പ്രവേശനോത്സവം 2025-2026

മേലുകാവ് സി എം സ് സ്കൂളിലെ അദ്ധ്യയനവർഷത്തെ പ്രവേശനോത്സവം വളരെ ആഘോഷപൂർണമായി നടന്നു. രാവിലെ പ്രാർത്ഥനക്കു ശേഷം നവാഗതരെ വാദ്യമേളങ്ങളുടെ അകമ്പടിയോടു കൂടി സ്കൂളിലേക്ക് സ്വീകരിച്ചു കൊണ്ട് വന്നു.  ഒന്നാം ക്ലാസ്സിലേക്ക് പുതിയതായി വന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു .  സ്കൂൾ   പി ടി എ യുടെ നേതൃത്വത്തിൽ  എല്ലാ കുട്ടികൾക്കും മാതാപിതാക്കൾക്കും രുചികരമായ പായസം നൽകി.സ്കൂൾ മാനേജർ റവ.ജോസഫ് എബ്രഹാം , സ്കൂൾ മേധാവി ശ്രീമതി മിനിമോൾ ഡാനിയേൽ , സീനിയർ അസിസ്റ്റന്റ് ശ്രീമതി സിജി പി ജോൺ ,മറ്റു അധ്യാപകർ ,അനധ്യാപകർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി

വായനാ ദിനം ജൂൺ 19

 
വായനാദിന ആഘോഷങ്ങൾ
 
വായനാദിന മത്സരങ്ങളിൽ വിജയികളായവർക്ക് ഉപഹാരങ്ങൾ ഉപഹാരങ്ങൾ നൽകുന്നു
 
ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കു പുസ്തകങ്ങൾ വിതരണം ചെയ്യുന്നു

ജൂൺ 19,വായന ദിനം

മേലുകാവ് സിഎംസ് ഹയർ സെക്കന്ററി സ്കൂളിൽ വായനദിനം വ്യത്യസ്തമായ വിവിധ പ്രവർത്തങ്ങളിലൂടെ ആചരിച്ചു. രാവിലെ സ്കൂൾ കുട്ടികളെ ഉൾപ്പെടുത്തി പ്രത്യേക മീറ്റിങ്ങും ശ്രീ. പി. എൻ. പണിക്കർ അനുസ്മരണവും നടത്തി. കുട്ടികൾ വായന ദിന പ്രതിജ്ഞ എടുത്തു. ജൂൺ 19മുതൽ ജൂൺ 26 വരെ വായന വാരമായി ആചരിക്കുന്നതിനു ഓരോ ദിവസവും പദ്യപാരായണം , വായനാ മത്സരം, , ഭാഷാകേളികൾ ,അക്ഷരമരം, പുസ്തക പരിചയം, പുസ്തക നിരുപണം, പുസ്തക വിതരണം, ക്വിസ് പ്രോഗ്രാം എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങൾ നടത്തുവാൻ വേണ്ട ഒരുക്കങ്ങളും നടത്തി. ഇതിനു മുന്നോടിയായി മേലുകാവിൽ സ്വന്തമായി  ഹോം ലൈബ്രറി ഉള്ള ചെള്ളക്കൽ ശ്രീ സി. ഇ  ജോർജ് സാറിന്റെ ഭവനം  സന്ദർശിച്ചു  ശ്രീ പി എൻ പണിക്കരെ നേരിട്ടു കണ്ടിട്ടുള്ള ഈ പൂർവ്വ വിദ്യാർത്ഥി പുസ്തകങ്ങളെ ഏറെ സ്നേഹിക്കുകയും വായനയെ ഏറെ ഇഷ്ടപെടുകയും ചെയ്യുന്ന വ്യക്തി എന്ന നിലയിൽ ലിറ്റററി ക്ലബ് അംഗങ്ങളായകുട്ടികൾ ജോർജ് സാറിനെ ആദരിക്കുകയും ചെയ്തു.  അനേകം ലൈബ്രറി പുസ്തകങ്ങൾ മാസികകൾ, വാരികകൾ, ചരിത്ര പുസ്തകങ്ങൾ, എന്നിവയുടെ ശേഖരണം കണ്ടു മനസിലാക്കാൻ കുട്ടികൾക്ക് സാധിച്ചു അറിവിൻ്റെ വിവിധ മേഖലകളിലേക്കുള്ള വേറിട്ട സഞ്ചാരമായിരുന്നു ഈ "ഹോം ലൈബ്രറി സന്ദർശനം " സ്കൂൾ ഹെഡ്മിസ്ട്രെസ് ശ്രീ മിനിമോൾ ഡാനിയേൽ, അധ്യാപകരായ ശ്രീമതി സിജി പി ജോൺ, ശ്രീ അനൂപ് സുരേന്ദ്രൻ, ശ്രീമതി ഷീജ പി, ശ്രീ ജിബിൻ ജോർജ്, ശ്രീ പ്രസാദ് ജോൺസൻ, ശ്രീ എബിൻ പോൾ സാം എന്നിവർ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകി.

അന്താരാഷ്‌ട്ര യോഗാ  ദിനം

 
യോഗാ മാതൃക ക്ലാസ്സ്
 
യോഗാ ക്ലാസ്സിനു യോഗാ പരിശീലകൻ ആയ ശ്രീ പ്രസാദ് ജോൺസൻ നേതൃത്വം നൽകുന്നു

അന്താരാഷ്‌ട്ര യോഗാ  ദിനത്തോട് അനുബന്ധിച്ചു സ്കൂളിൽ യോഗാ ദിന പരിപാടികൾ വിപുലമായി നടത്തപ്പെട്ടു. യോഗാദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് യൂ പി വിഭാഗം അദ്ധ്യാപകൻ ശ്രീ ജിബിൻ ജോർജ് ആമുഖ പ്രഭാഷണം നടത്തി . തുടർന്ന് ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് അധ്യാപകനും യോഗാ പരിശീലകനുമായ ശ്രീ പ്രസാദ് ജോൺസൻ യോഗാ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി . ശ്രീമതി ജിതുമോൾ ജോർജ് ആശംസകൾ അറിയിച്ചു. യോഗാദിന പരിപാടിയിൽ സ്കൂൾ അധികൃതർ , പി ടി എ പ്രതിനിധികൾ മാനേജ്മെന്റ് കമ്മറ്റി അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം