കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിൽ മലയോരത്തായി സ്ഥിതിചെയ്യുന്ന പ്രധാനപ്പെട്ട ഗ്രാമമാണ് എന്റെ ഗ്രാമം പരപ്പ

ഒടയഞ്ചാൽ-ചെറുപുഴ റോഡിൽ ഒടയഞ്ചാലിനും വെള്ളരിക്കുണ്ടിനുംമിടയിൽ പരപ്പ സ്ഥിതി ചെയ്യുന്നു. കിനാനൂർ-കരിന്തളം പഞ്ചായത്തിലെ ഒരു പ്രധാന വ്യവസായിക കേന്ദ്രം ആണ് പരപ്പ.2009ൽ പരപ്പ ഒരു ബ്ലോക്ക് പഞ്ചായത്തായി പ്രഖ്യാപിച്ചു.

വിവിധ മതങ്ങളുടെ ആരാധനാലയങ്ങൾ,ആയുർവേദ അലോപ്പതി ആശുപത്രികൾ, പ്രധാനപ്പെട്ട ഭരണനിർവഹണ സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ തുടങ്ങിയവ പരപ്പയെ ജനവാസയോഗ്യമാക്കുന്നതിലെ മുഖ്യഘടകങ്ങളാണ്.