Schoolwiki:എഴുത്തുകളരി/NANDAKISHORE A
എന്റെ പേര് നന്ദകിഷോർ എന്നാണ്. ഞാൻ ബി. എ. ആർ. എച്ച്. എസ്. എസ് ബോവിക്കാനം സ്കൂളിൽ ഗണിതാധ്യാപകനായി ജോലി ചെയ്യുന്നു. ഗണിതം എന്ന വിഷയത്തോട് ഉള്ള താൽപ്പര്യമാണ് അധ്യാപനമേഖലയിലേക്ക് വരാൻ ഉണ്ടായ കാരണം. ഒരു കുട്ടിയ്ക്ക് ഒരു കാര്യം കൃത്യമായി പറഞ്ഞുകൊടുക്കണമങ്കിൽ ആ വിഷയത്തെ അധ്യാപകൻ നല്ല രീതിയിൽ മനസ്സിലാക്കേണ്ടതുണ്ട്. ഒരു തരത്തിൽ അധ്യാപകൻ അധ്യാപനത്തിലൂടെ അറിവ് സമ്പാദിക്കുകയാണെന്ന് പറയാം. അങ്ങനെ ഉള്ള അറിവ് സമ്പാദനം ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്നു.
