴിവുള്ളതും കാലത്തിന് അനുയോജ്യവുമായിരുന്നു.
ജൂൺ 5 പരിസ്ഥിതിദിനപരിപാടികൾ

പരിസ്ഥിതി ക്ലബ്ബിന്റെ ഭാഗമായി വിവിധ പരിപാടികളുടെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ കുട്ടികൃഷ്ണൻ സി വി നിർവഹിച്ചു. എൽ.പി, യു.പി, എച്ച് എസ് എന്നീ വിഭാഗങ്ങളിൽ വെവ്വേറെ പ്രവർത്തനങ്ങളായിരുന്നു നടത്തിയത്. ഇതിന്റെ മേൽനോട്ടം ജീജമോൾ നിർവഹിച്ചു. പ്ലാസ്റ്റിക് ഫ്രീ ക്യാമ്പസ്, പേപ്പർ രഹിത ക്യാമ്പസ് എന്ന ആശയത്തിലൂന്നിയുള്ള പരിപാടിയായിരുന്നു പ്രധാനപ്പെട്ടത്. വ്യക്തിശുചിത്വം, പരിസരശുചിത്വം എന്നീ വിഷയങ്ങളിൽ വിദ്യാഥികൾ റോൾപ്ലേ അവതരിപ്പിച്ചത് ഏറെ ശ്രദ്ധ നേടി.
നല്ലപാഠം

ലഹരി വിരുദ്ധസെമിനാർ
വിദ്യാർഥികളുൾപ്പെടുന്ന സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തെക്കുറിച്ചും അതിന്റെ മാരകമായ ദൂഷ്യഫലങ്ങളെ ക്കുറിച്ചുമായിരുന്നു നല്ലപാഠത്തിന്റെ രണ്ടാമത്തെ എപ്പിസോഡിൽ പ്രാധാന്യം കൊടുത്തത്. അധ്യാപകശാക്തീകരണത്തിന് ഉപയോഗിച്ച വിവിധ വീഡിയോകളും പൊതുവിദ്യാബ്യാസവകുപ്പ് നൽകിയ മൊഡ്യൂളുമുപയോഗിച്ചുള്ള ഫലപ്രദമായ ക്ലാസായിരുന്നു അധ്യാപകനായ ഷിബു കെ കെ നിർവഹിച്ചത്. ഹെെസ്കൂൾ വിദ്യാർഥികൾക്ക് ഈ വിഷയവുമായി ബന്ധപ്പെട്ട ക്സാസ് എടുത്തത് കൗൺസിലർ പ്രിൻസിയും അധ്യാപികയായ സൗമ്യ സുമിനുമാണ്.
നല്ല പാഠം
നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തം



നല്ല പാഠം
ഡിജിറ്റ അച്ചടക്കം
കുട്ടികളിൽ വർധിച്ചു വരുന്ന സോഷ്യൽ മീഡിയ ഉപയോഗത്തെക്കുറിച്ചും അവയുടെ ദൂഷ്യ ഫലങ്ങളെക്കുറിച്ചും സംസാരിച്ചു. എങ്ങനെയാണ് നാം ഡിജിറ്റൽ അച്ചടക്കം പാലിക്കേണ്ടതെന്നും സൈബർ കുറ്റകൃത്യങ്ങളിൽ അകപ്പെടാതിരിക്കാൻ എടുക്കേണ്ട മുൻകരുതലുകൾ എന്തെന്നും അധ്യാപകരായ ഉണ്ണി സാർ, ചിത്ര ടീച്ചർ എന്നിവർ വിശദീകരിച്ചു. പുറമെ, മാറിവന്ന പുതിയ 22.04 സോഫ്റ്റ്വെയർ എങ്ങനെ കൈകാര്യം ചെയ്യണമെന്നും വിശദീകരിച്ചു.

നല്ലപാഠം - പൊതുമുതൽ സംരക്ഷണം
നല്ലപാഠത്തിന്റെ മറ്റൊരു എപ്പിസോഡായ പെതുമുതൽ സംരക്ഷണത്തെക്കുറിച്ച് അധ്യാപകരായ രാജു, ഉണ്ണി പി ആർ, ചിത്രലേഖ എന്നിവർ ക്ലാസെടുത്തു. കുട്ടികൾ സ്കൂളിന്റെയും മറ്റു പൊതുമുതൽ നശിപ്പിക്കുന്നതിന്റെയും പ്രശ്നങ്ങളെക്കുറിച്ച് ഇവർ സോദാഹരണം പറഞ്ഞുകൊടുത്തു.
നല്ലപാഠം - ക്രോഢീകരണം
രണ്ടാഴ്ച നീണ്ടുനിന്ന നല്ലപാഠം എന്ന പദ്ധതിയുടെ ക്രോഢീകരണം 13.06.2025 ന് സ്പെഷ്യൽ അസംബ്ലിയിൽ അവതരിപ്പിച്ചു. അധ്യാപകനായ ഡോ പി വി ബിജു ഇതിന്റെ ക്രോഢീകരണം സംക്ഷിപ്തമായി അവതരിപ്പിച്ചു. ഹെഡ്മാസ്റ്റർ ശ്രീ കുട്ടികൃഷ്ണൻ സി വി, നല്ലപാഠത്തിന്റെ വിദ്യാലയതലസാധ്യതകളെക്കുറിച്ച് സംസാരിച്ചു.


പുകയിലവിരുദ്ധ ബോധവത്കരണ ക്ലാസ്
പുകയിലവിരുദ്ധദിനവുമായി ബന്ധപ്പെട്ട ബോധവത്കരണക്ലാസ് നൂൽപ്പുഴ ഫാമിലി ഹെൽത്ത് സെന്ററിലെ സ്ററാഫ് നഴ്സ് ക്ലാസെടുത്തു. വിദ്യാർഥിസമൂഹത്തിൽ അധികമായി കാണപ്പെടുന്ന ലഹരിഉപയോഗത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ചായിരുന്നു ഈ ക്ലാസ് കൂടുതലും ശ്രദ്ധ കൊടുത്തത്.


വായനാമാസാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും
ജൂൺ 19ന് വായനാദിനത്തോടനുബന്ധിച്ച് നടത്തിയ പ്രവർത്തനപരിപാടികൾ കുട്ടികളിൽ ആവേശം നിറച്ചു. വായനാദിനത്തിന്റെ ഔദ്യോഗികഉദ്ഘാടനം അധ്യാപകനും നാടൻപാട്ടുകലാകാരനുമായ ശ്രീ.പീറ്റർ മാഷ് നിർവ്വഹിച്ചു. കുട്ടികളുമായി അദ്ദേഹം ഇടപെടുകയും കുറെയേറെ നാടൻപാട്ടുകൾപാടി സദസ്സിനെ ലഹരിപിടിപ്പിക്കുകയും ചെയ്തു. ഹെഡ്മാസ്റ്റർ കട്ടികൃഷ്ണൻ സി വി, പിടിഎ പ്രസിഡണ്ട് സി അനിൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.


അന്താരാഷ്ട്രയോഗ ദിനം
അന്താരാഷ്ട്രയോഗദിനത്തിന്റെ ഭാഗമായി മാതമംഗലം ഹൈസ്കൂളിലെ കുട്ടികൾക്ക് യോഗയെക്കുറിച്ചും അതിന്റെ മൂല്യത്തെക്കുറിച്ചുമുള്ള 20-06-25 ന് ക്ലാസ് നടത്തുകയുണ്ടായി. യോഗ ഇൻസ്ട്രൿടർ ശ്രീകലയാണ് ഇത് നയിച്ചത്. യോഗാദിനത്തിന്റെ ഭാഗമായി നൂൽപ്പുഴ പഞ്ചായത്ത് നടത്തിയ പ്രത്യേകപരിപാടിയായിരുന്നു ഇത്.


വായനാദിനക്വിസ്
വായനാദിനപരിപാടികളുടെ ഭാഗമായി യു പി തലത്തിൽ 25-06-25 ന് ക്വിസ് മത്സരം നടത്തി. 30 ഓളം കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ ഏഴാം ക്ലാസുകാരായ ശിവാനി വി ജി, ആദിദേവ് എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.

ലഹരി - ബോധവത്കരണസെമിനാർ
പേവിഷബാധ ബോധവത്കരണം
പൊതുജനാരോഗ്യരംഗത്ത് വർധിച്ചുവരുന്ന വിപത്തായി മാറിക്കൊണ്ടിരിക്കുകയാണ് പേവിഷബാധ. കടിയേൽക്കുമ്പോഴും വളർത്തുമൃഗാദികളെ താലോലിക്കുമ്പോഴുമുണ്ടാകുന്ന പേവിഷബാധയെ പ്രതിരോധിക്കുന്നതിനും പേവിഷത്തെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനുമായി നൂൽപ്പുഴ ആരോഗ്യകേന്ദ്രവുമായി കൈകോർത്തുനടത്തിയ ബോധവത്കരണം സ്കൂൾ അസംബ്ലിയിൽവെച്ച് നടന്നു. നൂൽപ്പുഴ ആരോഗ്യകേന്ദ്രത്തിലെ നേഴ്സായ...............ആണ് ഇതിനെക്കുറിച്ച് സംസാരിച്ചത്.


ശാസ്ത്രദിനക്വിസ്- 21-07-2025
ജൂലെെ 21 ന് ദേശീയ ചാന്ദ്രദിനവ ബന്ധപ്പെട്ട് കുട്ടികൾക്ക് ശാസ്ത്രക്വിസ് സംഘടിപ്പിച്ചു. ശാസ്ത്രാധ്യാപകർ ഇതിന് നേതൃത്വം നൽകി. ക്വിസ് മത്സരവിജയികൾ. ഒന്നാം സ്ഥാനം ഫസ്ന ഫാത്തിമ- 9B, രണ്ടാം സ്ഥാനം അരുണിമ 8B എന്നിവർ നേടി.

അമൃതം മധുരം പരിപാടി സംഘടിപ്പിച്ചു. 21.07.25
മലയാളഭാഷാപദ്ധതിയുടെ ഭാഗമായി 'ജന്മഭൂമി' പത്രം സ്ഥിരമായി സ്കൂളിനുനൽകാൻ സ്കൂളിലെ മുൻരക്ഷിതാവും സാമൂഹ്യപ്രവർത്തകനുമായ ശ്രീ ശശി അവർകൾ തയ്യാറായി. അമൃതം മലയാളം പദ്ധതിയുടെ ഭാഗമായാണ് ഇദ്ദേഹം ഈ സംരംഭം സ്കൂളിന് സമ്മാനിച്ചത്. സ്കൂൾ ലീഡർ മാളവിക അദ്ദേഹത്തിന്റെ കൈകളിൽനിന്ന് പത്രം ഏറ്റുവാങ്ങി.

വായനോത്സവം 2025, 21.07.25
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ഭാഗമായി നടത്തപ്പെടുന്ന കേരളത്തിലെ ഏറ്റവും വലിയ അക്ഷരോത്സവമായ വായനോത്സവം 2025 ന്റെ ഭാഗമായി നവ്യ ട്രെെബൽ ലെെബ്രറിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം നടന്നു. 32 കുട്ടികൾ പങ്കെടുത്ത മത്സരത്തിലെ വിജയികൾ ചുവടെ:


നിയമബോധവത്കരണ ക്ലാസ് - 23.07.2025
വിദ്യാർഥികളിൽ പൗരന്റെ നിയമത്തെക്കുറിച്ചും അവകാശത്തെക്കുറിച്ചുമുള്ള ഒരു ബോധവത്കരണക്ലാസ് ഉച്ചയ്ക്ക് 2.00 മണിക്ക് ഹെഡ്മാസ്റ്റർ കുട്ടികൃഷ്ണൻ സി വി ഉദ്ഘാടനം ചെയ്തു. അഡ്വക്കറ്റ് ജോർജ് ആണ് ക്ലാസ് നയിച്ചത്. വർത്തമാനകാലത്ത് കുട്ടികൾ അവശ്യം അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ചാണ് അദ്ദേഹം വിദ്യാർഥികളോട് സംവദിച്ചത്.
