ജി.യു.പി.എസ്.ചെമ്മനാട് വെസ്റ്റ്/പ്രവർത്തനങ്ങൾ/2025-26
ചെമ്മനാട് വെസ്റ്റിൽ ഭാഷോത്സവം ആരംഭിച്ചു.ചെമ്മനാട് വെസ്റ്റ് ഗവ. യു.പി. സ്കൂളിൽ ഭാഷാ ക്ലബുകളുടെ ഉദ്ഘാടനവും വായന പക്ഷാചരണവും ചെമ്മനാട് ഗ്രാമപഞ്ചായത്ത് മെമ്പർ അമീർ ബി. പാലോത്ത് ഉദ്ഘാടനം ചെയ്തു. ദേശീയ അധ്യാപക അവാർഡ് ജേതാവ് വി. ശ്രീനിവാസ് സാഹിത്യ ശില്പശാല സംഘടിപ്പിച്ചു. രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ഭാഷാ ക്ലബ്ബുകളുടെ വ്യത്യസ്തമായ പ്രവർത്തനങ്ങൾ കോർത്തിണക്കി ഭാഷോത്സവ പരിപാടിയും ആരംഭിച്ചു. പി.ടി.എ. പ്രസിഡൻ്റ് എം.കെ. മഹ്റൂഫ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ പി.ടി.ബെന്നി സ്വാഗതവും എസ്.ആർ.ജി. കൺവീനർ എം.കെ. സൗമ്യ നന്ദിയും പറഞ്ഞു. എസ്.എം.സി. ചെയർമാൻ പി.താരിഖ്, പി.ടി.എ. വൈസ് പ്രസിഡൻ്റ് നാസർ കുരിക്കൽ, കെ. ജെസീന, എം. മുജീബ് റഹ്മാൻ, പി.കെ. ഷബീബ, കെ.പി. സ്മിലു തുടങ്ങിയവർ നേതൃത്വം നൽകി.

| Home | 2025-26 |