ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കുഞ്ഞിളം കാറ്റിന്റെ കൈക്കുമ്പിളിൽ ഈറൻ നിലാവിൽ മിന്നുന്നവൾ പച്ചപ്പരവതാനി വിരിച്ചപോൽ സുന്ദരിയായി നിൽക്കുന്നവൾ കാടും കടലും കഥ പറയാനുണ്ട് മാനും മയിലും കളിക്കാനുണ്ട് കടൽ കാറ്റു വീശുമ്പോൾ നൃത്തം ചെയ്യാനൊരു വൻ മരത്തിലൊരിലകളുണ്ട് കോടമഞ്ഞിനെ കവിളിലേ- ക്കാവാഹിക്കാൻ നൽ പൂക്കളുണ്ട് താറാവുകൾക്കു നീന്തിക്കളിക്കാൻ നൽ കുളങ്ങളുണ്ട് ആ- കുളങ്ങളിൽ വർണ ഭംഗി- യാർന്ന മത്സ്യങ്ങളും പൂന്തേനുണ്ണാൻ പാറി നടക്കും പൂമ്പാറ്റയുണ്ട് മരച്ചില്ലയിലിരുന്ന് സംഗീതകച്ചേരി നടത്താൻ കിളികളുണ്ട് നമുക്ക് ആസ്വദിച്ചീടാം ഒന്നിച്ച് ആനന്ദിച്ചീടാം ഒന്നിച്ച്.
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 19/ 07/ 2025 >> രചനാവിഭാഗം - കവിത