വി.എ.യു.പി.എസ്. കാവനൂർ/പ്രവർത്തനങ്ങൾ/2018-19
പ്രവേശനോത്സവം
ഈ വർഷത്തെ പ്രവേശനോത്സവം ജൂൺ 2 ന് പുതിയ കുട്ടികളെ വരവേൽക്കുന്നതിനു വേണ്ടി വളരെ വർണ്ണാഭമായ രീതിയിൽ ആഘോഷിച്ചു. സ്കൂൾ മാനേജർ ഗംഗാധരൻ.യു.പി, പ്രധാന അദ്ധ്യാപിക ലത കെ എം , പി.ടി.എ പ്രസിഡന്റ് ശാക്കിർ അലി കണ്ണിയൻ എന്നിവർ പങ്കെടുത്ത ചടങ്ങിൽ സ്കൂൾ മാനേജർ യു.പി.ഗംഗാധരൻ എല്ലാ കുട്ടികൾക്കും സ്കൂൾ മാനേജ്മെന്റിന്റെ സ്നേഹസമ്മാനായി സ്കൂൾ ബാഗ് നൽകിക്കൊണ്ട് പ്രവേശനോത്സവം ഉത്ഘാടനം ചെയ്തു. തുടർന്ന് അദ്ധ്യാപകരും പി.ടി.എ ഭാരവാഹികളും ചേർന്ന് ബലൂൺ വിതരണം, കുട്ടികളുടെ പാട്ടുകൾ, ഡാൻസുകൾ, പായസ വിതരണം എന്നിവയും നടന്നു.
പരിസ്ഥിതി ദിനം
2025 ജൂൺ 5 പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.. 7A ക്ലാസിലെ മിത്ര പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്ലാസ്റ്റിക് മലിനീകരണത്തിന് അറുതി വരുത്തുക എന്ന വിഷയത്തിൽ വീഡിയോ പ്രദർശനം നടത്തി. LP/UP തലത്തിൽ പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിച്ചു. LP വിഭാഗത്തിന് പോസ്റ്റർ നിർമ്മാണം, പ്ലക്കാർഡ് നിർമ്മാണം എന്നീ പ്രവർത്തനങ്ങളും ഉണ്ടായിരുന്നു. UP വിഭാഗം കുട്ടികൾ വെട്ടിക്കൽ ഫാർമിംഗ് ചെയ്തു. സ്കൂൾ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ചട്ടികളിൽ ഇലചെടി/പൂച്ചെടി നട്ടുപിടിപ്പിക്കുന്ന പ്രവർത്തനം നടത്തി.
വായന വാരാചരണം
വായന വാരാചരണത്തിന്റെ ഭാഗമായി സാഹിത്യക്വിസ് മത്സരങ്ങൾ നടന്നു. ഒന്നാം ഘട്ടത്തിൽ റേഡിയോ ക്വിസ് ആയും രണ്ടാം ഘട്ടത്തിൽ IT ഉപയോഗിച്ചുമാണ് ക്വിസ് നടത്തിയത്. സ്കൂൾ തലത്തിൽ 7B ക്ലാസിലെ അജു കൃഷ്ണ ഒന്നാം സ്ഥാനവും, 7A ക്ലാസിലെ സൽമാൻ രണ്ടാം സ്ഥാനവും 6D ക്ലാസിലെ ഖദീജ മൂന്നാം സ്ഥാനവും നേടി. വിജയി കൾക്ക് HM ലത ടീച്ചർ സമ്മാനങ്ങൾ വിതരണം ചെയ്തു.