Schoolwiki:എഴുത്തുകളരി/648431

14:12, 25 ഏപ്രിൽ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasubash (സംവാദം | സംഭാവനകൾ) (' '''എന്റെ പേര് ഷീബ എസ്''' ഞാൻ ആലപ്പുഴ ജില്ലയിലെ മാസ്റ്റർ ട്രെയിനർ ആണ്. ഗവ. എച്ച് എസ്സ് എസ്സ് മംഗലം ആണ് എന്റെ പാരന്റ് സ്കൂൾ . ഞാൻ ആദ്യമായി സർവ്വീസിൽ പ്രവേശിച്ചത് മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


എന്റെ പേര് ഷീബ എസ് ഞാൻ ആലപ്പുഴ ജില്ലയിലെ മാസ്റ്റർ ട്രെയിനർ ആണ്. ഗവ. എച്ച് എസ്സ് എസ്സ് മംഗലം ആണ് എന്റെ പാരന്റ് സ്കൂൾ . ഞാൻ ആദ്യമായി സർവ്വീസിൽ പ്രവേശിച്ചത് മലപ്പുറം ജില്ലയിലെ തിരൂർ ഉപജില്ലയിലെ ഗവ. എച്ച് എസ്സ് പുറത്തൂർ എന്ന സ്കൂളിലാണ്. അഞ്ച് വർഷത്തെ സർവ്വീസിനു ശേഷം ആലപ്പുഴ ജില്ലയിലെ പ്രകൃതി മനോഹരമായ കേരളത്തിൻ്റെ നെല്ലറയായ നെൽപ്പാടങ്ങളാലും മനോഹരമായ ചെറു കായലോരങ്ങളാലും മനോഹരമായ കുട്ടനാട്ടിലേക്കാണ്. രണ്ടു വർഷം കുട്ടനാടിൻ്റെ മനോ ഹാരിത ആസ്വദിക്കാനും വളരെ സാധുക്കളും നിഷ്കളങ്കരുമായ കുട്ടികളുമായും അവരുടെ കുടുബാംഗങ്ങളുമായി അടുത്ത ബന്ധം സ്ഥാപിക്കാനും അവരെ ഏറെ മനസിലാക്കാനും കഴിഞ്ഞു. അതിനു ശേഷം കായലും കടലും ഇട ചേർന്ന് ഓളവും തീരവുമായി കഥകൾ കൈമാറുന്ന കടൽ തീരങ്ങളാൽ മനോഹരമായ ഗവ. എച്ച് എസ്സ് വലിയ്ക്കൽ സ്കൂളിൽ എത്തി. അവിടെയും എൻ്റേതായ ഒരിടം കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. പിന്നീട് വീടിനോട് ഏറ്റവും അടുത്തതും ഞാൻ പഠിച്ചതും ഒരു ടീച്ചറായി വരണമെന്ന് ഏറെ ആഗ്രഹിച്ചതുമായി എൻ്റെ സ്വന്തം സ്കൂൾ ഗവ.എച്ച് എസ്സ് എസ് മംഗലം സ്കൂളിൽ എത്തിച്ചേർന്നു. അവിടുത്തെ നീണ്ട കാലത്തെ സേവനത്തിനൊടുവിലാണ് KITE ൽ ചേരണമെന്നും സാങ്കേതിക വിദ്യയുടെ കൂടുതൽ തലങ്ങൾ മനസിലാക്കണമെന്നും തോന്നുകയും അവിടേക്ക് എത്തിപ്പെടുകയും ചെയ്തത്. ===

"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/648431&oldid=2673499" എന്ന താളിൽനിന്ന് ശേഖരിച്ചത്