സേക്രഡ് ഹാർട്ട് യു പി എസ് ഉള്ളനാട്

കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിലൊന്നാണ്.

സേക്രഡ് ഹാർട്ട് യു പി എസ് ഉള്ളനാട്
വിലാസം
ഉള്ളനാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
24-01-201731540





ചരിത്രം

ഭരണങ്ങാനം പ‍‍ഞ്ചായത്തിലെ മൂന്നു വാര്‍ഡുകള്‍ ഉള്‍ക്കൊളളുന്നതും വിസ്ത്രുതവുമായ കരയാണ് ഉളളനാട്.കാര്‍ഷികവ്യത്തിയില്‍ എര്‍പ്പെട്ടിരിക്കുന്ന ഇവിടുത്തെ ജനങ്ങള്‍ക്ക് കഴിഞ്ഞ നൂറ്റാണ്ടില്‍ തങ്ങളുടെ കുട്ടികളെ വിദ്യാഭ്യാസത്തിന് അയയ്ക്കുവാന്‍ ഏക അവലംബം കുടിപ്പളളിക്കൂടങ്ങള്‍ അഥവാ ആശാന്‍ കളരികള്‍ മാത്രമായിരുന്നു.ആശാന്മാരുടെ കീഴില്‍ കുട്ടികള്‍ ഭാഷയും കണക്കും നീതിസാരവും മറ്റും പഠിക്കുകയും പ്രായോഗികജീവിതത്തിനു സജ്ജരാവുകയും ചെയ്തിരുന്നു. എങ്കിലും ഇത്തരം കുടിപ്പളളിക്കൂടങ്ങള്‍ക്ക് പല പരിമിതികളും ഉണ്ടായിരുന്നു. ഉന്നതവിദ്യാഭ്യാസത്തിനുളള സൗകര്യമോ അതിനുളള സാഹചര്യമോ ഇവിടെ ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിദ്യാലയങ്ങള്‍ സ്ഥാപിക്കേണ്ടതിന്‍െറ ആവശ്യകതയെപ്പറ്റി ജനങ്ങള്‍ ബോധവാന്മാരായത്. കഴിഞ്ഞ നൂറ്റാണ്ടിന്‍െറ ആരംഭത്തില്‍ ഉളളനാട്ടില്‍ മൂന്ന് പ്രൈമറി സ്കൂളുകള്‍ സ്ഥാപിക്കപ്പെട്ടു.1916-ല്‍ഉളളനാട് സൗത്ത് പ്രൈമറി സ്കൂളും 1917-ല്‍ ഉളളനാട് വെസ്ററ് പ്രൈമറി സ്കൂളും 1918- ഉളളനാട് നോര്‍ത്ത് പ്രൈമറി സ്കൂളും സ്ഥാപിതമായി. നാട്ടുകാരുടെ സഹകരണത്തോടുകൂടി വ്യക്തി മാനേജമെന്‍െറുകളാണ് ഈ സ്ഥാപനങ്ങള്‍ നടത്തിയിരുന്നത്. ഇവയില്‍ നോര്‍ത്ത് പ്രൈമറി സ്കൂളുംഒന്നും രണ്ടും ക്ലാസ്സുകള്‍ മാത്രമായി പഴയപളളിയുടെ വടക്കുവശത്തുളള ഒരു ചെറിയ കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്.

          1934-ല്‍ ഉളളനാടുപളളിയില്‍ അസി.വികാരിയായി നിയമിതനായ റവ.ഫാ.സിറിയക്ക് മുതുകാട്ടില്‍ അവറുകളുടെ കാലത്ത് ഉളളനാട് നോര്‍ത്ത് പ്രൈമറി സ്കൂള്‍ പളളി എറ്റെടുക്കുകയും ഇപ്പോഴത്തെ സ്ഥലത്തേക്ക് പുതിയ കെട്ടിടം പണിത് മാറ്റി സ്ഥാപിക്കുകയും ഒന്നു മുതല്‍ നാലുവരെ ക്ലാസ്സുകള്‍ ആരംഭിക്കുകയും ചെയ്തു. സ്കുളിന്‍െറ ആരംഭകാലത്ത് സ്ഥലവാസികളായ അധ്യാപകരെ ലഭിച്ചിരുന്നില്ല.എറ്റുമാനൂര്‍,കുടമാളൂര്‍,കോട്ടയം,കാണക്കാരി,അയ്മനം തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുമുളള അധ്യാപകരാണ് ഇവിടെ പഠിപ്പിച്ചിരുന്നത്. ഗവണ്‍മെന്‍റില്‍ നിന്നും ലഭിച്ചിരുന്ന തുച്ഛമായ ഗ്രാന്‍റും മനേജുമെന്‍റില്‍ നിന്നും ലഭിച്ചിരുന്ന അലവന്‍സും വാങ്ങി ദൂരസ്ഥലങ്ങളില്‍നിന്നും വളരെ ത്യാഗം സഹിച്ച് ഇവിടെ വന്നു താമസിച്ച് അര്‍പ്പണമനോഭാവത്തോടെ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചിരുന്ന ആ വന്ദ്യഗുരുജനങ്ങളെ നന്ദിയോടെ സ്മരിക്കുന്നു. 
     ഏകദേശം ഒരു നൂറ്റാണ്ടുകാലമായി നാടിന്‍െറ മക്കള്‍ക്കുവേണ്ടി ‍ജ്ഞാനത്തിന്‍െറ വെളിച്ചം പകര്‍ന്നുകൊണ്ടിരിക്കുന്ന ഉളളനാട് നോര്‍ത്ത് പ്രൈമറി സ്കൂളാണ് ഇന്ന് സേക്രട്ട് ഹാര്‍ട്ട് യു.പി.സ്കുളായി തലയുയര്‍ത്തിനില്‍ക്കുന്നത്. എല്‍.പി സ്കുള്‍ യു.പി സ്കുളായി ഉയര്‍ത്തിക്കിട്ടുന്നതിനുളളശ്രമങ്ങള്‍ വളരെ നേരത്തെ അരംഭിച്ചിരുന്നെങ്കിലും ഫലപ്രാപ്തിയില്‍ എത്തിയില്ല. റവ.ഫാ.അബ്രാഹം ചന്ദ്രന്‍കുന്നേല്‍ പളളിവികാരിയായിരുന്നപ്പോള്‍യു.പി.സ്കുള്‍ അനുവദിക്കാനുളള ശ്രമം വീണ്ടും ആരംഭിക്കുകയും ശ്രീമാന്മാരായ എ.വി.വര്‍ക്കി ഐക്കരക്കുന്നേല്‍ ,എം.എം.ജോസഫ് മുളക്കുന്നത്ത്,വി.ഒ.ഔസേപ്പ് വട്ടപ്പലത്ത്,കെ.എം.ദേവസ്യാ കളപ്പുരയ്ക്കല്‍ എന്നിവരെ കമ്മറ്റിയംഗങ്ങളായി തെരഞ്ഞെടുക്കുകയും ചെയ്തു.അന്നത്തെ പൂഞ്ഞാര്‍ എം.എല്‍.എ ബഹു.റ്റി.എ.തൊമ്മന്‍ അവറുകളുടെ സഹകരണത്തോടെയുളള ശ്രമഫലമായി      1962  -ല്‍ ഉളളനാട് നോര്‍ത്ത് എല്‍.പി സ്കുള്‍ യു.പി.സ്കുുളായി അപ്ഗ്രേഡ് ചെയ്ത് ഗവണ്‍മെന്‍റില്‍ നിന്നും ഉത്തരവ് ലഭിക്കുകയും ആറാം സ്റ്റാന്‍ഡേര്‍ഡ് ആരംഭിക്കുകയും ചെയ്തു.തുടര്‍ന്ന് ലികാരിയായി സ്ഥലംമാറിവന്ന റവ.ഫാ.ആഗസ്റ്റിന്‍ താമരശ്ശേരി പുതിയ കെട്ടിടം പണിക്ക് നേത്യത്വം നല്‍കി. പണിപൂര്‍ത്തികരിക്കുന്നതിനു മുമ്പ് അദ്ദേഹം സ്ഥലം മാറിപ്പോവുകയും റവ.ഫാ.തോമസ് മേല്‍വട്ടം അവര്‍കള്‍ വികാരിയായി ചാര്‍ജ്ജെടുക്കുകയും ചെയ്തു. അദ്ദേഹത്തിന്‍െറ ത്യാഗപൂര്‍ണ്ണവും നിസ്വാര്‍ത്ഥവുമായ പരിശ്രമത്തിന്‍െറ ഫലമാണ് ഇന്നു കാണുന്ന മനോഹരമായ യു.പി.സ്കുള്‍ കെട്ടിടം
              ഇപ്പോള്‍ റവ.ഫാ.ജോണ്‍ പാളിത്തോട്ടം മാനേജരായി സ്കൂളിന്‍െറ എല്ലാ പ്രവര്‍ത്തനങ്ങളിലും സഹകരിച്ചു വരുന്നു.ഹെഡ്മാസ്റ്റര്‍ ശ്രീ.ബാബു തോമസിന്‍െറ നിരന്തരമായ ശ്രമഫലമായി ഇന്ന് ഈ വിദ്യാലയം ഉയരങ്ങള്‍ കീഴടക്കിക്കൊണ്ടിരിക്കുന്നു

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

മുന്‍ മാനേജര്‍മാര്‍

1.റവ.ഫാ.എബ്രാഹം ചന്ദ്രന്‍കുന്നേല്‍ 2.റവ.ഫാ.അഗസ്റ്റിന്‍ താമരശ്ശേരി 3.റവ.ഫാ.തോമസ് മേല്‍വെട്ടം 4.റവ.ഫാ.എബ്രാഹം ചിറ്റക്കോടത്തില്‍ 5.റവ.ഫാ.എബ്രാഹം തകിടിയേല്‍ 6.റവ.ഡോ.ജേക്കബ് വെളളരിങ്ങാട്ട് 7.റവ.ഫാ.ആന്‍റണി തെങ്ങുംപളളില്‍ 8.റവ.ഫാ.ജേക്കബ് മറ്റക്കരോട്ട് 9.റവ.ഫാ. ജോസ് പൂവത്തുങ്കല്‍ 10.റവ.ഫാ.മൈക്കിള്‍ പാമ്പയ്ക്കല്‍ 11.റവ.ഫാ.ജോസ് മഠത്തിക്കുന്നേല്‍ 12.റവ.ഫാ.അഗസ്റ്റിന്‍ തെരുവത്ത് 13.റവ.ഫാ.ജോസ് നെല്ലിക്കത്തെരുവില്‍ 14.റവ.ഫാ.ജോര്‍ജ്ജ് ചൊളളനാല്‍

മുന്‍ ഹെഡ്മാസ്റ്റര്‍മാര്‍.

1.ശ്രീ.കെ.വേലായുധന്‍പിളള 2.ശ്രീ.കെ.റ്റി.തോമസ് കളപ്പുരയ്ക്കല്‍ 3.ശ്രീ.അയ്യപ്പന്‍പിളള തച്ചേഴത്ത് കൊല്ലംപറമ്പില്‍ 4.ശ്രീ.പി.എം.ഫ്രാന്‍സീസ് പെരുകിലുതറപ്പേല്‍ 5.ശ്രീ.കെ.എം.ദേവസ്യാ കളപ്പുരയ്ക്കല്‍ 6.ശ്രീ.കെ.പി.ചെറിയാന്‍ കിഴക്കേ ചുണ്ടെലിക്കാട്ട് 7.ശ്രീ.എ.ജെ.ഈനാസ് ആനക്കല്ലുങ്കല്‍ 8.ശ്രീ.ജോണ്‍ സഖറായാസ് പൊരുന്നോലില്‍ 9.ശ്രീ.പി.എം.ജോണ്‍ പാലേട്ട് 10.ശ്രീ.പി.എം.ദേവസ്യാ പടിഞ്ഞാറയില്‍ 11.ശ്രീ.പി.ജെ.ജോസഫ് പൊടിമറ്റത്തില്‍ 12.ശ്രീമതി.ത്രേസ്യാമ്മ ജോസഫ് വലിയകയ്പയില്‍ 13.ശ്രീ.ജോയി ഫ്രാന്‍സീസ് കല്ലംമ്പിളളില്‍



സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :


നേട്ടങ്ങള്‍

2016-17 പ്രവര്‍ത്തിപരിചയമേള മൂന്നാം സ്ഥാനം റവന്യൂ പ്രവര്‍ത്തിപരിചയമേള ജിനോ ഷാജു -ഇലക്ട്രിക്കല്‍ വയറിംഗ് രണ്ടാം സ്ഥാനം റവന്യൂ പ്രവര്‍ത്തിപരിചയമേള നാരായണ്‍ കെ.എസ്-കുട നിര്‍മ്മാണം രണ്ടാം സ്ഥാനം

റവന്യൂ പ്രവര്‍ത്തിപരിചയമേള  ആദര്‍ശ് സജി-ഷീറ്റ് മെറ്റല്‍ വര്‍ക്ക്  രണ്ടാം സ്ഥാനം

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:9.748953,76.724393 |width=1100px|zoom=16}}