തേക്കടി

പെരിയാര്‍ കടുവാ സംരക്ഷിത പ്രദേശത്തിന്റെ സഹായ വനപ്രദേശത്തെ വിനോദ സഞ്ചാര കേന്ദ്രമാണ് തേക്കടി. കേരളത്തിലെ ഇടുക്കി ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ വന്യജീവി സംരക്ഷണകേന്ദ്രവും വിനോദസഞ്ചാരകേന്ദ്രവും ആണ് തേക്കടി. ഈ വന്യജീവി സംരക്ഷണകേന്ദ്രവും പെരിയാര്‍ തടാകവും തമിഴ്‌നാട് അതിര്‍ത്തിയില്‍ ആണ്. പെരിയാര്‍ വന്യജീവി കേന്ദ്രത്തിന്റെ ആകെ വിസ്തീര്ണം 777 ചതുരശ്ര കി.മി. ആണ്. ഇതില്‍ 360 ചതുരശ്ര കി.മി. നിത്യ ഹരിത വനമേഖലയാണ്.തേക്കടിയില്‍നിലവില്‍കാണുന്ന തടാകം മുല്ലപ്പെരിയാര്‍ ഡാം കെട്ടിയതിന് ശേഷം ഉണ്ടായതാണ്. ഈ തടാകത്തിനോടനുബന്ധിച്ച് ബോട്ടിങ്ങ് ആണ് ഇവിടത്തെ പ്രധാന ആകര്‍ഷണം.ഇവിടെ ആന, കടുവ, മ്ലാവ്, കാട്ടുപന്നി, കരിംകുരങ്ങ്, കാട്ടുപോത്ത്, കുരങ്ങ്, പുള്ളിപ്പുലി, പുള്ളിമാന്‍, കേഴമാന്‍, കരടി, മുതല തുടങ്ങിയ വന്യമൃഗങ്ങളെ കണ്ട് വരുന്നു. വിവിധതരത്തിലുള്ള പക്ഷികളൂം ഇവിടത്തെ പ്രധാന കാഴ്ചയാണ്.

"https://schoolwiki.in/index.php?title=തേക്കടിയിൽ&oldid=27685" എന്ന താളിൽനിന്ന് ശേഖരിച്ചത്