<gallery widths="450" heights="250" perrow="2">

പ്രമാണം:44244 praveshanolsavam inauguration.jpg|'''പ്രവേശനോത്സവം പഞ്ചായത്ത് തല ഉദ്ഘാടനം'''

പ്രമാണം:44244 praveshanolsavam1 2024.jpg|'''പ്രവേശനോത്സവം കുട്ടികളുടെ ബാന്റ്'''

പ്രമാണം:44244 praveshanolsavam2 2024.jpg|'''ബലൂൺ കൊടുത്ത് നവാഗതരെ വരവേറ്റു'''

പ്രമാണം:44244 flashmob1 2024.jpg|'''ഫ്ലാഷ് മോബ്'''

പ്രമാണം:44244 flashmob2 2024.jpg|പ്രവേശനോത്സവം

പ്രമാണം:44244 flashmob3 2024.jpg|പ്രവേശനോത്സവം

പ്രമാണം:44244 flashmob4 2024.jpg|'''പ്രവേശനോത്സവം'''

</gallery>

പ്രവേശനോത്സവം== പ്രവേശനോത്സവം == ജൂൺ 2

ഉത്സവങ്ങൾ കുഞ്ഞുങ്ങളുടെതാണ്. കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രവേശനോത്സവം നമ്മുടെ വിദ്യാലയത്തിലാണ്. ജനപ്രതിനിധികളുടെ അനുഗ്രഹാശിസ്സുകളോടെ 2024.25 അധ്യയനവർഷം എൽ എസ് എസ് സ്കോളർ ഷിപ്പ് നേടിയ കൂട്ടുകാർ അക്ഷരദീപം തെളിയിച്ചു. നവാഗതരെ ബലൂൺ കൊടുത്തും സമ്മാനങ്ങൾ കൊടുത്തും ഹൃദ്യമായി സ്വാഗതം ചെയ്തു. കൂട്ടുകാരുടെ സ്വാഗത നൃത്തവും ഫ്ലാഷ് മോബുമെല്ലാം വിദ്യാലയത്തിലേക്കുള്ള ആദ്യ ദിവസത്തെ മനോഹരമാക്കി. സംസ്ഥാന തല ഉദ്ഘാടനം എൽ സി ‍‍ഡി യുടെ സഹായത്തോടെ രക്ഷിതാക്കളെയും കുട്ടികളെയും കാണിച്ചു.

ഗവ. യു.പി. എസ് നേമം

നാടിന്റെ അഭിമാന വിദ്യാലയം.

പരിസ്ഥിതി ദിനം

2025 ജൂൺ 5 വ്യാഴം‌

ഇവിടെ നിറയെ പൂക്കളാണ്, പൂക്കൾ നിറ‍‍ഞ്ഞ വസന്തമാണ്. 125 ലേറെ ഔഷധ സസ്യങ്ങളുള്ളസ്കൂൾ ക്യാമ്പസിലെ ശലഭ പാർക്കിൽ എല്ലാ ദിവസവും വ്യത്യസ്തങ്ങളായ ചിത്രശലഭങ്ങൾ വിരുന്നിനെത്തുന്നു. 2025 ജൂൺ 5 ന്റെ പരിസ്ഥിതി ദിനത്തിൽ ഒരു പ്രത്യേകത കൂടിയുണ്ട്. യു. എസ് ടി യുടെ നേതൃത്വത്തിൽ 600 കുട്ടികൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്തു. 600 വീടുകളിൽ വൃക്ഷത്തൈകൾ നട്ട് നമുക്ക് പച്ചപ്പ് നിറഞ്ഞ ലോകം സൃഷ്ടിക്കാം. വൃക്ഷത്തൈ വിതരണച്ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ എം. സോമശേഖരൻ നായർ, യു എസ് ടി പ്രതിനിധി കൃഷ്ണപ്രസാദ്, എസ്.എംസി ചെയർമാൻ എസ്. പ്രേംകുമാർ എസ്.എം.സി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. സ്കൂൾ വളപ്പിലും 600 കുട്ടികളുടെ വീടുകളിലും  വൃക്ഷത്തെകൾ നട്ടുപിടിപ്പിച്ചു.

ഗവ. യു.പി. എസ് നേമം

നാടിന്റെ അഭിമാന വിദ്യാലയം.

ശുചിത്വ വർത്തമാനങ്ങൾ

 
ജില്ലാ ശുചിത്വമിഷനിലെ റിസോഴ്സ് പേഴ്സൺ ശ്രീമതി. എസ്. ശ്രീകല നേതൃത്വം നൽകുന്നു

ആരോഗ്യ പരിപാലന രംഗത്ത് നാം വളരെ മുന്നിലാണ്. എങ്കിലും ഇക്കാര്യത്തിൽ കൂടുതൽ അവബോധം അനിവാര്യമാണ്. സന്മാർഗപാഠങ്ങളുടെ ഭാഗമായി വ്യക്തിശുചിത്വം, പരിസരശുചിത്വം, വിദ്യാലയ ശുചിത്വം എന്നിവയെ സംബന്ധിച്ചുള്ള ധാരണ വളർത്തുന്നതിന് വേണ്ട ധാരാളം പ്രവർത്തനങ്ങൾ നിർദേശിക്കുന്നുണ്ട്. ആദ്യഘട്ട മെന്ന നിലയിൽ സ്കൂളും പരിസരവും നിരീക്ഷിക്കൽ, വൃത്തിഹീനമായ ഇടങ്ങൾ കണ്ടെത്തൽ, പരിഹാരമാർഗങ്ങൾ കൂട്ടായി ചർച്ച ചെയ്യൽ, പ്രായോഗിക ഇടപെടൽ തുടങ്ങിയവയ്ക്ക് ഊന്നൽ നൽകുന്നത്. ജന്മദിനാഘോഷങ്ങളിൽ പ്ലാസ്റ്റിക് പൊതിയിട്ട മധുര വിതരണം ഒഴിവാക്കി പകരം കൂട്ടുകാർക്ക് പുസ്തകങ്ങളും പൂക്കളും നൽകുക, മഷിപ്പേന ശീലമാക്കുക തുടങ്ങിയ ചർച്ച ചെയ്തു. ശുചിത്വ ബോധവത്കരണ പരിപാടിക്ക് ജില്ലാ ശുചിത്വമിഷനിലെ റിസോഴ്സ് പേഴ്സൺ ശ്രീമതി. എസ്. ശ്രീകല നേതൃത്വം നൽകി.


വായനവാരാഘോഷവും പുസ്തകമേളയും

വായനവാരാഘോഷവും പുസ്തകമേളയും ജൂൺ 26,27 തിയതികളിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. മഴയത്ത് ബൈക്ക് ഓടിക്കുമ്പോൾ എന്ന കവിത സമാഹാരത്തിന് യുവകവിക്കുള്ള ആശാൻ പ്രൈസ് നേടിയ ശ്രീ. ശാന്തൻ വായനവാരാഘോഷം ഉദ്ഘാടനം ചെയ്തു, തൂടർന്ന് വായനക്കുറിപ്പ് രചനാമത്സരം നടത്തി. ഹെഡ്മാസ്റ്റർ മൻസൂർ, എസ്.എം.സി ചെയർമാൻ ശ്രീ. പ്രേംകുമാർ, ശ്രീമതി ധന്യ ടീച്ചർ എന്നിവർ പങ്കെടുത്തു.

ലൈബ്രറി നവീകരണം

2025 ജൂൺ 5 പരിസ്ഥിതിദിനത്തിൽ യു.എസ്.റ്റി യുടെ സഹായത്തോടെ ലൈബ്രറി നവീകരിച്ചു.