ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ ഇൻറർ നാഷണൽസ്കൂൾ
സ്ഥലം എം എല്‍ എ ശ്രീ സി കെ ഹരീന്ദ്രന്റെ നേത്യത്വത്തില്‍ ഇന്‍റര്‍ നാഷണല്‍സ്കൂളിനുവേണ്ടിയുള്ള പ്രാഥമിക നടപടിയുടെ ഭാഗമായി ഒരു ആലോചനായോഗം 4-01-2017 ല്‍ കൂടുകയുണ്ടായി.തദവസരത്തില്‍ സീമാറ്റിന്റെ ഡയറക്ടര്‍ ആയ ശ്രീമതി ഫാത്തിമാബീവി ഇന്റര്‍ നാഷണല്‍ സ്കൂളിനുവേണ്ട നിര്‍ദേശങ്ങള്‍ നല്‍കി.തുടര്‍ന്ന് സീമാറ്റിന്റെ ട്രെയിനര്‍ ക്ളിപ്പിംഗ്കളിലൂടെ ഇന്റര്‍ നാഷണല്‍ ആയി പ്രഖ്യാപിക്കപ്പെട്ട രണ്ട് സ്കൂളുകളെ പരിചയപ്പെടുത്തി.അതോടൊപ്പം തന്നെ ഇന്റര്‍ നാഷണല്‍ സ്കൂളിനുവേണ്ട പത്ത് കോടി രൂപയില്‍ അഞ്ച് കോടി രൂപ ഗവണ്മെന്‍റില്‍ നിന്നും ലഭിക്കുമെന്നും ബാക്കി തുകയായ അഞ്ച് കോടി രൂപ ജനങ്ങളില്‍ നിന്നും സമാഹരിക്കണമെന്നും എം എല്‍ എ പറഞ്ഞു.പെരുങ്കടവിള പഞ്ചായത്തിലെ പ്രമുഖ വ്യക്തികള്‍,പി റ്റി എ അംഗങ്ങള്‍,അധ്യാപക പ്രതിനിധികള്‍,വിദ്യാര്‍ത്ഥി പ്രതിനിധികള്‍,പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.